For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഡ്രീം ഓപ്പണിങ് പാര്‍ട്‌നറാര്? വെളിപ്പെടുത്തി ബട്‌ലര്‍

മൂന്നു സെഞ്ച്വറികള്‍ ഈ സീസണില്‍ താരം നേടിക്കഴിഞ്ഞു

ഐപിഎല്ലിന്റെ 15ാം സീസണിലെ സൂപ്പര്‍ ഹീറോയായി മാറിക്കൊണ്ടിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലര്‍. വെറും ഏഴു മല്‍സരങ്ങളില്‍ നിന്നും 500നടുത്ത് റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം ഓറഞ്ച് ക്യാപ്പുമായി മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി വെള്ളിയാഴ്ച നടന്ന കളിയില്‍ സീസണിലെ മൂന്നാമത്തെ സെഞ്ച്വറിയും ബട്‌ലര്‍ കുറിച്ചിരുന്നു.

ടൂര്‍ണമെന്റില്‍ തന്റെ ഡ്രീം ഓപ്പണിങ് പാര്‍ട്‌നര്‍ ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും വെടിക്കെട്ട് താരവുമായ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യണമെന്നാണ് താന്‍ അതിയായി ആഗ്രഹിക്കുന്നതെന്നു ബട്‌ലര്‍ വ്യക്തമാക്കി.

1

ഈ കാലഘട്ടത്തില്‍ ആര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനാണ് രോഹിത് ശര്‍മയുടെ പേര് ജോസ് ബട്‌ലര്‍ പറഞ്ഞത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സ് തുറന്നത്.
അതേസമയം, ഐപിഎല്ലില്‍ നേരത്തേ രോഹിത്തും ബട്‌ലറും മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഓപ്പണ്‍ ചെയ്തിട്ടുണ്ടെന്നത് പലര്‍ക്കും അറിയാത്ത കാര്യമായിരിക്കും. 2016, 17 സീസണുകളിലായിരുന്നു ബട്‌ലര്‍ റോയല്‍സിലുണ്ടായിരുന്നത്. പക്ഷെ മുംബൈ ജഴ്‌സിയില്‍ അദ്ദേഹത്തിനു പ്രതീക്ഷയ്‌ക്കൊത്തുയരാനായില്ല. ഇതോടെ സീസണിനു ശേഷം ഒഴിവാക്കപ്പെടുകയും ചെയ്തു. 2018ലെ മെഗാ ലേലത്തില്‍ റോയല്‍സിലേക്കു വന്ന ബട്‌ലര്‍ക്കു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

2

ഈ സീസണിലെ ഐപിഎല്ലില്‍ ജോസ് ബട്‌ലറുടെ ആദ്യ സെഞ്ച്വറി തന്റെ മുന്‍ ഫ്രാഞ്ചൈസി കൂടിയായ മുംബൈ ഇന്ത്യന്‍സിനെതിരേയായിരുന്നു. 68 ബോളില്‍ 11 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 100 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. മല്‍സരത്തില്‍ റോയല്‍സ് 23 റണ്‍സിനു ജയിക്കുകയും ചെയ്തിരുന്നു.

3

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായിട്ടുള്ള കളിയിലാണ് ബട്‌ലര്‍ തന്റെ രണ്ടാം സെഞ്ച്വറിയടിച്ചത്. റോയല്‍സ് ഏഴു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം കൊയ്ത മല്‍സരത്തില്‍ അദ്ദേഹം 103 റണ്‍സിനു പുറത്താവുകയായിരുന്നു. 61 ബോളില്‍ ഒമ്പതു ബൗണ്ടറിയും അഞ്ചു സിക്‌സറും താരമടിച്ചു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ വെള്ളിയാഴ്ച നടന്ന കളിയില്‍ ബട്‌ലര്‍ സീസണിലെ ഏറ്റവും മികച്ച സ്‌കോറാണ് കണ്ടെത്തിയത്. 116 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 65 ബോളില്‍ ഒമ്പതു വീതം ബൗണ്ടറികളും സിക്‌സറുമടക്കമായിരുന്നു ഇത്.

4

രാജസ്ഥാന്‍ റോയല്‍സുമായുള്ള മല്‍സരത്തിലെ തോല്‍വിക്കു ശേഷം ജോസ് ബട്‌ലറുടെ മാച്ച് വിന്നിങ് ഇന്നിങ്‌സിനെ രോഹിത് ശര്‍മ പ്രശംസിച്ചിരുന്നു. അസാധാരണമായ ഇന്നിങ്‌സായിരുന്നു ബട്‌ലറുടേത്. അദ്ദേഹത്തെ പുറത്താക്കാന്‍ ഞങ്ങള്‍ എല്ലാ തരത്തിലും ശ്രമിച്ചു നോക്കി. പക്ഷെ ബട്‌ലര്‍ അവയെയെല്ലാം അതിജീവിച്ച് വളരെ നന്നായി ബാറ്റ് ചെയ്തു. കഴിവുറ്റ ബാറ്റര്‍മാര്‍ക്കെതിരേ ബൗള്‍ ചെയ്യുകയെന്നത് വളരെയധികം വെല്ലുവിളിയുയര്‍ത്തുന്ന കാര്യമാണെന്നും രോഹിത് മല്‍സരശേഷം പറഞ്ഞിരുന്നു.
അതേസമയം, ഐപിഎല്ലില്‍ ഇനിയൊരിക്കല്‍ക്കൂടി രോഹിത്തും ബട്‌ലറും ഒരുമിച്ച് ഓപ്പണ്‍ ചെയ്യാനുള്ള സാധ്യത തീരെ കുറവാണ്. കാരണം കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന ബട്‌ലറിനെ റോയല്‍സ് കൈവിടാന്‍ സാധ്യതയില്ല.

5

ഐപിഎല്ലിന്റെ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഏഴ് ഇന്നിങ്‌സുകളിലണ് ജോസ് ബട്‌ലര്‍ കളിച്ചത്. ഇവയില്‍ നിന്നും 81.83 ശരാശരിയില്‍ 161.51 സ്‌ട്രൈക്ക് റേറ്റോടെ വാരിക്കൂട്ടിയത് 491 റണ്‍സാണ്. ഇതേ ഫോം തുടരുകയാണെങ്കില്‍ ടൂര്‍ണമെന്റില്‍ ഒരു സീസണിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് ബട്‌ലറുടെ പേരിലാവുമെന്നുറപ്പാണ്.
മൂന്നു സെഞ്ച്വറകളും രണ്ടു ഫിഫ്റ്റികളുമടക്കമാണ് ബട്‌ലര്‍ 491 റണ്‍സ് അടിച്ചെടുത്തത്. ഉയര്‍ന്ന സ്‌കോര്‍ ഡിസിക്കെതിരേ നേടിയ 116 റണ്‍സാണ്. 41 ബൗണ്ടറികളും 32 സിക്‌സറുകളുമാണ് താരം വാരിക്കൂട്ടിയത്. സിക്‌സര്‍, ഫോര്‍ എന്നിവയിലും ബട്‌ലര്‍ തന്നെയാണ് ഒന്നാമന്‍.

6

അതേസമയം, രോഹിത് ശര്‍മയിലേക്കു വന്നാല്‍ ദയനീയ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ഫിഫ്റ്റി പോലും അദ്ദേഹം ഈ സീണില്‍ നേടിയിട്ടില്ല. ഏഴു മല്‍സരങ്ങളില്‍ നിന്നും 16.28 എന്ന ദയനീയ ശരാശരിയില്‍ 114 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 41 റണ്‍സാണ്.

Story first published: Saturday, April 23, 2022, 16:12 [IST]
Other articles published on Apr 23, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+