Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ലിവിങ്‌സ്റ്റണിനു 11.5 കോടി, പഞ്ചാബിന്‍റെ പണി പാളുമോ? റോയല്‍സില്‍ ദുരന്തമായി

ഐപിഎല്ലിന്റെ മെഗാ ലേലത്തിന്റെ രണ്ടാംദിനത്തില്‍ ആദ്യത്തെ 10 കോടിക്കു മുകളില്‍ നേടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണ്‍. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തെ 11.5 കോടി വാരിയെറിഞ്ഞാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഈ ലേലത്തിലെ ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവുമുയര്‍ന്ന തുക ലഭിച്ചതും ലിവിങ്സ്റ്റണിനാണ്.

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരമായ ലിവിങ്സ്റ്റണ്‍ വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ താരമാണെങ്കിലും ഐപിഎല്ലില്‍ ഒരു ചലനവുമുണ്ടായിയിട്ടില്ല. അതുകൊണ്ടു തന്നെ ഇത്രയും വലിയൊരു തുകയ്ക്കു പഞ്ചാബ് അദ്ദേഹത്തെ വാങ്ങണമായിരുന്നോയെന്നാണ് ആരാധകരുടെ സംശയം.

1

ലേലത്തില്‍ ലിയാം ലിവിങ്സ്റ്റണ്‍ വില്‍ക്കപ്പെടുമെന്നു നേരത്തേ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ ഇത്രയും ഉയര്‍ന്നൊരു തുക താരത്തിനായി ഏതെങ്കിലുമൊരു ഫ്രാഞ്ചൈസി മുടക്കുമെന്ന് ആരും കരുതിയിരുന്നില്ല.
ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമാണ് ലിവിങ്സ്റ്റണിനായി ലേലത്തിന്റെ തുടക്കത്തില്‍ രംഗത്തുണ്ടായിരുന്നത്. പിന്നീടാണ് പഞ്ചാബ് ലേലത്തില്‍ ചേര്‍ന്നത്. കഴിഞ്ഞ സീസണിലെ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സ് ഒരു ഘട്ടത്തില്‍പ്പോലും താരത്തിനായി താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. ഒടുവില്‍ 11.5 കോടിക്കു ലിവിങ്സ്റ്റണിനെ പഞ്ചാബ് പിടിച്ചുവാങ്ങുകയായിരുന്നു.

2

ലിയാം ലിവിങ്‌സ്റ്റണിന്റെ ഐപിഎല്‍ കരിയറെടുത്താല്‍ ഒരു ഫ്രാഞ്ചൈസിയും ഇത്രയും വലിയ തുക മുടക്കാന്‍ ധൈര്യപ്പെടില്ലെന്നുറപ്പാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 14.12 ശരാശരിയില്‍ 113 റണ്‍സാണ് ലിവിങ്സ്റ്റണിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 44 റണ്‍സാണ്. ഒമ്പതു ബൗണ്ടറികളും ആറു സിക്‌സറുകളും താരം നേടിയിട്ടുണ്ട്.ഒരു വിക്കറ്റ് പോലും താരം ഐപിഎല്ലില്‍ നേടിയിട്ടുമില്ല.

3

രണ്ടു സീസണുകളിലാണ് താരം ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ളത്. 2019, 2021 സീസണുകളിലായിരുന്നു ഇത്. രണ്ടു തവണയും രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു അദ്ദേഹം. 2019ല്‍ നാലു കളിയില്‍ നിന്നും 71 റണ്‍സാണ് ലിവിങ്സ്റ്റണ്‍ സ്‌കോര്‍ ചെയ്തത്. കഴിഞ്ഞ സീസണിലാവട്ടെ അഞ്ചു മല്‍സരങ്ങൡ വെറും 42 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 8.4 എന്ന ദയനീയ ശരാശരിയിലാണിത്. മോശം പ്രകടനം കാരണം ചില മല്‍സരങ്ങളില്‍ കളിക്കുകയും മറ്റു ചിലതില്‍ ലിവിങ്സ്റ്ററിനെ റോയല്‍സ് പുറത്തിരുത്തുകയും ചെയ്തിരുന്നു.

4

കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ സൗത്താഫ്രിക്കയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ എയ്ഡന്‍ മര്‍ക്രാമിനെ പഞ്ചാബ് കിങ്‌സ് ലേലത്തില്‍ തിരികെ കൊണ്ടു വരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അതുണ്ടായില്ല. പഞ്ചാബ് ഒരിക്കല്‍പ്പോലും അദ്ദേഹത്തിനായി താല്‍പ്പര്യം കാണിച്ചില്ല. 2.6 കോടിക്കു സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് മര്‍ക്രാമിനെ വാങ്ങിയത്. മര്‍ക്രാമിനു 2.6 കോടിയും ലിവിങ്‌സ്റ്റണിന് 11.5 കോടിയും ലേലത്തില്‍ ലഭിച്ചതില്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.

പഞ്ചാബ് കിങ്‌സിന്റെ നീക്കത്തെ പലരും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ലോട്ടറി അടിച്ചെന്നായിരുന്നു ഒരു യൂസര്‍ പരിഹസിച്ചത്. രാജസ്ഥാന്‍ റോയല്‍സില്‍ ലിയാം ലിവിങ്‌സ്റ്റ്ണ്‍ ഫ്‌ളോപ്പ് താരമായിരുന്നുവെന്ന് ഒരു യൂസര്‍ പ്രതികരിച്ചു. 11.5 കോടിക്കു ലിയാം ലിവിങ്‌സ്റ്റണിനെ പഞ്ചാബ് കിങ്‌സ് വാങ്ങിയിരിക്കുകയാണ്. പഞ്ചാബ് കോമാളികളെന്നു ഒരു യൂസര്‍ പരിഹസിച്ചു.

5

അതേസമയം, ഐപിഎല്ലില്‍ ദുരന്തമായ താരമാണെങ്കിലും ടി20 ഫോര്‍മാറ്റില്‍ ലിയാം ലിവിങ്‌സ്റ്റണിന്റെ റെക്കോര്‍ഡ് അതിശയിപ്പിക്കുന്നത് തന്നെയാണ്. ഇതുവരെ 155 ഇന്നിങ്‌സുകളില്‍ നിന്നും 145 സ്‌ട്രൈക്ക് റേറ്റോടെ 242 സിക്‌സറുകളടക്കം 4095 റണ്‍സ് ലിവിങ്‌സ്റ്റണ്‍ വാരിക്കൂട്ടിയിട്ടുണ്ട്. പഞ്ചാബ് കിങ്‌സിലൂടെ ഇനി ഐപിഎല്ലിലും താരം കസറുമോയെന്നു കാത്തിരുന്നു തന്നെ കാണണം.

Story first published: Sunday, February 13, 2022, 13:48 [IST]
Other articles published on Feb 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+