For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ശൊ സിക്‌സായല്ലോ, തിരിഞ്ഞുനോക്കിയപ്പോള്‍ ക്യാച്ച്! അമ്പരന്ന് മക്കോയ്

വേഡ് 35 റണ്‍സാണ് നേടിയത്

1

ഐപിഎല്‍ ക്വാളിഫയര്‍ വണ്ണില്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഫാസ്റ്റ് ബൗളര്‍ ഒബെഡ് മക്കോയിയുടെ രസകരമായ ഒരു പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിക്‌സറെന്നു ഉറപ്പിച്ച ഒരു ഷോട്ടില്‍ ആ ബൗളര്‍ക്കു വിക്കറ്റ് കിട്ടിയാല്‍ എങ്ങനെയിരിക്കും. അതാണ് മക്കോയിയുടെ മുഖത്തു പ്രതിഫലിച്ചത്. കമന്റേറ്റര്‍മാരും കാണികളുമെല്ലാം ഏറെ ആസ്വദിച്ച മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു ഇത്.

10ാം ഓവറിലായിരുന്നു മക്കോയിയുടെ വൈറലായി മാറിയ പ്രതികരണം. മല്‍സരത്തില്‍ അദ്ദേഹത്തിന്റെ കന്നി ഓവറായിരുന്നു ഇത്. ആദ്യ ബോള്‍ നേരിട്ടത് ജിടി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. പക്ഷെ അതു വൈഡായി മാറി. തൊട്ടടുത്ത ബോള്‍ ബാക്ക്‌വേര്‍ഡ് പോയിന്റിലൂടെ അദ്ദേഹം ബൗണ്ടറിയിലേക്കു പായിച്ചു. അടുത്ത ബോളില്‍ ഹാര്‍ദിക് സിംഗിളെടുത്തു. മൂന്നാമത്തേത് ഷോര്‍ട്ട് ബോളായിരുന്നു. സിക്‌സറിനാണ് വേഡ് ശ്രമിച്ചത്. ബോളുമായി ബാറ്റ് നന്നായി കണക്ടാവുകയും ചെയ്തിരുന്നു.

2

ഷോട്ട് കണ്ട മക്കോയ് അതു സിക്‌സറാവുമെന്ന് ഉറപ്പിച്ച് കൈമുഷ്ടി ചുരുട്ടി നെറ്റിയില്‍ ഇടിച്ച് തിരിഞ്ഞു നടന്നു. പക്ഷെ പിന്നീട് തിഞ്ഞുനോക്കിയപ്പോള്‍ അദ്ദേഹം കണ്ടത് ബൗണ്ടറി ലൈനിന് തൊട്ടരികെ ക്യാച്ചെടുത്ത് ആഹ്ലാദം പ്രകടിപ്പിക്കുന്ന ജോസ് ബട്‌ലറിനെയാണ്.ആദ്യമൊന്ന് അമ്പരന്ന മക്കോയിയുടെ മുഖത്ത് പിന്നെ ചിരിയും വിടര്‍ന്നു. അഭിനന്ദിക്കാന്‍ തനിക്ക് അരികിലേക്കു വന്ന നായകന്‍ സഞ്ജു സാംസണിന്റെ തോളിലേക്കു തലചായ്ച്ച് ചിരിക്കുന്ന മക്കോയിയെയാണ് തുടര്‍ന്ന് കണ്ടത്. 35 റണ്‍സാണ് ഓസ്‌ട്രേലിയന്‍ താരം കൂടിയായ വേഡ് നേടിയത്. 30 ബോളില്‍ ആറു ബൗണ്ടറികളോടെയായിരുന്നു ഇത്.

വിക്കറ്റ് ലഭിച്ചെങ്കിലും മക്കോയിയെ സംബന്ധിച്ച് അത്ര മികച്ചൊരു ഓവറായിരുന്നില്ല ഇത്. 18 റണ്‍സാണ് ഈ ഓവറില്‍ അദ്ദേഹം വിട്ടുകൊടുത്തത്. മൂന്നു വൈഡുകളും ഒരു നോബോളുമടക്കം മക്കോയ് ഈ ഓവറില്‍ എറിഞ്ഞത് 11 ബോളുകളാണ്. എക്‌സ്ട്രാ കൂടാതെ മൂന്നു ബൗണ്ടറികളും അദ്ദേഹം ഈ ഓവറില്‍ വിട്ടുനല്‍കി.

189 റണ്‍സ് വിജയലക്ഷ്യം

ഫൈനലിലേക്കു മുന്നേറാന്‍ 189 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഗുജറാത്ത് ടൈറ്റന്‍സിനു രാജസ്ഥാന്‍ റോയല്‍സ് നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട റോയല്‍സ് ആറു വിക്കറ്റിനു 188 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ജോസ് ബട്‌ലര് (89), നായകന്‍ സഞ്ജു സാസംണ്‍ (47) എന്നിവരുടെ ഇന്നിങ്‌സുകളാണ് റോയല്‍സിനെ മികച്ച സ്‌കോറിലെത്തിച്ചത്. ബട്‌ലര്‍ 56 ബോളില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തിയപ്പോള്‍ സഞ്ജു 26 ബോളില്‍ അഞ്ചു ബൗണ്ടറിയും മൂന്ന സിക്‌സറുമടിച്ചു. 28 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലും മോശമല്ലാത്ത സംഭാവന നല്‍കി. റോയല്‍സ് നിരയില്‍ മറ്റാരും രണ്ടക്കം കടന്നില്ല.

Story first published: Tuesday, May 24, 2022, 23:11 [IST]
Other articles published on May 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+