Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇത്തവണത്തെ സിക്‌സര്‍ വീരന്‍മാര്‍- ടോപ്പ് ഫൈവിലെ മൂന്നും റോയല്‍സുകാര്‍!

ഐപിഎല്ലിന്റെ 15ാം സീസണണിലെ നാലാം റൗണ്ട് മല്‍സരങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതുവരെ 14 മല്‍സരങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്. പല വെടിക്കെട്ട് ഇന്നിങ്‌സുകളും ഈ മല്‍സരങ്ങളില്‍ കണ്ടിരുന്നു. സീസണില്‍ ഇതുവരെ പിറന്നത് ഒരേയൊരു സെഞ്ച്വറി മാത്രമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലറുടെ വകയായിരുന്നു ഇത്.

പറഞ്ഞു വരുന്നത് ഈ സീസണിലെ സിക്‌സര്‍ വീരന്‍മാരെക്കുറിച്ചാണ്. സിക്‌സര്‍ വേട്ടയില്‍ മുന്നിട്ടുനില്‍ക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം. ടോപ്പ് ഫൈവിലെ മൂന്നു പേരും രാജസ്ഥാന്‍ റോയല്‍സ് താരങ്ങളാണെന്നതാണ് ശ്രദ്ധേയമായ കാര്യം.

ജോസ് ബട്‌ലര്‍ (14 സിക്‌സര്‍)

ജോസ് ബട്‌ലര്‍ (14 സിക്‌സര്‍)

സീസണിലെ ആദ്യത്തെ സെഞ്ച്വറിയുടെ അവകാശിയായ രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ തന്നെയാണ് സിക്‌സര്‍ വേട്ടയിലും ഒന്നാമന്‍. ഇതുവരെ കളിച്ച മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 17 സിക്‌സറുകളാണ്. ഇതില്‍ ആറെണ്ണവും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള അവസാനത്തെ മല്‍സരത്തിലായിരുന്നു. സെഞ്ച്വറി കണ്ടെത്തിയ മുംബൈ ഇന്ത്യന്‍സുമായുള്ള പോരാട്ടത്തില്‍ അഞ്ചും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ കളിയില്‍ മൂന്നും സിക്‌സറുകള്‍ അദ്ദേഹം നേടി.
കൂടുതല്‍ സിക്‌സറിന്റെ കാര്യത്തില്‍ മാത്രമല്ല കൂടുതല്‍ റണ്‍സെടുത്തവരിലും ബട്‌ലര്‍ തന്നെയാണ് ഒന്നാമന്‍. നിലവില്‍ ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ് അദ്ദേഹം. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 205 റണ്‍സാണ് ബട്‌ലറുടെ സമ്പാദ്യം. 102.50 ശരാശരിയില്‍ 143.35 ശരാശരിയിലാണ് താരം 200ന് മുകളില്‍ നേടിയത്.

ആന്ദ്രെ റസ്സല്‍ (12 സിക്‌സര്‍)

ആന്ദ്രെ റസ്സല്‍ (12 സിക്‌സര്‍)

ജോസ് ബട്‌ലര്‍ക്കു പിറകിലായി സിക്‌സര്‍ വേട്ടയില്‍ രണ്ടാംസ്ഥാനത്തുള്ളത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ആന്ദ്രെ റസ്സലാണ്. നാലു മല്‍സരങ്ങളില്‍ മൂന്ന് ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 12 സിക്‌സറുകളടിച്ചിട്ടുണ്ട്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ റസ്സലിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള രണ്ടാമത്തെ കളിയില്‍ താരം മൂന്നു സിക്‌സറുകള്‍ പായിച്ചു.
പഞ്ചാബ് കിങ്‌സിനെതിരേയായിരുന്നു റസ്സല്‍ തനിനിറം പുറത്തെടുത്തത്. എട്ടു സിക്‌സറുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്. കളിയ്ല്‍ വെറും 31 ബോളില്‍ എട്ടു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കം റസ്സല്‍ പുറത്താനാവാതെ 70 റണ്‍സെടുത്തു. മുംബൈ ഇന്ത്യന്‍സുമായുള്ള അവസാന കളിയില്‍ പക്ഷെ അദ്ദേഹത്തിനു ഒരു സിക്‌സര്‍ മാത്രമേ നേടാനായുള്ളൂ.

സഞ്ജു സാംസണ്‍ (9 സിക്സര്‍)

സഞ്ജു സാംസണ്‍ (9 സിക്സര്‍)

സിക്‌സര്‍ വീരന്‍മാരിലെ മൂന്നാമന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണാണ്. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം ഒമ്പതു സിക്‌സറുകളടിച്ചു കഴിഞ്ഞു. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള റോയല്‍സിന്റെ ആദ്യ കളിയില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായിട്ടാണ് സഞ്ജു തുടങ്ങിയത്. 27 ബോളില്‍ 55 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. അഞ്ചു സിക്‌സറുകള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
മുംബൈ ഇന്ത്യന്‍സുമായുള്ള രണ്ടാം റൗണ്ട് മല്‍സരത്തിലും സഞ്ജു മോശമാക്കിയില്ല. മൂന്നു സിക്‌സറുകള്‍ അദ്ദേഹം കണ്ടെത്തി. പക്ഷെ റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ അവസാന കളിയില്‍ സഞ്ജു നിറംമങ്ങി. ഒരേയൊരു സിക്‌സറടിച്ച താരം എട്ടു റണ്‍സിനു പുറത്താവുകയായിരുന്നു.

ഷിംറോണ്‍ ഹെറ്റ്മെയര്‍ (8 സിക്സര്‍)

ഷിംറോണ്‍ ഹെറ്റ്മെയര്‍ (8 സിക്സര്‍)

സഞ്ജു സാംസണിനു പിന്നില്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നത് ടീമംഗവും വെസ്റ്റ് ഇന്‍ഡീസ് താരവുമാ ഷിംറോണ്‍ ഹെറ്റ്‌മെയറാണ്. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും ഹെറ്റ്‌മെയറടിച്ചത് എട്ടു സിക്‌സറുകളാണ്. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചേര്‍ന്ന അദ്ദേഹത്തിനു തുടക്കത്തില്‍ തന്നെ ഒരു ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിരിക്കുകയാണ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ കളിയില്‍ ഹെറ്റ്‌മെയര്‍ മൂന്നു സിക്‌സറുകളടിച്ചിരുന്നു. രണ്ടാം റൗണ്ടില്‍ മുംബൈ ഇന്ത്യന്‍സിനെതിരേയും അദ്ദേഹം മൂന്നു സിക്‌സറുകള്‍ ആവര്‍ത്തിച്ചു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള അവസാന കളിയില്‍ രണ്ടു സിക്‌സറുകളാണ് ഹെറ്റ്‌മെയര്‍ നേടിയത്.

ലിയാം ലിവിങ്സ്റ്റണ്‍ (8 സിക്സര്‍)

ലിയാം ലിവിങ്സ്റ്റണ്‍ (8 സിക്സര്‍)

സിക്‌സര്‍ നേട്ടത്തില്‍ അഞ്ചാംസ്ഥാനത്തുള്ളത് പഞ്ചാബ് കിങ്‌സിന്റെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണാണ്. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും എട്ടു സിക്‌സറുകളാണ് അദ്ദേഹമടിച്ചത്. മാത്രമല്ല ഈ സീസണിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സറും ലിവിങ്സ്റ്ററണിന്റെ പേരിലാണ്. 108 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സറടിച്ചാണ് താരം ഒന്നാമനായത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയായിരുന്നു ലിവിങ്സ്റ്റണിന്റെ പടുകൂറ്റന്‍ സിക്‌സര്‍.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള ആദ്യ കളിയില്‍ രണ്ടു സിക്‌സറുകളാണ് താരം നേടിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ലിവിങ്‌സ്റ്റണിനു ഒരേയൊരു സിക്‌സര്‍ മാത്രമേ നേടാനായുള്ളൂ. സിഎസ്‌കെയ്‌ക്കെതിരേയാണ് താരം ഏറ്റവും അപകടകാരിയായത്. അഞ്ചു സിക്‌സറുകള്‍ ലിവിങ്സ്റ്റണ്‍ പറത്തി. 32 ബോളില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 60 റണ്‍സ് താരം വാരിക്കൂട്ടി.

Story first published: Thursday, April 7, 2022, 18:11 [IST]
Other articles published on Apr 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+