For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: കോലി തനിച്ചല്ല, ഒപ്പം ബട്‌ലറുമുണ്ട്! ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം

സീസണിലെ നാലാം സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്

ഐപിഎല്ലിന്റെ ഈ സീസണിലെ റണ്‍മെഷീന്‍ ജോസ് ബട്‌ലര്‍ നിര്‍ണായകമായ രണ്ടാം ക്വാളിഫയറിലും പ്രതീക്ഷ തെറ്റിച്ചില്ല. ഒരിക്കല്‍ക്കൂടി ബട്‌ലറുടെ ബാറ്റില്‍ നിന്നും വെടിയുണ്ട കണക്കെ ഷോട്ടുകള്‍ പറന്നപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയും ചെയ്തു. ഏഴു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സാണ് റോയല്‍സിനെ കാത്തിരിക്കുന്നത്.

1

പുറത്താവാതെ 106 റണ്‍സാണ് മല്‍സരത്തില്‍ ബട്‌ലര്‍ അടിച്ചെടുത്തത്. 10 ബൗണ്ടറികളും ആറു സിക്‌സറുമടക്കമായിരുന്നു ഇത്. ഈ സീസണിലെ നാലാമത്തെ സെഞ്ച്വറി കൂടിയാണ് ഇംഗ്ലീഷ് സൂപ്പര്‍ താരം കണ്ടെത്തിയത്. റോയല്‍സ് അനായാസം ജയിച്ച മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ഈ സീസണില്‍ ബാറ്റിങില്‍ ബട്‌ലറുടെ സമ്പൂര്‍ണ ആധിപത്യം തന്നെയാണ് കാണാന്‍ സാധിക്കുക. സീസണില്‍ ആദ്യം 100, 200, 300, 400, 500, 600, 700, 800 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യത്തെയാള്‍ അദ്ദേഹമാണ്.

2

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്തിരിക്കുകയാണ് ജോസ് ബട്‌ലര്‍. നേരത്തേ ഒരു സീസണില്‍ നാലു സെഞ്ച്വറികളുമായി ഓള്‍ടൈം റെക്കോര്‍ഡ് കോലിക്കു മാത്രം അവകാശപ്പെട്ടതായിരുന്നു. 2016ലെ സീസണിലായിരുന്നു ഇത്. ആറു വര്‍ഷങ്ങള്‍ക്കു ശേഷം രാജസ്ഥാന്‍ റോയല്‍സ് ജഴ്‌സിയില്‍ ബട്‌ലറും ഈ അപൂര്‍വ്വ നേട്ടത്തിന് അവകാശിയായിരിക്കുകയാണ്.

3

ഐപിഎല്ലില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ രണ്ടാമനുമായിരിക്കുകയാണ് ജോസ് ബട്‌ലര്‍. നേരത്തേ അഞ്ചു സെഞ്ചറികളുമായി വിരാട് കോലിയായിരുന്നു രണ്ടാംസ്ഥാനത്ത്. അദ്ദേഹത്തിനൊപ്പം ബട്‌ലറും ഇപ്പോള്‍ രണ്ടാംസ്ഥാനം പങ്കിടുകയാണ്. ബട്‌ലറുടെ കന്നി സെഞ്ച്വറി കഴിഞ്ഞ സീസണില്‍ റോയല്‍സിനൊപ്പം തന്നെയായിരുന്നു.
ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ താരം യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ്. ആറു സെഞ്ച്വറികളുമായാണ് അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്. നാലു സെഞ്ച്വറികള്‍ വീതമുള്ള ഷെയ്ന്‍ വാട്‌സന്‍, ഡേവിഡ് വാര്‍ണര്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ മൂന്നാംസ്ഥാനം പങ്കിടുകയാണ്.

4

ഐപിഎല്‍ പ്ലേഓഫില്‍ സെഞ്ച്വറിയടിച്ച ആറാമത്തെ താരമെന്ന റെക്കോര്‍ഡും ജോസ് ബട്‌ലറെ തേടിയെത്തി മാത്രമല്ല ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ വിദേശ താരവും ആദ്യത്തെ രാജസ്ഥാന്‍ റോയല്‍സ് ബാറ്ററുമാണ് ബട്‌ലര്‍. ഇംഗ്ലണ്ടിന്റെ ഒരാള്‍ പ്ലേഓഫില്‍ സെഞ്ച്വറിയടിച്ചതും ഇതാദ്യമായിട്ടാണ്.

5

പഞ്ചാബ് കിങ്‌സിനായി വീരേന്ദര്‍ സെവഗ് (122 റണ്‍സ്, എതിരാളി ചെന്നൈ സൂപ്പര്‍ കിങ്‌സ്, ക്വാളിഫയര്‍ 2, 2014), ചെന്നൈയുടെ ഷെയ്ന്‍ വാട്‌സന്‍ (117*, എതിരാളി സണ്‍റൈസേഴ്‌സ് ഹൈദരാഹാദ്, ഫൈനല്‍, 2018), പഞ്ചാബിനായി വൃധിമാന്‍ സാഹ (115*, എതിരാളി കൊല്‍ക്കത്ത, ഫൈനല്‍, 2014), ചെന്നൈയ്ക്കായി മുരളി വിജയ് (113, എതിരാളി ഡല്‍ഹി, ക്വാളിഫയര്‍ 2, 2012), ബാംഗ്ലൂരിനായി രജത് പാട്ടിദാര്‍ (112*, എതിരാളി, ലഖ്‌നൗ, എലിമിനേറ്റര്‍, 2022) എന്നിവരാണ് പ്ലേഓഫില്‍ സെഞ്ച്വറിയടിച്ച മറ്റുള്ളവര്‍.

Story first published: Saturday, May 28, 2022, 0:18 [IST]
Other articles published on May 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+