IPL 2022: ബട്‌ലറുടെ വെടിക്കെട്ടിനു പിന്നില്‍ പാകിസ്താനും പങ്ക്! ഇതാണ് സംഭവം
ഐപിഎല്ലിന്റെ 15ാം സീസണില്‍ റണ്ണൊഴുക്കി മുന്നറുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്‌ലര്‍. വെറും എട്ടു മല്‍സരങ്ങളില്‍ നിന്നും മൂന്നു സെഞ്ച്വറികളടക്കം 499 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിക്കഴിഞ്ഞു. നിലവില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും ബട്‌ലറുടെ പേരില്‍ ഭദ്രമാണ്. എന്താണ് ഈ സീസണില്‍ ബട്‌ലറെ ഇത്രയും അപകടകാരിയാക്കി മാറ്റിയത്. അതില്‍ പാകിസ്താനും ചെറിയൊരു പങ്കുണ്ടെന്നതാണ് രസകരമായ കാര്യം.

പാകിസ്താന്റെ മുന്‍ സ്പിന്നറായിരുന്ന മുഷ്താഖ് അഹമ്മദിന്റെ ഒരു നിര്‍ണായക ഉപദേശമാണ് ബട്‌ലറെ ഇത്രയും അപകടകാരിയാക്കി മാറ്റിയിരിക്കുന്നത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. ടീമംഗവും ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നറുമായ ആര്‍ അശ്വിനുമായുള്ള ഒരു സൗഹൃദ സംഭാഷണത്തിലായിരുന്നു ബട്‌ലര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. റോയല്‍സ് പുറത്തുവിട്ട വീഡിയോയായിരുന്നു ഇംഗ്ലീഷ് സൂപ്പര്‍ താരം മനസ്സ് തുറന്നത്. ഫോമിനെക്കുറിച്ചുള്ള ചോദ്യത്തിനു തന്റെ പേര് പരാമര്‍ശിച്ച ബട്‌ലറോടു മുഷ്താഖ് അഹമ്മദ് നന്ദിയും അറിയിച്ചിരിക്കുകയാണ്.

ബാറ്റിങിനെക്കുറിച്ച് ആര്‍ അശ്വിന്‍ ചോദിച്ചപ്പോഴായിരുന്നു ജോസ് ബട്‌ലര്‍ മുന്‍ പാക് താരത്തിന്റെ ഉപദേശത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ ആദ്യം ഓഫ് സൈഡിലേക്കു ഷോട്ട് കളിക്കണമെന്നു മുഷ്താഖ് അഹമ്മദ് എല്ലായ്‌പ്പോഴും എന്നോടു പറയാറുണ്ടായിരുന്നു. ഓഫ് സൈഡിലേക്കു കളിച്ച ശേഷമേ ലെഗ് സൈഡിലേക്കു കളിക്കാവൂയെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു.

നിങ്ങള്‍ ലെഗ് സൈഡിലേക്കു മാത്രം കളിക്കാന്‍ നോക്കിയാല്‍ ഓഫ്‌സൈഡിലേക്കു ഒരിക്കലും ഷോട്ട് ഷോട്ട് പായിക്കാന്‍ സാധിക്കില്ലെന്നും മുഷ്താഖ് തന്നോടു പറഞ്ഞിരുന്നതായും ബട്‌ലര്‍ വെളിപ്പെടുത്തിയിരുന്നു. ഈ സീസണില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 71.28 ശരാശരിയില്‍ 159.42 സ്‌ട്രൈക്ക് റേറ്റിലാണ് ബട്‌ലര്‍ 499 റണ്‍സ് വാരിക്കൂട്ടിയത്. മൂന്നു സെഞ്ച്വറികള്‍ക്കൊപ്പം രണ്ടു ഫിഫ്റ്റികളും അദ്ദേഹം നേടിയിരുന്നു. ഉയര്‍ന്ന സ്‌കോര്‍ 116 റണ്‍സാണ്.

ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിനു ജോസ് ബട്‌ലര്‍ തനിക്കു ക്രെഡിറ്റ് നല്‍കിയതിനോടു പ്രതികരിച്ചിരിക്കുകയാണ് മുഷ്താഖ് അഹമ്മദ്. ഇംഗ്ലീഷ് താരത്തോടു അദ്ദേഹം നന്ദി പറയുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ടീമിന്റെ ബൗളിങ് കോച്ചായിരുന്നപ്പോഴാണ് ബട്‌ലര്‍ക്കൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ മുഷ്താഖിനു അവസരം ലഭിച്ചത്. 2008 മുതല്‍ 14 വരെ അദ്ദേഹം ഇംഗ്ലണ്ടിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്നു.

ഞാന്‍ ഇംഗ്ലണ്ടിനൊപ്പം ആറു വര്‍ഷം പ്രവര്‍ത്തിച്ചു. ഞങ്ങളുടെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ എല്ലാവരും ഓര്‍ക്കുകയും ചെയ്യുന്നു. നിങ്ങള്‍ ആര്‍ക്കെങ്കിലുമൊപ്പം പ്രവര്‍ത്തിക്കുകയും അവര്‍ നിങ്ങളെ ഓര്‍മിക്കുകയും ചെയ്യുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ബട്‌ലറുമായി ഞാന്‍ ആശയവിനിമയം നടത്തിയിരുന്നു. അദ്ദേഹത്തെ നന്ദി അറിയിക്കുകയും ചെയ്തിരുന്നതായും മുഷ്താഖ് അഹമ്മദ് വ്യക്തമാക്കി.

തന്റെ അറിവും അനുഭവസമ്പത്തും കളിക്കാര്‍ക്കു പകര്‍ന്നു നല്‍കുകയെന്നത് കോച്ചിന്റെ ജോലിയാണ്. ബാക്കിയെല്ലാം താരത്തിന്റെ കൈകളിലാണ്. പാകിസ്താന്‍ ടീമിലും ഇങ്ങനെയൊരു സംസ്‌കാരം കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും മുഷ്താഖ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
2020 മുതല്‍ 21 വരെ പാകിസ്താന്റെ സ്പിന്‍ ബൗളിങ് ഉപദേഷ്ടാവായും മുഷ്താഖ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പാകിസ്താനു വേണ്ടി 52 ടെസ്റ്റുകളും 144 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications