
ഈ സീസണിലെ ഐപിഎല്ലില്‍ വളരെ ശക്തമായ ടീമിനെയാണ് സഞജുവിനു ലഭിച്ചിരിക്കുന്നത്. ഇതുവരെ കളിച്ച ആറു മല്‍സരങ്ങളില്‍ നാലിലും ജയിച്ച അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുമുണ്ട്. ജോസ് ബട്‌ലര്‍, യുസ്വേന്ദ്ര ചാഹല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് ടീമിന്റെ ഏറ്റവും നിര്‍ണായക താരമായി മാറിയിരിക്കുന്നത്. സഞ്ജുവും ടീമിന്റെ കുതിപ്പില്‍ മോശമല്ലാത്ത സംഭാവന നല്‍കിയിട്ടുണ്ട്.

ഈ സീസണില്‍ ഇതുവരെ കളിച്ച ഇന്നിങ്‌സുകളില്‍ 25 എന്ന സാധാരണ ശരാശരിയില്‍ 155 റണ്‍സാണ് സഞ്ജു സാംസണിന്റെ സമ്പാദ്യം. ശരാശരി മോശമാണെങ്കിലും അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ബൗളര്‍മാരെ ഭയപ്പെടുത്തുക തന്നെ ചെയ്യും. 158 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു സ്‌കോര്‍ ചെയ്തത്.
മധ്യഓവറുകളില്‍ സ്പിന്നര്‍മാര്‍ രംഗത്തിറങ്ങുമ്പോഴാണ് താരം ടോപ് ഗിയറിലേക്കു മാറുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേയുള്ള ഈ 'അഴിഞ്ഞാട്ടത്തില്‍' സഞ്ജു വിജയിക്കുകയും ചെയ്തിട്ടുണ്ട്.

അതിശയിപ്പിക്കുന്ന ടൈമിങിനോടൊപ്പം ക്ലാസും പവറുമെന്ന ത്രില്ലിങ് കോമ്പിനേഷനുള്ള ചുരുക്കം ബാറ്റര്‍മാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍. പേസര്‍മാരെ തകര്‍ക്കുന്നതില്‍ അദ്ദേഹം സമര്‍ഥനാണ്. പക്ഷെ സ്പിന്നര്‍മാരെ കൈകാര്യം ചെയ്യുന്നതില്‍ എലൈറ്റ് ബാറ്റര്‍മാരുടെ നിരയിലാണ് സഞ്ജുവിന്റെ സ്ഥാനം.
സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ സഞ്ജുവിന്റെ ആധിപത്യം തെളിയിക്കുന്ന കണക്കുകള്‍ ഒരു ട്വിറ്റര്‍ യൂസറാണ് പങ്കുവച്ചിരിക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹം എത്ര മാത്രം അപകടകാരിയായ ബാറ്ററാണെന്നു ഈ കണക്കുകള്‍ അടിവരയിടുന്നു.

സ്പിന്നര്‍മാര്‍ക്കെതിരേ ലോഫ്റ്റ് ഷോട്ടുകള്‍ കളിക്കാനുള്ള സഞ്ജു സാംസണിന്റെ മിടുക്ക് ഞെട്ടിക്കുന്നതാണ്. 2020ന മുതലുള്ള ഐപിഎല്ലിലെ കണക്കുകള്‍ നോക്കിയാല്‍ സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ 35 ലോഫ്റ്റഡ് ഷോട്ടുകള്‍ക്കണ് അദ്ദേഹം മുതിര്‍ന്നത്. ഇതില്‍ 24 എണ്ണവും സിക്‌സറായി മാറിയിട്ടുണ്ട്. പുറത്തായത് ഒരേയൊരു തവന മാത്രം. അടിച്ചെടുത്തത് 162 റണ്‍സാണ്. സ്്‌ട്രൈക്ക് റേറ്റാവട്ടെ 462.8ഉം ആണ്.
സ്്‌ട്രൈക്ക് റേറ്റ് വളരെ വലുതാണ്. ലോഫ്റ്റ് ഷോട്ടിനായി ശ്രമിച്ചിട്ട് ഒരു തവണ മാത്രമേ അദ്ദേഹം പുറത്തായിട്ടുള്ളൂവെന്നതാണ് അതിശയിപ്പിക്കുന്നത്. ഇതില്‍ 68.5 ശതമാനവും സഞ്ജു സിക്‌സറിലെത്തിച്ചതായും രോഹിത് ശങ്കറെന്ന യൂസര്‍ ട്വീറ്റ് ചെയ്തു.

അതേസമയം, കൊല്‍ക്കത്തയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ നേടിയ ത്രില്ലിങ് വിജയത്തിന്റെ ആഹ്ലാദത്തിലാണ് സഞ്ജു സാംസണ്‍. വിജയത്തില്‍ അദ്ദേഹം ടീമിനെ പ്രശംസിക്കുകയും ചെയ്തു. വളരെ സമ്മര്‍ദ്ദമുണ്ടാക്കിയ മല്‍സരം കൂടിയായിരുന്നു ഇത്. ഐപിഎല്‍ ഇങ്ങനെയാണ്, കളിക്കാരുടെയും ടീമിന്റെയും മികവാണ് ഇതിനു കാരണം. വളരെ താല്‍പ്പര്യമുണര്‍ത്തുന്ന മല്‍സരമായിരുന്നു ഇത്. കാര്യങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്കു നീങ്ങുമ്പോള്‍ ശാന്തമായിരിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഞങ്ങളുടെ ടീം അതാണ് ചെയ്തത്. ചില കാര്യങ്ങള്‍ ശരിയായ സമയതതായിരിക്കണം ഉപയോഗിക്കേണ്ടത്. ചിലപ്പോള്‍ നിങ്ങള്‍ കളിയുടെ വേഗത കുറയ്‌ക്കേണ്ടതുണ്ടെന്നും മല്‍സരശേഷം സഞ്ജു വിശദീകരിച്ചിരുന്നു.

കെകെആറിനെ ഞാന്‍ ബഹുമാനിക്കുന്നു. വളരെ കരുത്തുറ്റ ടീമാണ് അവരുടേത്. ഈ ഗ്രൗണ്ടില്‍ ഏതു ടോട്ടലും ചേസ് ചെയ്യാവുന്നതാണ്. കെകെആര്‍ മല്‍സരത്തില്‍ തന്നെയുണ്ടായിരുന്നു. ബട്‌ലര്‍, യുസി എന്നിവരെക്കുറിച്ച് ഞാന്‍ സംസാരിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. അവര്‍ എന്താണ് ചെയ്തതെന്നു ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞതാണ്. ആന്ദ്രെ റസ്സലിനെ പുറത്താക്കിയ അശ്വിന്റെ ആ ബോള്‍ സ്‌പെഷ്യലായിരുന്നു. ഒബെഡിന്റെ പ്രകടനം നടന്നായിരുന്നു. അദ്ദേഹം അധികം സംസാരിക്കാറില്ല. പക്ഷെ ഗെയിമിനെക്കുറിച്ച് ഒരുപാട് അറിയുന്നയാളെന്ന തോന്നല്‍ നല്‍കുന്നതായും സഞ്ജു കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications