Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മിന്നിച്ച് ജയ്‌സ്വാള്‍, റോയല്‍സ് വിജയവഴിയില്‍- പഞ്ചാബ് പുറത്തക്ക്

1

മുംബൈ: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ പരാജയമേറ്റു വാങ്ങി പഞ്ചാബ് കിങ്‌സ് പുറത്തേക്ക്. രാജസ്ഥാന്‍ റോയല്‍സിനോടു വിക്കറ്റിന്റെ ആറു പരാജയമാണ് പഞ്ചാബ് ഏറ്റുവാങ്ങിയത്. ഈ ജയത്തോടെ റോയല്‍സ് പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കുകയും ചെയ്തു. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം റോയല്‍സിന്റെ ആദ്യ വിജയം കൂടിയാണിത്. ശേഷിക്കുന്ന മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ചാല്‍ സഞ്ജു സാംസണിനും സംഘത്തിനും േേപ്ലാഫിലെത്താം.

190 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് റോയല്‍സിനു പഞ്ചാബ് നല്‍കിയത്. രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റിനു റോയല്‍സ് വിജയം കൈക്കലാക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് മല്‍സരങ്ങളില്‍ പുറത്തിരുന്ന ശേഷം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ശേഷം ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് റോയല്‍സിന്റെ വിജയശില്‍പ്പിയായി മാറിയത്. 68 റണ്‍സുമായി താരം ടീമിന്റെ അമരക്കാരനായി. 41 ബോളില്‍ ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു.

ദേവ്ദത്ത് പടിക്കല്‍ (31), ജോസ് ബട്‌ലര്‍ (30), നായകന്‍ സഞ്ജു സാംസണ്‍ (23) എന്നിവര്‍ മോശമല്ലാത്ത സംഭാവന നല്‍കി. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ പുറത്താവാതെ 31 റണ്‍സ് നേടി. 16 ബോളില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സറുമടക്കമാണിത്. പതിവു ശൈലിയില്‍ സ്‌ഫോടനാത്മക ഇന്നിങ്‌സായിരുന്നു ബട്‌ലര്‍ കളിച്ചത്. വെറും 16 ബോളിലാണ് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് അദ്ദേഹം 30 റണ്‍സ് വാരിക്കൂട്ടിയത്.

2

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് അഞ്ചു വിക്കറ്റിനാണ് 189 റണ്‍സ് അടിച്ചെടുത്തത്. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയുടെ (56) ഫിഫ്റ്റിയാണ് പഞ്ചാബ് ഇന്നിങ്‌സിനു കരുത്തായത്. 40 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു. ഈ സീസണില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ഫിഫ്റ്റി കൂടിയാണിത്. മാത്രമല്ല പഞ്ചാബ് ജഴ്‌സിയില്‍ താരം ഫിഫ്റ്റിയടിച്ചതും ഇതാദ്യമായിട്ടാണ്.

ജിതേഷ് ശര്‍മ (38*), ഭാനുക രാജപക്‌സെ (27), ലിയാം ലിവിങ്സ്റ്റണ്‍ (22), നായകന്‍ മായങ്ക് അഗര്‍വാള്‍ (15), ശിഖര്‍ ധവാന്‍ (12) എന്നിങ്ങനെയാണ് മറ്റുള്ളവരുട പ്രകടനം. റോയല്‍സിനായി യുസ്വേന്ദ്ര ചാഹല്‍ മൂന്നു വിക്കറ്റുകളെടുത്തു. പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നാലോവറില്‍ 28 റണ്‍സ് വഴങ്ങിയാണ് ചാഹല്‍ മൂന്നു പേരെ പുറത്താക്കിയത്.

3

ഭേദപ്പെട്ട തുടക്കമായിരുന്നു ധവാന്‍-ബെയര്‍‌സ്റ്റോ ജോടി പഞ്ചാബിനു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 47 റണ്‍സ് നേടി. സൂപ്പര്‍ ക്യാച്ചിലൂടെ ധവാനെ പിടികൂടിയ ജോസ് ബട്‌ലറാണ് റോയല്‍സിനു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. അശ്വിന്റെ ബൗളിങിലായിരുന്നു വായുവില്‍ ചാടിയുയര്‍ന്ന് ധവാനെ കൈക്കുമ്പിളിലാക്കിയത്. രണ്ടാം വിക്കറ്റില്‍ ബെയര്‍‌സ്റ്റോ- രാജപക്‌സെ സഖ്യം 42 റണ്‍സ് ടീം സ്‌കോറിലേക്കു ചേര്‍ത്തു. എന്നാല്‍ 30 റണ്‍സിന്റെ ഇടവേളയില്‍ മൂന്നു വിക്കറ്റുകള്‍ പഞ്ചാബ് കൈവിട്ടു (നാലിന് 119). തുടര്‍ന്നായിരുന്നു ലിവിങ്സ്റ്റണ്‍- ജിതേഷ് കൂട്ടുകെട്ട്. 50 റണ്‍സ് അടിച്ചെടുത്തു. ഇതോടെ പഞ്ചാബ് 50 കടന്നു. വെറും 18 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌റുമടക്കമാണ് ജിതേഷ് 38 റണ്‍സ് അടിച്ചെടുത്തത്. ലിവിങ്‌സ്റ്റണ്‍ 14 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമുള്‍പ്പെടെ 22 റണ്‍സെടുത്ത് പുറത്തായി.

ടോസ് ലഭിച്ച പഞ്ചാബ് ക്യാപ്്‌റന്‍ മായങ്ക് അഗര്‍വാള്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ മല്‍സത്തില്‍ ആധികാരിക വിജയം കൊയ്ത അതേ ടീമിനെ തന്നെ പഞ്ചാബ് നിലനിര്‍ത്തി. മറുഭാഗത്ത് റോയല്‍സ് ടീമില്‍ ഒരു മാറ്റം വരുത്തി. കരുണ്‍ നായര്‍ക്കു യശസ്വി ജയസ്വാളിനെ റോയല്‍സ് കളിപ്പിക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്ലര്‍, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍.

പഞ്ചാബ് കിങ്സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്റ്റോ, ഭാനുക രാജപക്സെ, ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റിഷി ധവാന്‍, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, സന്ദീപ് ശര്‍മ, അര്‍ഷ് ദീപ് സിങ്.

Story first published: Saturday, May 7, 2022, 19:33 [IST]
Other articles published on May 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+