For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഹൂഡയുടെ ഹീറോയിസം രക്ഷിച്ചില്ല, ലഖ്‌നൗവിനെ തകര്‍ത്ത് റോയല്‍സ്

24 റണ്‍സിനാണ് റോയല്‍സിന്റെ വിജയം

1

മുംബൈ: ഐപിഎല്ലിന്റെ പ്ലേഓഫ് ബെര്‍ത്തിനായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു ഇനിയും കാത്തിരിക്കണം. നിര്‍ണായക പോരാട്ടത്തില്‍ കെഎല്‍ രാഹുലിനെയും സംഘത്തെയും വീഴ്ത്തി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫ് സാധ്യത നിലനിര്‍ത്തി. 24 റണ്‍സിന്റെ മികച്ച വിജയമാണ് ലഖ്‌നൗവിനെതിരേ റോയല്‍സ് ആഘോഷിച്ചത്. ഇതോടെ പ്ലേഓഫിനു ഒരുപടി കൂടി അടുത്തിരിക്കുകയാണ് റോയല്‍സ്. 179 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലിലേക്കു ബാറ്റ് വീശിയ ലഖ്‌നൗവിനു എട്ടു വിക്കറ്റിനു 154 റണ്‍സാണ് നേടാനായത്. ഈ വിജയത്തോടെ റോയല്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

പവര്‍പ്ലേയില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ പിഴുത റോയല്‍സ് ലഖ്‌നൗവിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ദീപക് ഹൂഡയുടെ (59) ഇന്നിങ്‌സ് ലഖ്‌നൗവിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നിരുന്നെങ്കിലും ഹൂഡയുടെ പുറത്താവല്‍ റോയല്‍സിന്റെ വിജയമുറപ്പാക്കി. 39 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഹൂഡയുടെ ഇന്നിങ്‌സ്. 27 റണ്‍സെടുത്ത മാര്‍ക്കസ് സ്‌റ്റോയ്‌നിസും 25 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയുയാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. സ്‌റ്റോയ്‌നിസ് 17 ബോൡ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചു. ക്രുനാല്‍ 23 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറും നേടി. ക്വിന്റണ്‍ ഡികോക്ക് (7), നായകന്‍ കെഎല്‍ രാഹുല്‍ (10), ആയുഷ് ബദോനി (ഗോള്‍ഡന്‍ ഡെക്ക്), ജാസണ്‍ ഹോള്‍ഡര്‍ (1) എന്നിവരെല്ലാം ബാറ്റിങില്‍ ഫ്‌ളോപ്പായത് ലഖ്‌നൗവിനു തിരിച്ചടിയായി.

2

റോയല്‍സിന്റെ ന്യൂബോള്‍ ആക്രമണത്തില്‍ ലഖ്‌നൗവിനു തുടക്കത്തില്‍ തന്നെ മുട്ടിടിച്ചു. ട്രെന്റ് ബോള്‍ട്ടായിരുന്നു അവര്‍ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. മൂന്നാമത്തെ ഓവറില്‍ അടുത്തടുത്ത ഓവറുകളില്‍ ഡികോക്ക്, ബദോനി എന്നിവരെ പുറത്താക്കിയ ബോള്‍ട്ട് ലഖ്‌നൗവിനു ഇരട്ടപ്രഹരമേകി. ഇതോടെ രണ്ടിനു 15ലേക്കു അവര്‍ വീണു. ആറാം ഓവറില്‍ രാഹുലിനെ പ്രസിദ്ധും മടക്കിയതോടെ ലഖ്‌നൗവിന്റെ മുനയൊടിഞ്ഞു. തുടര്‍ന്നായിരുന്നു ലഖ്‌നൗവിനെ കളിയിലേക്കു തിരികെ കൊണ്ടുവന്ന ഹൂഡ-ക്രുനാല്‍ കൂട്ടുകെട്ട്. 65 റണ്‍സാണ് ഇവര്‍ ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. പക്ഷെ ടീം സ്‌കോര്‍ 94ല്‍ നില്‍ക്കെ ബൗണ്ടറി ലൈനനിന് അരികില്‍ ജോസ് ബട്‌ലറും റിയാന്‍ പരാഗും ചേര്‍ന്ന് സൂപ്പര്‍ ക്യാച്ചിലൂടെ ക്രുനാലിനെ പുറത്താക്കിയത് കളിയിലെ ടേണിങ് പോയിന്റായി. ഹൂഡ, ഹോള്‍ഡര്‍ എന്നിവര്‍ അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ റോയല്‍സ് വിജയമുറപ്പിച്ചു. റോയല്‍സിനായി ബോള്‍ട്ടും ഒബെഡ് മക്കോയും പ്രസിദ്ധ് കൃഷ്ണയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

3

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത റോയല്‍സ് ആറു വിക്കറ്റിനു 178 റണ്‍സെടുക്കുകയായിരുന്നു. റോയല്‍സ് നിരയില്‍ ആര്‍ക്കും ഫിഫ്റ്റിയില്ല. ഓാപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ടോപ്്‌സ്‌കോറായത്. ആദ്യ ബോള്‍ മുതല്‍ തന്നെ ആക്രമിച്ചു കളിച്ച ജയ്‌സ്വാള്‍ 42 റണ്‍സെടുത്ത് പുറത്തായി. 29 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ദേവ്ദത്ത് പടിക്കല്‍ (39), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (32) എന്നിവരാണ് 30 ്പ്ലസ് നേടിയ മറ്റുള്ളവര്‍. ജോസ് ബട്‌ലര്‍ (2), റിയാന്‍ പരാഗ് (17), ജെയംസ് നീഷാം (14) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ട്രെന്റ് ാേബാള്‍ട്ടും (17*) ആര്‍ അശ്വിനും (10*) പുറത്താവാതെ നിന്നു. എട്ടു ബൗളര്‍മാരെയാണ് ഈ മല്‍സരത്തില്‍ ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍ പരീക്ഷിച്ചത്. ഇവരില്‍ മികച്ചുനിന്നത് സ്പിന്നര്‍ രവി ബിഷ്‌നോയിയായിരുന്നു. താരം രണ്ടു വിക്കറ്റുകളെടുത്തു. ആവേശ് ഖാന്‍, ജാസണ്‍ ഹോള്‍ഡര്‍, ആയുഷ് ബദോനി എന്നിവര്‍ക്കു ഓരോ വിക്കറ്റും ലഭിച്ചു.

4

വലിയ സ്‌കോര്‍ തേടി ആദ്യം ബാറ്റിങിനിറങ്ങിയ റോയല്‍സിന്റെ തുടക്കം പാളിയിരുന്നു. ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ ഇംഗ്ലീഷ് സൂപ്പര്‍ താരം ജോസ് ബട്‌ലറെ മൂന്നാം ഓവറില്‍ തന്നെ റോയല്‍സിനു നഷ്ടമായി. ബട്‌ലറെ ആവേശ് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു (ഒന്നിന് 11). എന്നാല്‍ രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാളിനു കൂട്ടായി സഞ്ജു വന്നതോടെ റോയല്‍സിന്റെ സ്‌കോറിങിനു വേഗം കൂടി. 64 റണ്‍സ് രണ്ടാം വിക്കറ്റില്‍ അടിച്ചെടുത്ത രണ്ടു പേരും റോയല്‍സിനെ ഭദ്രമായ സ്‌കോറിലെത്തിച്ചു.

75ല്‍ നില്‍ക്കെ സഞ്ജുവിനെ പുറത്താക്കി ഹോള്‍ഡറാണ് സഖ്യത്തെ വേര്‍പിരിച്ചത്. 24 ബോളില്‍ സഞ്ജു ആറു ബൗണ്ടറികളടിച്ചു. ടീം സ്‌കോറിലേക്കു രണ്ടു റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും ജയ്‌സ്വാളിനെ ബദോനി സ്വന്തം ബൗളിങില്‍ പിടികൂടി (മൂന്നിന് 77). നാലാം വിക്കറ്റില്‍ വീണ്ടും മികച്ചൊരു കൂട്ടുകെട്ട് റോയല്‍സ് ഇന്നിങ്‌സില്‍ കണ്ടു. ദേവ്ദത്ത്-പരാഗ് സഖ്യം 45 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതോടെ റോയല്‍സ് 150നു മുകളില്‍ സ്‌കോര്‍ ഉറപ്പാക്കുകയായിരുന്നു.

5

ടോസ് ലഭിച്ച റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിങാണ് തിരഞ്ഞെടുത്തത്. മാറ്റങ്ങളോടെയാണ് ഇരുടീമും ഈ മല്‍സരത്തില്‍ ഇറങ്ങിയത്. റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, കുല്‍ദീപ് സെന്‍ എന്നിവര്‍ക്കു പകരം ജിമ്മി നീഷാമും ഒബെഡ് മക്കോയും റോയല്‍സിലേക്കു വന്നു. ലഖ്‌നൗ ടീമില്‍ ഒരു മാറ്റം മാത്രമേയുണ്ടായിരുന്നുള്ളൂ. കരണ്‍ ശര്‍മയെ ഒഴിവാക്കി പകരം സ്പിന്നര്‍ രവി ബിഷ്‌നോയിയെ ലഖ്‌നൗ തിരിച്ചുവിളിച്ചു.

ഈ സീസണില്‍ രണ്ടാം തവണയാണ് റോയല്‍സും ലഖ്‌നൗവും കൊമ്പുകോര്‍ക്കുന്നത്. നേരത്തേ നടന്ന ആദ്യപാദത്തില്‍ റോയല്‍സ് മൂന്നു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം കൈക്കലാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ആറു വിക്കറ്റിനു 165 റണ്‍സെടുത്തു. മറുപടിയില്‍ ലഖ്‌നൊ പൊരുതിനോക്കിയെങ്കിലും എട്ടു വിക്കറ്റിനു 165 റണ്‍സെടുക്കാനേ ആയുള്ളൂ. നാലു വിക്കറ്റുകളെടുത്ത യുസ്വേന്ദ്ര ചാഹലായിരുന്നു റോയല്‍സിന്റെ ഹീറോ.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്ലര്‍, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ജിമ്മി നീഷാം, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ, ഒബെഡ് മക്കോയ്.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയ്നിസ്, ക്രുനാല്‍ പാണ്ഡ്യ, ആയുഷ് ബദോനി, ജാസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, മൊഹ്സിന്‍ ഖാന്‍, രവി ബിഷ്നോയ്, ആവേശ് ഖാന്‍.

Story first published: Sunday, May 15, 2022, 23:40 [IST]
Other articles published on May 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+