Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: റോയല്‍സിനെ തടയുമോ ആര്‍സിബി? സാധ്യതാ ടീം, മാച്ച് പ്രിവ്യു

മുംബൈ: ഐപിഎല്ലിന്റെ 15ാം സീസണില്‍ വിജയക്കുതിപ്പ് നടത്തുന്ന സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ തടയാന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനാവുമോ? ഇതിനുള്ള ഉത്തരം ചൊവ്വാഴ്ച ലഭിക്കും. മുംബൈയിലെ വാംഖഡെയിലാണ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ റോയല്‍സും ഫഫ് ഡുപ്ലെസി നയിക്കുന്ന ആര്‍സിബിയും ഏറ്റുമുട്ടുന്നത്. രാത്രി 7.30ന് തുടങ്ങുന്ന മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും തല്‍സമയം സംപ്രേക്ഷണം ചെയ്യും.

ഇരുടീമുകളുടെയും മൂന്നാംറൗണ്ട് പോരാട്ടമാണിത്. കളിച്ച രണ്ടു മല്‍സരങ്ങളിലും ആധികാരികമായി ജയിച്ചാണ് റോയല്‍സ് പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്നത്. ആര്‍സിബിയാവട്ടെ രണ്ടു മല്‍സരങ്ങളില്‍ നിന്നും ഓരോ ജയവും തോല്‍വിയുമടക്കം രണ്ടു പോയിന്റ് നേടി ഏഴാംസ്ഥാനത്താണ്. ബാറ്റിങിലും ബൗളിങിലും ഒരുപോടെ സന്തുലിതമായ ടീമാണ് റോയല്‍സിന്റേത്. അതുകൊണ്ടു ആര്‍സിബിക്കു തങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടിവരും.

1


പഞ്ചാബ് കിങ്‌സിനോടു തോറ്റു കൊണ്ടാണ് ആര്‍സിബി ഇത്തവണ തുടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ശേഷം 205 റണ്‍സെന്ന വലിയ സ്‌കോര്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ സാധിക്കാതെ ഡുപ്ലെസിയുടെ ടീം തോല്‍വിയിലേക്കു വീഴുകയായിരുന്നു. എന്നാല്‍ ആവേശകരമായ രണ്ടാമത്തെ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെ മൂന്നു വിക്കറ്റിനു തോല്‍പ്പിച്ച് ആര്‍സിബി വിജയവഴിയില്‍ തിരിച്ചെത്തി. 129 റണ്‍സെന്ന ചെറിയ ലക്ഷ്യം നേടിയെടുക്കാന്‍ 19.2 ഓവറുകള്‍ ആര്‍സിബിക്കു വേണ്ടി വന്നു. ഇതിനിടെ ഏഴു വിക്കറ്റുകളു നഷ്ടമായി.

2

രാജസ്ഥാന്‍ റോയല്‍സാവട്ടെ എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ചുകയറിയത്. രണ്ടു കളികളിലും സ്‌കോര്‍ പ്രതിരോധിച്ചാണ് ആര്‍സിബി വിജയിച്ചതെന്ന പ്രത്യേകതയുമുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് ആദ്യ കളിയില്‍ സഞ്ജുവിന്റെ റോയല്‍സ് കെട്ടുകെട്ടിച്ചത്. 61 റണ്‍സിനായിരുന്നു റോയല്‍സിന്റെ വിജയം.
രണ്ടാമത്തെ മല്‍സരത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയും റോയല്‍സ് തുരത്തി. ബാറ്റിങില്‍ നായകന്‍ സഞ്ജുവിനെക്കൂടാതെ ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ മിന്നുന്ന ഫോമിലാണ്. ബൗളിങില്‍ ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരും തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്.

3

ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ നേരിയ മുന്‍തൂക്കം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനാണ്. 25 കളികളിലാണ് ഇരടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ 12 എണ്ണത്തില്‍ ആര്‍സിബിയും 10 എണ്ണത്തില്‍ റോയല്‍സും വിജയിക്കുകയായിരുന്നു. മൂന്നു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

4

വാംഖഡെയിലെ പിച്ച് റിപ്പോര്‍ട്ടിലേക്കു വന്നാല്‍ ഈ സീസണില്‍ ഇവിടെ ഇതുവരെ നടന്ന മല്‍സരങ്ങളിലെല്ലാം രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചിട്ടുള്ളത്. ബാറ്റിങിന് വളരെയധികം യോജിച്ച പിച്ചാണ് ഇവിടുത്തേത്. മാത്രമല്ല രാത്രിയിലെ മഞ്ഞുവീഴ്ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിനു കാര്യങ്ങള്‍ ദുഷ്‌കരമാക്കുകയും ചെയ്യും. ടോസ് ലഭിക്കുന്നവര്‍ ബൗളിങ് തന്നെ തിരഞ്ഞെടുക്കാനാണ് സാധ്യത.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റമെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, നവദീപ് സെയ്‌നി, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെ്ല്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, ഡേവിഡ് വില്ലി, ഹര്‍ഷല്‍ പട്ടേല്‍, ആകാശ്ദീപ്, മുഹമ്മദ് സിറാജ്.

Story first published: Monday, April 4, 2022, 15:07 [IST]
Other articles published on Apr 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+