Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 13 മല്‍സരം കളിച്ച് കിരീടം, ഇനി രോഹിത്തിനെ 'ചൊറിയാന്‍' നില്‍ക്കേണ്ട!

ഐപിഎല്ലിന്റെ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരിടുന്നത്. അഞ്ചു തവണ ചാംപ്യന്‍മാരായ ടീമെന്ന തലയെടുപ്പോടെയെത്തിയ മുംബൈ തുടര്‍ച്ചയായി എട്ടു കളികളിലാണ് പരാജയപ്പെട്ടത്. ഇതോടെ അവരുടെ പ്ലേഓഫ് സാധ്യതയും അവസാനിച്ചിരുന്നു.

1

സീസണില്‍ ഇനി ബാക്കിയുള്ള മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തി മാന്യമായി ടൂര്‍ണമെന്റില്‍ നിന്നും പടിയിറങ്ങുകയാണ് മുംബൈയുടെ ലക്ഷ്യം. ഈ സീസണില്‍ ഏറെ പഴി കേട്ടെങ്കിലും ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കുറച്ച് മല്‍സരങ്ങളില്‍ ക്യാപ്റ്റനായി ടീമിനെ കിരീടത്തിലേക്കു നയിച്ച താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും ഹിറ്റ്മാന് അവകാശപ്പെട്ടതാണ്. ഐപിഎല്‍ കിരീടം ചൂടാന്‍ ഏറ്റവും കുറച്ചു മല്‍സരങ്ങള്‍ മാത്രം വേണ്ടി വന്ന നായകരെ അറിയാം.

ആദം ഗില്‍ക്രിസ്റ്റ് (24 മല്‍സരങ്ങള്‍)

ആദം ഗില്‍ക്രിസ്റ്റ് (24 മല്‍സരങ്ങള്‍)

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണറും വിക്കറ്റ് കീപ്പറുമായിരുന്ന ആദം ഗില്‍ക്രിസ്റ്റാണ് ലിസ്റ്റിലെ മൂന്നാമന്‍. ക്യാപ്റ്റനായി ഐപിഎല്‍ കിരീടമുയര്‍ത്താന്‍ അദ്ദേഹത്തിനു വേണ്ടിവന്നത് 24 മല്‍സരങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ ഐപിഎല്ലിന്റെ ഭാഗമല്ലാത്ത ഹൈദരാബാദില്‍ നിന്നുള്ള ഫ്രാഞ്ചൈസിയായ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമായിരുന്നു ഗില്ലിയുടെ കിരീടവിജയം.

3

2009ലെ രണ്ടാം സീസണിലായിരുന്നു ഡിസി അപ്രതീക്ഷിത ചാംപ്യന്‍മാരായത്. 2008ലെ പ്രഥമ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി നാണംകെട്ട ടീമായിരുന്നു ഡെക്കാന്‍ ചാര്‍ജേഴ്‌സ്. എട്ടാംസ്ഥാനത്തായിരുന്നു അവര്‍ സീസണ്‍ അവസാനിപ്പിച്ചത്. 2009ല്‍ ഗില്ലിക്കു കീഴില്‍ ഉയിര്‍ത്തെഴുന്നേറ്റ ഡെക്കാന്‍ ആദ്യ സീസണിലെ തിരിച്ചടിക്കു കിരീടത്തോടെ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയായിരുന്നു ഡെക്കാന്‍ പരാജയപ്പെടുത്തിയത്. നിലവിലെ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അന്നു ഡെക്കാന്‍ ടീമിന്റെ ഭാഗമായിരുന്നു.

ഷെയ്ന്‍ വോണ്‍ (15 മല്‍സരം)

ഷെയ്ന്‍ വോണ്‍ (15 മല്‍സരം)

ഏറ്റവും കുറച്ചു മല്‍സരങ്ങളില്‍ നിന്നും കിരീടമേറ്റു വാങ്ങിയ രണ്ടാമത്തെ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് അന്തരിച്ച ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ പേരിലാണ്. ക്യാപ്റ്റനായി 15ാമത്തെ കളിയില്‍ തന്നെ അദ്ദേഹം കപ്പുയര്‍ത്തി. 2008ലെ പ്രഥമ സീസണിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിനെ വോണ്‍ സര്‍പ്രൈസ് ചാംപ്യന്‍മാരാക്കിയത്. വലിയ താരനിരയൊന്നുമില്ലാത്ത റോയല്‍സിനു ആരും തന്നെ സാധ്യത കല്‍പ്പിച്ചിരുന്നില്ല. പക്ഷെ ടീം ഗെയിമിലൂടെ വോണും സംഘവും വിജയക്കുതിപ്പ് നടത്തി ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറുകയായിരുന്നു. ക്രിക്കറ്റെന്നത് ടീം ഗെയിം കൂടിയാണെന്നു റോയല്‍സ് അടിവരയിടുകയായിരുന്നു.

5

വോണിനു കീഴില്‍ റോയല്‍സിന്റെ 15ാമത്തെ മല്‍സരമായിരുന്നു കലാശപ്പോരാട്ടം. ഫൈനലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തിയായിരുന്നു റോയല്‍സിന്റെ കിരീടധാരണം. ഫൈനലില്‍ മൂന്നു വിക്കറ്റിനായിരുന്നു റോയല്‍സിന്റെ വിജയം. യൂസുഫ് പഠാനായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.

രോഹിത് ശര്‍മ (13 മല്‍സരങ്ങള്‍)

രോഹിത് ശര്‍മ (13 മല്‍സരങ്ങള്‍)

ഐപിഎല്‍ കിരീടത്തിനു വേണ്ടി ഏറ്റവും കുറച്ചു മല്‍സരങ്ങളെടുത്ത ക്യാപ്റ്റനെന്ന ഓള്‍ടൈം റെക്കോര്‍ഡ് ഇപ്പോഴും രോഹിത് ശര്‍മയുടെ പേരില്‍ ഭദ്രമാണ്. വെറും 13 മല്‍സരങ്ങള്‍ കൊണ്ടാണ് ഹിറ്റ്മാന്‍ മുബൈ ഇന്ത്യന്‍സ് ജഴ്‌സിയില്‍ കന്നിക്കിരീടം ഏറ്റുവാങ്ങിയത്. 2013ലെ ഐപിഎല്‍ സീസണിന്റെ മധ്യത്തില്‍ വച്ചായിരുന്നു മുംബൈ ക്യാപ്റ്റന്‍ റിക്കി പോണ്ടി സ്ഥാനമൊഴിഞ്ഞ് പകരം ചുമതല രോഹിത്തിനു കൈമാറിയത്.

7

ഫ്രാഞ്ചൈസി ഉടമകളെയും ആരാധകരെയുമെല്ലാം ഞെട്ടിച്ചുകൊണ്ട് ഈ സീസണില്‍ തന്നെ ഹിറ്റ്മാന്‍ മുംബൈയ്ക്കു ആദ്യത്തെ ട്രോഫി സമ്മാനിക്കുകയും ചെയ്തു. 15 മല്‍സരങ്ങളില്‍ ട്രോഫിയെന്ന ഷെയ്ന്‍ വോണിന്റെ റെക്കോര്‍ഡ് കൂടിയാണ് അദ്ദേഹം അന്നു തിരുത്തിയത്. പോയിന്‍് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫില്‍ കടന്ന മുംബൈ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 23 റണ്‍സിനു തകര്‍ത്ത് ജേതാക്കളുമാവുകയായിരുന്നു.

Story first published: Saturday, April 30, 2022, 11:17 [IST]
Other articles published on Apr 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+