
'നിലവിലെ സാഹചര്യത്തില്‍ രോഹിത് 3,4 നമ്പറുകളിലേക്ക് ബാറ്റിങ്ങിനിറങ്ങുകയാണ് വേണ്ടത്. അത് അവന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. എന്നാല്‍ അവന്‍ സൂപ്പര്‍ ഓപ്പണറാണ്. ഇന്ത്യയുടെ നായകനും ഓപ്പണറുമാണ്. അതുകൊണ്ട് തന്നെ ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറങ്ങുകയെന്നത് പ്രയാസമാവും. എന്നാല്‍ ഈ മാറ്റമാണ് ഇപ്പോള്‍ നല്ലത്. ഈ സീസണില്‍ അവന്റെ മോശം ഫോമാണ് നമ്മള്‍ കാണുന്നത്.
അവന്റെ തുടക്കം നമ്മള്‍ കണ്ടതാണ്. ബാറ്റിങ്ങില്‍ ഉയര്‍ച്ച- താഴ്ച്ചകള്‍ ഉണ്ടായ ശേഷമാണ് അവന്‍ ഇന്ത്യയുടെ ഓപ്പണറായി സ്ഥാനം ഉറപ്പിച്ചത്. ബയോബബിള്‍ അവനെ ബാധിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. അവനും മനുഷ്യനാണ്. ഇടവേള ആവിശ്യപ്പെടുന്നു. എന്നാല്‍ ഏറ്റവും മികച്ചതായി തോന്നുന്നത് ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറങ്ങി സ്വാതന്ത്ര്യത്തോടെ കളിക്കുകയെന്നതാണ്'- വെട്ടോറി പറഞ്ഞു.

രോഹിത്തിനും ഇഷാനും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനാവുന്നില്ല. അത് മുംബൈയെ പ്രതികൂലമായി ബാധിക്കുന്നു. ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡ് രോഹിത്തിനുണ്ടെങ്കിലും ഇത്തവണ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടുന്നു. അതിവേഗത്തില്‍ തുടങ്ങുമെങ്കിലും വലിയ സ്‌കോറിലേക്ക് രോഹിത്തിന് ഉയരാന്‍ സാധിക്കുന്നില്ല. ഇടം കൈയന്‍മാര്‍ക്കെതിരേ രോഹിത്തിന് ദൗര്‍ബല്യമുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇതിനെ മറികടക്കാന്‍ ഇത്തവണത്തെ ഐപിഎല്ലിലും രോഹിത്തിനായിട്ടില്ല.
മധ്യനിരയില്‍ നേരത്തെ കളിച്ചിട്ടുള്ള താരമാണ് രോഹിത്. തുടക്ക കാലത്ത് മധ്യനിരയിലായിരുന്നു രോഹിത്തിന്റെ സ്ഥാനം. പിന്നീട് 2013ലാണ് അദ്ദേഹം ഓപ്പണിങ്ങില്‍ സ്ഥിര സാന്നിധ്യമാകുന്നത്. ഐപിഎല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ഓപ്പണറെന്നതിനെക്കാള്‍ മികച്ച പ്രകടനം മധ്യനിരയിലാണ് രോഹിത് കാഴ്ചവെച്ചതെന്ന് പറയാനാവും. നാലാം നമ്പറില്‍ 32.77 ശരാശരിയും 128.67 സ്‌ട്രൈക്കറേറ്റുമാണ് രോഹിത്തിനുള്ളത്. അഞ്ചാം നമ്പറില്‍ 33.12 ശരാശരിയും 143.62 സ്‌ട്രൈക്കറേറ്റുമുണ്ട്. അതേ സമയം ഓപ്പണറായി 30.25 ശരാശരിയും 129.11 സ്‌ട്രൈക്കറേറ്റുമാണ് രോഹിത്തിനുള്ളത്.

എന്നാല്‍ നിലവില്‍ മുംബൈയുടെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് രോഹിത് മാറാന്‍ സാധ്യത കുറവാണ്. കാരണം ആധുനിക ക്രിക്കറ്റിലെ ഇതിഹാസ ഓപ്പണര്‍മാരിലൊരാളാണ് രോഹിത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ മോശം പ്രകടനത്തിന്റെ പേരില്‍ ഓപ്പണിങ്ങില്‍ നിന്ന് പിന്നോട്ടിറങ്ങിയാല്‍ ഓപ്പണറെന്ന നിലയിലെ രോഹിത്തിന്റെ നേട്ടങ്ങളുടെ മാറ്റ് കുറക്കാന്‍ അത് കാരണമായേക്കും. അതുകൊണ്ട് തന്നെ ഇത്തരമൊരു മാറ്റത്തിന് രോഹിത്ത് തയ്യാറായേക്കില്ല.

മുംബൈ ഇന്ത്യന്‍സില്‍ യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള അവസരമാണെന്നാണ് ക്രിസ് ലിന്‍ വിലയിരുത്തിയത്. 'മുംബൈയിലെ യുവതാരങ്ങള്‍ക്ക് മികവ് കാട്ടി വളരാനുള്ള അവസരമാണിത്. മെഗാ ലേലത്തില്‍ വലിയ പ്രതിഫലം നല്‍കി സ്വന്തമാക്കിയ താരങ്ങളെ ഉപയോഗിക്കണം. മുംബൈ ടിം ഡേവിഡിനെ ഉപയോഗിക്കാത്തത് ബുദ്ധി ശൂന്യതയായാണ് തോന്നുന്നത്. മുംബൈ വലിയ പ്രതിഫലം നല്‍കിയ താരമാണവന്‍. ഇതാണ് മുംബൈയെ ഇത്തവണ ബാധിച്ചിരിക്കുന്ന പ്രശ്‌നം' - ലിന്‍ ചൂണ്ടിക്കാട്ടി.
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ പല തവണ പിന്നോട്ട് പോയി ശക്തമായ തിരിച്ചുവരവ് നടത്തി കിരീടം നേടിയിട്ടുണ്ട്. എന്നാല്‍ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി ഏഴ് മത്സരവും തോറ്റ മുംബൈക്ക് ഇനിയൊരു തിരിച്ചുവരവ് പ്രയാസമാണെന്ന് തന്നെ പറയാം.


Click it and Unblock the Notifications
