Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ പിഴവില്ല- മുംബൈയുടെ പ്രശ്‌നങ്ങള്‍ സ്വാന്‍ പറയുന്നു

1

ഐപിഎല്ലിന്റെ 15ാം സീസണില്‍ ആദ്യ വിജയത്തിനായുള്ള മുംബൈ ഇന്ത്യന്‍സിന്റെ കാത്തിരിപ്പ് നീളവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ഗ്രേയം സ്വാനിന്റെ പിന്തുണ. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരു കുഴപ്പവുമില്ലെന്നു ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ സ്പിന്നറും ഇപ്പോള്‍ കമന്റേറ്ററുമായ അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങള്‍ ഈ സീസണില്‍ മുംബൈ തോറ്റു കഴിഞ്ഞു. ഏറ്റവും അവസാനമായി ബുധനാഴ്ച രാത്രി നടന്ന കളിയില്‍ പഞ്ചാബ് കിങ്‌സിനോടു 12 റണ്‍സിനു മുംബൈ തോല്‍ക്കുകയായിരുന്നു.

ഈ മല്‍സരത്തിലെ പരാജയത്തിനു ശേഷം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പലരും വിമര്‍ശിച്ചിരുന്നു. ഈ കളിയില്‍ തന്റെ ബൗളര്‍മാരെ അദ്ദേഹം ശരിയായ രീതിയില്‍ റൊട്ടേറ്റ് ചെയ്തില്ലെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. അഞ്ചു ബൗളര്‍മാരെയാണ് മുംബൈ ഈ മല്‍സരത്തില്‍ ഇറക്കിയത്. എന്നിട്ടും പഞ്ചാബ് 198 റണ്‍സ് അടിച്ചെടുത്തിരുന്നു.

1

പഞ്ചാബ് കിങ്‌സുമായുള്ള കളിയില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെട്ടതില്‍ താന്‍ ഹാപ്പിയല്ലെന്നു ഗ്രേയം സ്വാന്‍ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പണിങ് വിക്കറ്റില്‍ പഞ്ചാബ് 97 റണ്‍സ് അടിച്ചെടുത്തതിനു രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ കുറ്റം പറയാന്‍ കഴിയില്ല. മുംബൈയുടെ ബൗളര്‍മാര്‍ക്കു ആത്മവിശ്വാസം കുറവാണെന്നാണ് ഞാന്‍ കരുതുന്നതെന്നും സ്വാന്‍ വ്യക്തമാക്കി.

2

മധ്യഓവറുകളില്‍ ജസ്പ്രീത് ബുംറ തകര്‍പ്പന്‍ ബൗളിങുമായി വരുന്നതു വരെ മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാരുടെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. അതുകൊണ്ടു തന്നെ തെറ്റ് രോഹിത് ശര്‍മയുടേതാണെന്നു ഒരു സെക്കന്റ് പോലും ചിന്തിക്കരുത്. ആദ്യത്തെ 10 ഓവറില്‍ അദ്ദേഹം ബൗള്‍ ചെയ്യിച്ചവരെല്ലാം മോശമായിട്ടാണ് പന്തെറിഞ്ഞത്. അതാണ് മുംബൈയുടെ പരാജയത്തിനു കാരണമെന്നും ഗ്രേയം സ്വാന്‍ നിരീക്ഷിച്ചു.

3

മുംബൈ ഇന്ത്യന്‍സിന്റെ മാത്രമല്ല നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ക്യാപ്റ്റന്‍ കൂടിയാണ് രോഹിത് ശര്‍മ. ക്യാപ്റ്റനെന്ന നിലയില്‍ ഉത്തരവാദിത്വങ്ങള്‍ കൂടിയത് രോഹിത്തിന്റെ ബാറ്റിങിനെയും ബാധിച്ചിട്ടുണ്ടെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഈ സീസണിലെ ഐപിഎല്ലില്‍ ഒരു ഫിഫ്റ്റി പോലും അദ്ദേഹം ഇനിയും നേടിയിട്ടില്ല. മിക്ക മല്‍സരങ്ങളിലും മോശമല്ലാക്ക തുടക്കം ലഭിച്ച ശേഷമാണ് ഹിറ്റ്മാന്‍ വിക്കറ്റ് നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്.

4

അതേസമയം, അഞ്ചു തുടര്‍ പരാജയങ്ങളോടെ മുംബൈ ഇന്ത്യന്‍സിന്‍െ പ്ലേഓഫ് സാധ്യതകള്‍ തുലാസിലാണ്. ഇനിയൊരു മല്‍സരത്തില്‍ക്കൂടി തോറ്റാല്‍ അതോടെ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷ അസ്തമിക്കും. ഒമ്പതു മല്‍സരങ്ങളാണ് ഈ സീസണില്‍ ഇനി മുംബൈയ്ക്കു ബാക്കിയുള്ളത്. ഇതില്‍ എട്ടെണ്ണത്തിലും ജയിക്കാനായാല്‍ മാത്രമേ മുംബൈയ്ക്കു പ്ലേഓഫില്‍ കടക്കാന്‍ സാധിക്കുകയുള്ളൂ.
ശനിയാഴ്ച ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായിട്ടാണ് മുംബൈയുടെ അടുത്ത കളി. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് (ഏപ്രില്‍ 21), ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (ഏപ്രില്‍ 24), രാജസ്ഥാന്‍ റോയല്‍സ് (ഏപ്രില്‍ 30), ഗുജറാത്ത് ടൈറ്റന്‍സ് (മേയ് 6), കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് (മേയ് 9), ചെന്നൈ സൂപ്പര്‍ കിങ്സ് (മേയ് 12), സണ്‍റൈസേഴ്സ് ഹൈദരാബാദ് (മേയ് 17), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (മേയ് 21) എന്നിവരുമായും മുംബൈ മാറ്റുരയ്ക്കും.

Story first published: Thursday, April 14, 2022, 17:44 [IST]
Other articles published on Apr 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+