Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രോഹിത്തിന് വന്‍ നാണക്കേട്! കാര്‍ത്തികിന്റെ റെക്കോര്‍ഡ് തിരുത്തി

ഐപിഎല്ലില്‍ ബാറ്റിങില്‍ വലിയൊരു നാണക്കേടിന് അവകാശിയായിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും വെടിക്കെട്ട് താരവുമായ രോഹിത് ശര്‍മ. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മല്‍സരത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയതോടെയാണ് ഹിറ്റ്മാന്‍ ഒരു ബാറ്ററും ആഗ്രഹിക്കാത്ത റെക്കോര്‍ഡിന് അര്‍ഹനായത്.

12 ബോളുകള്‍ നേരിട്ട അദ്ദേഹത്തിനു മൂന്നു റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഉമേഷ് യാദവിന്റെ ഷോര്‍ട്ട് ബോളിനെതിരേ പുള്‍ ഷോട്ട് കളിക്കാനുള്ള രോഹിത്തിന്റെ ശ്രമം പാളുകയായിരുന്നു. പിറകിലേക്ക് ഓടി വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്‌സാണ് അദ്ദേഹത്തെ പിടികൂടിയത്.

1

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ കൂടുതല്‍ തവണ ഒറ്റയക്ക സ്‌കോറിനു പുറത്തായ ബാറ്ററെന്ന നാണക്കേടാണ് രോഹിത് ശര്‍മയെ തേടിയെത്തിയത്. 61ാം തവണയാണ് ഹിറ്റ്മാന് ഒറ്റയക്ക സ്‌കോറിനു ക്രീസ് വിടേണ്ടി വന്നത്.
60 തവണ ഒറ്റയത്ത സ്‌കോറില്‍ ക്രീസ് വിട്ട റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് രോഹിത്തിനു പിറകിലായി രണ്ടാംസ്ഥാനത്ത്.

2

ഈ സീസണിലെ ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കാതെ പോയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ് മൂന്നാംസ്ഥാനത്ത്. 53 തവണയാണ് അദ്ദേഹം ഒറ്റയക്ക സ്‌കോറിനു പുറത്തായത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ റോബിന്‍ ഉത്തപ്പ (52), പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ (49), ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അമ്പാട്ടി റായുഡു (47), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സൂപ്പര്‍ താരം വിരാട് കോലി (47) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

3

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കളിയില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായതോടെ വലിയൊരു നാഴികക്കല്ല് തികയ്ക്കാനുള്ള അവസരവും രോഹിത് ശര്‍മയ്ക്കു നഷ്ടമായിരുന്നു. ഈ കളിയില്‍ 54 റണ്‍സെടുത്തിരുന്നെങ്കില്‍ ടി20 കരിയറില്‍ 10,000 റണ്‍സെന്ന നേട്ടം കൈവരിക്കാന്‍ ഹിറ്റ്മാന് സാധിക്കുമായിരുന്നു. കെകെആറുമായുള്ള മല്‍സരത്തിനു മുമ്പ് 372 ടി20കളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 9946 റണ്‍സായിരുന്നു.

4

ഇന്ത്യന്‍ താരങ്ങളില്‍ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി മാത്രമേ നേരത്തേ 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമായിട്ടുള്ളൂ. 329 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം അടിച്ചെടുത്തത് 10,331 റണ്‍സാണ്. 10,000 റണ്‍സ് കൂടാതെ മറ്റൊരു നാഴികക്കല്ലും കളിയില്‍ രോഹിത്തിനെ കാത്തിരുന്നു. ഐപിഎല്ലില്‍ 500 ബൗണ്ടറികളെന്ന നേട്ടമായിരുന്നു ഇത്. അഞ്ചു ബൗണ്ടറികള്‍ മാത്രമായിരുന്നു മാന്ത്രികസംഖ്യ തികയ്ക്കാന്‍ രോഹിത്തിനു വേണ്ടിയിരുന്നത്. പക്ഷെ ഒരു ബൗണ്ടറി പോലുമില്ലാതെ അദ്ദേഹം പുറത്താവുകയായിരുന്നു.

Story first published: Wednesday, April 6, 2022, 20:50 [IST]
Other articles published on Apr 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+