Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രോഹിത് കോലിയെപ്പോലെ ചെയ്യണം, നായകസ്ഥാനം പൊള്ളാര്‍ഡിന് നല്‍കണം-സഞ്ജയ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. തുടര്‍ച്ചയായ നാല് മത്സരങ്ങളും തോറ്റ മുംബൈക്ക് ഇത്തവണ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. ബൗളിങ് നിരയിലും ബാറ്റിങ് നിരയിലും പ്രശ്‌നങ്ങളേറെ. ഇത്തവണ ബൗളിങ് നിരയാണ് പ്രധാന ദൗര്‍ബല്യം. ജസ്പ്രീത് ബുംറക്കൊപ്പം മികച്ച പിന്തുണ നല്‍കുന്ന ആരുമില്ല. ഡാനിയല്‍ സാംസ്, ബേസില്‍ തമ്പി, ടൈമല്‍ മില്‍സ്, ജയദേവ് ഉനദ്ഘട്ട് എന്നിവരെല്ലാം നനഞ്ഞ പടക്കങ്ങള്‍.

ഇത്തവണ മെഗാ ലേലത്തില്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ത്തന്നെ മുംബൈക്ക് പിഴച്ചുവെന്ന് പറയാം. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും സമ്മര്‍ദ്ദമേറെ. അഞ്ച് തവണ കിരീടം നേടിയ രോഹിത്തിന്റെ മുംബൈക്ക് നിലവിലെ ടീം കരുത്തില്‍ ശക്തമായ തിരിച്ചുവരവ് കടുപ്പം തന്നെയാണ്. മുംബൈ ഇന്ത്യന്‍സ് മോശം ഫോം തുടരുന്ന സാഹചര്യത്തില്‍ വ്യത്യസ്തമായൊരു അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

1

വിരാട് കോലി ആര്‍സിബിയില്‍ ചെയ്തതുപോലെ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് കറെന്‍ പൊള്ളാര്‍ഡിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിക്കണമെന്നാണ് സഞ്ജയ് അഭിപ്രായപ്പെട്ടത്. പൊള്ളാര്‍ഡിനും ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ലെങ്കിലും മുംബൈയില്‍ ടീം വാല്യു ഉയര്‍ത്തുന്ന താരമാണ് പൊള്ളാര്‍ഡെന്നാണ് സഞ്ജയ് പറയുന്നത്.

'പൊള്ളാര്‍ഡ് ടീമിന്റെ വാല്യു ഉയര്‍ത്തുന്നുണ്ടെന്നാണ് ഇപ്പോഴും കരുതുന്നത്. ഈ സീസണിന് മുമ്പ് രോഹിത് ശര്‍മയും വിരാട് കോലിയെപ്പോലെ നായകസ്ഥാനം ഒഴിഞ്ഞ് അല്‍പ്പം വിശ്രമിക്കണമെന്ന് തോന്നിയിരുന്നു. കറെന്‍ പൊള്ളാര്‍ഡിന് നായകസ്ഥാനം കൈമാറി. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ കൂടുതല്‍ തിളങ്ങാന്‍ ശ്രമിക്കണമായിരുന്നു. പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നന്നായി ടീമിനെ നയിക്കുന്ന ക്യാപ്റ്റനാണ്. പൊള്ളാര്‍ഡിന് മുംബൈയെ നയിക്കാനുള്ള കഴിവുണ്ട്.

2

അവന്‍ അടിക്കുന്ന ഓരോ സിക്‌സിലും ഇത് കാണാനാവും. സമ്മര്‍ദ്ദ മത്സരങ്ങളില്‍ നന്നായി ബാറ്റ് ചെയ്യാന്‍ അവനാവും. എന്നാല്‍ ഈ സീസണില്‍ മികവ് കാട്ടാന്‍ പൊള്ളാര്‍ഡിനായിട്ടില്ല. എന്നാല്‍ പൊള്ളാര്‍ഡ് തന്റെ പതിവ് ഉത്തരവാദിത്തം ഇപ്പോഴും കാട്ടുന്നു. എന്നാല്‍ സഹതാരങ്ങള്‍ക്ക് മികവിനൊത്ത് ഉയരാനാവുന്നില്ല'- സഞ്ജയ് പറഞ്ഞു.

ഇത്തവണ മുംബൈയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തുന്നു. രോഹിത് ശര്‍മക്കും ഇഷാന്‍ കിഷനും ഓപ്പണിങ്ങില്‍ ഓപ്പണിങ്ങില്‍ വെടിക്കെട്ട് സൃഷ്ടിക്കാനാവുന്നില്ല. സൂര്യകുമാര്‍ യാദവ് തിളങ്ങുമ്പോള്‍ മധ്യനിരയില്‍ റണ്‍സുയര്‍ത്താന്‍ ആരുമില്ല. പാണ്ഡ്യ സഹോദരങ്ങളെ കൈവിട്ട് കളഞ്ഞ മുംബൈ ഉത്തമ പകരക്കാരെ കണ്ടെത്തുന്നതിലും പരാജയപ്പെട്ടു.

3

നായകന്‍ രോഹിത് ശര്‍മ കഴിഞ്ഞ മൂന്ന് നാല് വര്‍ഷത്തോഷമായി ഇതേ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ രോഹിത്തിന് കളിക്കാന്‍ സാധിക്കേണ്ടതായുണ്ടെന്നും സഞ്ജയ് പറഞ്ഞു. 'അവസാന നാല് വര്‍ഷത്തെ രോഹിത്തിന്റെ റെക്കോഡ് പരിഗണിക്കുമ്പോള്‍ 30 ശരാശരിയില്‍ താഴെയാണ്. സ്‌ട്രൈക്കറേറ്റ് 150നോടടുത്ത് വരുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള ടി20 കണക്കുകള്‍ നോക്കുമ്പോള്‍ രോഹിത് കൂടുതല്‍ മെച്ചപ്പെടുന്നു.

കാരണം ആ സമയത്ത് ഇന്ത്യന്‍ ടീമിനെക്കാളുപരിയായി സ്വന്തം പ്രകടനത്തിലേക്ക് ശ്രദ്ധ നല്‍കാന്‍ രോഹിത്തിനാവുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സിലേക്ക് വരുമ്പോള്‍ രോഹിത് ആംഗര്‍ റോളിലേക്ക് മാറേണ്ടി വരുന്നു. കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം നായകന്മാരെന്ന നിലയില്‍ ആംഗര്‍ റോളിലാണ് കളിച്ച് മികവ് കാട്ടുന്നത്. മുംബൈക്കൊപ്പം സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ രോഹിത്തിനായാല്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള അതേ നേട്ടങ്ങള്‍ ഐപിഎല്ലിലും ആവര്‍ത്തിക്കാനാവും'- സഞ്ജയ് പറഞ്ഞു.

4

ഇത്തവണത്തെ ജസ്പ്രീത് ബുംറയുടെ പ്രകടനത്തെയും സഞ്ജയ് വിലയിരുത്തി. 'ഇപ്പോള്‍ ബുംറക്ക് സംഭവിച്ചത് റാഷിദ് ഖാന്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ക്കെല്ലാം സംഭവിച്ചത് തന്നെയാണ്. എനിക്ക് തോന്നുന്നു ബുംറക്കൈതിരേ സാഹസം വേണ്ടെന്ന തീരുമാനം ടീമുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ്. ബുംറ സമ്മര്‍ദ്ദത്തിലാണ്. എന്നാല്‍ ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ അവന് സാധിക്കുമെന്നാണ് പ്രതീക്ഷ. തുടക്കത്തിലേ ബുംറക്ക് വിക്കറ്റ് നേടാനായല്‍ മറ്റ് ബൗളര്‍മാരുടെ സമ്മര്‍ദ്ദം കുറയും'- സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, April 13, 2022, 12:37 [IST]
Other articles published on Apr 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+