For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഫോറില്‍ അഞ്ഞൂറാന്‍, 10,000 റണ്‍സും! ചരിത്രനേട്ടവുമായി രോഹിത്

കളിയില്‍ 28 റണ്‍സിന് അദ്ദേഹം പുറത്തായി

1

ഐപിഎല്ലിന്റെ 15ാം സീസണിലെ ആദ്യ ഫിഫ്റ്റിക്കു വേണ്ടിയുള്ള കാത്തിരിപ്പ് നീളുകയാണെങ്കിലും വമ്പന്‍ നാഴികക്കല്ല് കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പഞ്ചാബ് കിങ്‌സിനെതിരായ കളിയില്‍ 28 റണ്‍സിനു പുറത്തായെങ്കിലും രണ്ടു റെക്കോര്‍ഡുകള്‍ കുറിക്കാന്‍ ഹിറ്റ്മാന് അതു മതിയായിരുന്നു. ടി20യില്‍ 10,000 റണ്‍സും ഐപിഎല്ലില്‍ 500 ബൗണ്ടറികളുമാണ് രോഹിത് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കളിയില്‍ 17 ബോളിലാണ് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം അദ്ദേഹം 28 റണ്‍സ് അടിച്ചെടുത്തത്.

ടി20യില്‍ 10,000 റണ്‍സ് തികച്ച രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് രോഹിത്. മുന്‍ നായകനും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയാണ് നേരത്തേ ഈ നേട്ടത്തിലെത്തിയ മറ്റൊരു ഇന്ത്യന്‍ താരം. ലോക ക്രിക്കറ്റിലേക്കു വന്നാല്‍ 10,000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടിയ ഏഴാമത്തെ താരമായും ഹിറ്റ്മാന്‍ മാറി.

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇ്ന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ലോക റെക്കോര്‍ഡ്. ടി20യില്‍ 14,562 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. പാകിസ്താന്റെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക്ക് 11,698 റണ്‍സുമായി രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ് (11,474), ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (10,499), വിരാട് കോലി (10,379), ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (10,373) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

s

പഞ്ചാബിനെതിരായ മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാന്‍ രോഹിത്തിനു വേണ്ടിയിരുന്നത് 25 റണ്‍സായിരുന്നു. വ്യക്തിഗത സ്‌കോര്‍ 22ല്‍ നില്‍ക്കെ തകര്‍പ്പനൊപു സിക്‌സറടിച്ചാണ് അദ്ദേഹം 10,000 റണ്‍സെന്ന നാഴികക്കല്ല് തികച്ചത്. സൗത്താഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡയ്‌ക്കെതിരേയായിരുന്നു രോഹിത്തിന്റെ വമ്പന്‍ സിക്‌സര്‍. തൊട്ടടുത്ത ബോളില്‍ തന്നെ അദ്ദേഹം പുറത്താവുകയും ചെയ്തു.

അതേസമയം, ഐപിഎല്ലില്‍ 500 ബൗണ്ടറികളടിച്ച അഞ്ചാമത്തെ താരമാണ് രോഹിത്. അഞ്ചു പേരില്‍ നാലും ഇന്ത്യന്‍ ബാറ്റര്‍മാരാണ്. 499 ബൗണ്ടറികളുമായാണ് താരം ഈ മല്‍സരത്തില്‍ ഇറങ്ങിയത്. വൈഭവ് അറോറയുടെ ആദ്യ ഓവറിലെ നാലാമത്തെ ബൗള്‍ ബൗണ്ടറിയിലേക്കു പായിച്ച് രോഹിത് അഞ്ചൂറാനായി മാറുകയായിരുന്നു. ഐപിഎല്ലില്‍ 5000ത്തിന് മുകളില്‍ റണ്‍സ് അടിച്ചെടുത്തിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. ഈ സീസണില്‍ മുംബൈ ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തണമെങ്കില്‍ രോഹിത്തില്‍ നിന്നും വലിയ ഇന്നിങ്‌സുകള്‍ മുംബൈയ്ക്കു ആവശ്യമാണ്.

Story first published: Wednesday, April 13, 2022, 22:49 [IST]
Other articles published on Apr 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+