IPL 2022: വമ്പന്‍ റെക്കോഡിനരികെ രോഹിത്, കോലിക്കൊപ്പമെത്താം, സഞ്ജുവിന് തടയാനാവുമോ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സ് ഇറങ്ങുമ്പോള്‍ മുംബൈ നായകന്‍ രോഹിത്തിനെ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോഡ്. വിരാട് കോലിക്ക് പിന്നാലെ ടി20 ഫോര്‍മാറ്റില്‍ 10000 റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. നിലവില്‍ 9936 റണ്‍സാണ് രോഹിത് ശര്‍മയുടെ പേരിലുള്ളത്. 64 റണ്‍സ് കൂടി നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ രോഹിത്തിനാവും. നിലവില്‍ ടി20യിലെ റണ്‍വേട്ടക്കാരില്‍ ഏഴാം സ്ഥാനത്താണ് രോഹിത്തുള്ളത്. ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലിയാണ് കേമന്‍. 10326 റണ്‍സാണ് ടി20 ഫോര്‍മാറ്റില്‍ അദ്ദേഹം നേടിയത്.

2007ല്‍ ടി20യില്‍ അരങ്ങേറ്റം കുറിച്ച രോഹിത് 125 മത്സരങ്ങള്‍ ഇതിനോടകം ഇന്ത്യക്കായി കളിച്ചു. 3313 റണ്‍സാണ് നേടിയത്. ഇതില്‍ നാല് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 32.17 ശരാശരിയുള്ള രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 118 റണ്‍സാണ്. 214 ഐപിഎല്ലില്‍ നിന്ന് 31.23 ശരാശരിയില്‍ 5652 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. ഒരു സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനാണ് രോഹിത്.

വിരാട് കോലി ഇന്ത്യക്കായി 97 ടി20യില്‍ നിന്ന് 3296 റണ്‍സാണ് നേടിയത്. ഇതില്‍ 30 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 209 ഐപിഎല്ലില്‍ നിന്ന് 6336 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. അഞ്ച് സെഞ്ച്വറിയും 42 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ വിരാട് കോലിയാണ് തലപ്പത്ത്. ഇത്തവണ ക്യാപ്റ്റനല്ലെങ്കിലും ആര്‍സിബിക്കൊപ്പം വിരാട് കോലിയുണ്ട്.
ടി20യിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ്. 14562 റണ്‍സാണ് ഗെയ്ല്‍ നേടിയത്. ഷുഹൈബ് മാലിക് (11698), കറെന്‍ പൊള്ളാര്‍ഡ് (11430), ആരോണ്‍ ഫിഞ്ച് (10444), കോലി (10326), ഡേവിഡ് വാര്‍ണര്‍ (10308) എന്നിവരാണ് 10000ത്തിലധികം ടി20 റണ്‍സുള്ള താരങ്ങള്‍. ഇന്ത്യക്കാരില്‍ ശിഖര്‍ ധവാന്‍ (8818), റോബിന്‍ ഉത്തപ്പ (7120), അജിന്‍ക്യ രഹാനെ (5448) എന്നിവരാണ് രോഹിത്തിന് പിന്നിലുള്ളത്.

ആദ്യ മത്സരം തോറ്റ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെതിരേ വലിയ പ്രതീക്ഷയോടെയാണിറങ്ങുന്നത്. സൂര്യകുമാര്‍ യാദവിന്റെ മടങ്ങി വരവ് മുംബൈക്ക് കരുത്ത് പകരും. അതേ സമയം ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ചാമ്പലാക്കിയ രാജസ്ഥാന്‍ സംതുലിതമായ ടീമാണ്. ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ് വേന്ദ്ര ചഹാല്‍, ആര്‍ അശ്വിന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബൗളിങ് നിരയാണ് രാജസ്ഥാന്റെ കരുത്ത്. സഞ്ജുവിന്റെ ബാറ്റിങ് മികവ് മുംബൈക്ക് തലവേദനയാവും. അതേ സമയം ബൗളിങ് നിരയില്‍ വലിയ വീഴ്ചകളുള്ള മുംബൈക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല.

മറ്റ് ചില പ്രധാന റെക്കോഡുകളും മത്സരത്തില്‍ താരങ്ങളെ കാത്തിരിക്കുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയാല്‍ ആര്‍ അശ്വിന് 150 വിക്കറ്റുകള്‍ ടൂര്‍ണമെന്റില്‍ നേടാനാവും. കറെന്‍ പൊള്ളാര്‍ഡ് നാല് വിക്കറ്റ് വീഴ്ത്തിയാല്‍ 100 ക്യാച്ചുകളെന്ന നേട്ടത്തിലെത്താം. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ മൂന്ന് പുറത്താക്കല്‍ കൂടി നേടിയാല്‍ 50 പുറത്താക്കല്‍ നേടാനാവും. 111 റണ്‍സ് നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 5000 റണ്‍സെന്ന നേട്ടത്തിലെത്താനും സഞ്ജുവിന് സാധിക്കും. ഏഴ് സിക്‌സുകള്‍ കൂടി നേടിയാല്‍ 100 സിക്‌സുകളെന്ന നേട്ടത്തിലെത്താന്‍ രാജസ്ഥാന്റെ ജോസ് ബട്‌ലര്‍ക്കാവും. എന്തായാലും തീപ്പൊരി പോരാട്ടം തന്നെയാണ് മുംബൈ-രാജസ്ഥാന്‍ മത്സരത്തിലൂടെ പ്രതീക്ഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications