For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ആദ്യ ഓവറില്‍ വീണ്ടും സിക്‌സര്‍- മക്കെല്ലത്തിനൊപ്പം ഹിറ്റ്മാന്‍! തലപ്പത്ത് വീരുവും ഗെയ്‌ലും

41 റണ്‍സ് രോഹിത് നേടി

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തില്‍ വമ്പന്‍ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകനും ഓപ്പണറുമായ രോഹിത് ശര്‍മ. സിക്‌സര്‍ വീരന്‍മാരുടെ ലിസ്റ്റിലാണ് ഹിറ്റ്മാന്‍ മുന്നേറ്റം നടത്തിയിരിക്കുന്നത്. മല്‍സരത്തില്‍ രോഹിത് അര്‍ധസെഞ്ച്വറിക്കു ഒമ്പതു റണ്‍സകലെ പുറത്താവുകയായിരുന്നു. 41 റണ്‍സാണ് ഹിറ്റ്മാന്‍ നേടിയത്. 32 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

1

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യ ഓവറില്‍ കൂടുതല്‍ സിക്‌സറിച്ചിട്ടുള്ള എലൈറ്റ് ബാറ്റര്‍മാരുടെ ലിസ്റ്റിലണ് രോഹിത് ശര്‍മ നില മെച്ചപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ശര്‍ദ്ദുല്‍ ടാക്കൂര്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഒരു സിക്‌സര്‍ അദ്ദേഹം നേടിയിരുന്നു.
ഇതോടെ ആദ്യ ഓവറില്‍ 10 സിക്‌സറുകളെന്ന ന്യൂസിലാന്‍ന്‍ഡിന്റെ മുന്‍ ഇതിഹാസ ബാറ്ററും വിക്കറ്റ് കീപ്പറുമായ ബ്രെന്‍ഡന്‍ മക്കെല്ലത്തിനൊപ്പം ഹിറ്മാന്‍ എത്തിയിരിക്കുകയാണ്. അദ്ദേഹവും 10 സിക്‌സറുകളാണ് ആദ്യ ഓവറില്‍ മാത്രം സ്‌കോര്‍ ചെയ്തിട്ടുള്ളത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (ഒമ്പത് സിക്‌സര്‍), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൂപ്പര്‍ താരം വിരാട് കോലി (6) എന്നിവരാണ് രോഹിത്തിനു പിറകിലുള്ളത്.

2

ആദ്യ ഓവറിലെ സിക്‌സര്‍ വീരന്‍മാരുടെ എലൈറ്റ് ക്ലബ്ബില്‍ രോഹിത് ശര്‍മ ഇതോടെ മൂന്നാംസ്ഥാനത്തുമെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്. ഇരുവരും 12 സിക്‌സറുകള്‍ വീതമാണ് ആദ്യ ഓവറില്‍ നേടിയിട്ടുള്ളത്.
ഈ സീസണില്‍ തന്നെ മൂന്നു സിക്‌സറുകള്‍ കൂടി ആദ്യ ഓവറില്‍ പായിച്ച് സെവാഗ്, ഗെയ്ല്‍ എന്നിവരെ പിന്തള്ളി രോഹിത് ഓള്‍ടൈം റെക്കോര്‍ഡ് തന്റെ പേരിലാക്കിയേക്കും.

3

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ശര്‍ദ്ദുല്‍ ടാക്കൂര്‍ എറിഞ്ഞ ആദ്യ ഓവറിലെ അവസാനത്തെ ബോളിലായിരുന്നു രോഹിത് ശര്‍മയുടെ സിക്‌സര്‍. ആദ്യ രണ്ടു ബോളുകളിലും റണ്‍സ് ലഭിച്ചില്ലെങ്കിലും മൂന്നാമത്തെ ബോളില്‍ ഹിറ്റ്മാന്‍ ബൗണ്ടറയടിച്ചു. അടുത്ത രണ്ടും വീണ്ടും ഡോട്ട് ബോള്‍.
പക്ഷെ അവസാന ബോള്‍ സിക്‌സറിലേക്കു പറന്നു. ലോങ് ഓഫിനു മുകളിലൂടെയയായിരുന്നു ഹിറ്റ്മാന്റെ കിടിലന്‍ സിക്‌സര്‍.

4

ഐപിഎല്ലില്‍ ഒരു ടീമിനെതിരേ കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ ലിസ്റ്റിലും രോഹിത് ശര്‍മ മുന്നേറ്റം നടത്തിയിട്ടുണ്ട്. 910 റണ്‍സുമായി അദ്ദേഹം ലിസ്റ്റില്‍ ആറാംസ്ഥാനത്തേക്കു കയറി. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 908 റണ്‍സെടുത്ത ശിഖര്‍ ധവാനായിരുന്നു ഈ പൊസിഷനില്‍. ധവാനെ പിന്തള്ളിയാണ് ഹിറ്റ്മാന്‍ ഈ സ്ഥാനത്തെത്തിയത്.
ഈ ലിസ്റ്റില്‍ തലപ്പത്തും രോഹിത് തന്നെയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ അദ്ദേഹം വാരിക്കൂട്ടിയ 1015 റണ്‍സാണ് ഓള്‍ടൈം റെക്കോര്‍ഡ്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 948 റണ്‍സുള്ള വിരാട് കോലിയാണ് രണ്ടാംസ്ഥാനത്ത്. പഞ്ചാബ് കിങ്‌സിനെതിരേ 945 റണ്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 915ഉം റണ്‍സുമുള്ള ഡേവിഡ് വാര്‍ണര്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 913 റണ്‍സോടെ വിരാട് കോലിയാണ് അഞ്ചാംസ്ഥാനത്ത്.

Story first published: Sunday, March 27, 2022, 16:56 [IST]
Other articles published on Mar 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+