Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇതൊക്കെയാണ് ആഘോഷം', രോഹിത്തിന്റെ മാലദ്വീപ് ടൂറിന്റെ ചിലവ് ലക്ഷങ്ങള്‍, കണക്കുകളിതാ

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം, മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മ ഐപിഎല്ലിന് ശേഷം ഇപ്പോള്‍ യാത്രയിലാണ്. കുടുംബത്തോടൊപ്പം മാലിദ്വീപിലാണ് ഇടവേള ആഘോഷമാക്കാന്‍ രോഹിത് പോയിരിക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത്തിന് ഇത്തവണ മികച്ച സീസണായിരുന്നില്ല. അവസാന സ്ഥാനത്തായിരുന്നു രോഹിത് നയിച്ച മുംബൈ ഇന്ത്യന്‍സ്. നായകനെന്ന നിലയില്‍ രോഹിത്തിന് വലിയ നാണക്കേടുണ്ടാക്കിയ സീസണാണിത്. അതുകൊണ്ട് തന്നെ ഐപിഎല്ലിന് ശേഷം രോഹിത് ഭാര്യ റിധികയോടും മകള്‍ സമെയ്‌റയോടുമൊപ്പം മാലിദ്വീപിലാണ് ഇടവേള ആഘോഷിക്കാന്‍ പോയത്.

1

ഇരുവരുടെയും യാത്രകളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. മാലിദ്വീപില്‍ രോഹിത് അടിച്ചുപൊളിക്കുകയാണെന്ന് പറയാം. എന്നാല്‍ ഇപ്പോള്‍ രോഹിത് ശര്‍മയുടെ യാത്രയുടെ ചിലവുകളുടെ കണക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകരെ ഞെട്ടിപ്പിച്ചത്. മാലിദ്വീപിലെ അത്യാഡംഭര വില്ലയിലാണ് രോഹിത് താമസിക്കുന്നത്. ഒരു ദിവസം ഇവിടുത്തെ റൂമിന്റെ വാടക 2.65 ലക്ഷം രൂപയാണെന്നാണ് പുറത്ത് വരുന്ന വിവരം. വെള്ളത്തിനകത്ത് സ്ഥിതിചെയ്യുന്ന റിസോര്‍ട്ടാണിത്.

2

ജിക്യു ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചിത്രങ്ങള്‍ രോഹിത് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഐപിഎല്ലിലെ നിരാശപ്പെടുത്തുന്ന സീസണിന്റെ ക്ഷീണം യാത്രയിലെ ആഘോഷത്തിലൂടെ മാറ്റാനാണ് രോഹിത് ശ്രമിക്കുന്നത്. ഐപിഎല്ലിന് ശേഷം ഇന്ത്യയുടെ ആദ്യ പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ രോഹിത് ശര്‍മയില്ല. സീനിയര്‍ താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്.

എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ നായകനായി രോഹിത് തിരിച്ചെത്തും. ഈ മാസം പകുതിയോടെയാവും ഇന്ത്യ പരമ്പരക്കായി പോകുന്നത്. ഒരു ടെസ്റ്റ് മത്സരവും ഏകദിന, ടി20 പരമ്പരയും ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നുണ്ട്. ഇത് രോഹിത്തിനെ സംബന്ധിച്ച് നിര്‍ണ്ണായകമായ പരമ്പരയാണ്. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

3

മുംബൈയെ ഐപിഎല്ലില്‍ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ രോഹിത്തിന് ഇത്തവണ ഒരു അര്‍ധ സെഞ്ച്വറി പോലും നേടാനായില്ല. 14 മത്സരത്തില്‍ നിന്ന് നേടിയത് 268 റണ്‍സ്. 19.14 ശരാശരിയിലും 120.17 സ്‌ട്രൈക്കറേറ്റിലും കളിച്ച രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 48 റണ്‍സായിരുന്നു. അടുത്ത സീസണില്‍ ഗംഭീര തിരിച്ചുവരവ് നടത്തേണ്ടത് രോഹിത്തിന്റെ അഭിമാന പ്രശ്‌നമാണ്. നിലവിലെ രോഹിത്തിന്റെ ഫോമില്‍ ആശങ്കകളേറെയായതിനാല്‍ അദ്ദേഹത്തിന് മികവ് കളിച്ച് തെളിയിക്കേണ്ടതായുണ്ട്. എന്തായാലും നായകനെന്ന നിലയില്‍ രോഹിത്തിന്റെ മുന്നോട്ടുള്ള പോക്ക് എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Friday, June 3, 2022, 13:15 [IST]
Other articles published on Jun 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+