Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രോഹിത് ഇനി 'ഡെക്ക്മാന്‍', നാണക്കേടിന്റെ റെക്കോര്‍ഡ്

ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഫ്‌ളോപ്പായതിനു പിറകെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു നാണക്കേടിന്റെ റെക്കോര്‍ഡ്. ഡെക്കായാണ് ഹിറ്റ്മാന്‍ ഈ കളിയില്‍ ക്രീസ് വിട്ടത്. രണ്ടു ബോളുകളുടെ ആയുസ് മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. മുകേഷ് ചൗധരിയാണ് മുംബൈ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ രോഹിത്തിനെ പുറത്താക്കിയത്.

1

അല്‍പ്പം ഇന്‍സ്വിങ് ചെയ്ത ഫുള്ളിഷ് ഡെലിവെറിയിലാണ് രോഹിത് വീണത്. മുന്നോട്ട് പുഷ് ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ കണക്കുകൂട്ടല്‍ പിഴച്ചു. ബോള്‍ നേരെ മിഡ് ഓണില്‍ മിച്ചെല്‍ സാന്റ്‌നറുടെ കൈകളിലേക്കാണ് വന്നത്. സ്തബ്ധനായ രോഹിത് അവിശ്വസനീയതോടെ ക്രീസ് വിടുകയായിരുന്നു.
ഈ ഡെക്കോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ബാറ്ററായി രോഹിത് മാറി.

2

അദ്ദേഹത്തിനു 14ാം തവണയാണ് ഇങ്ങനെയൊരു തിരിച്ചടി നേരിട്ടത്. നേരത്തേ 13 ഡെക്കുകളുമായി ആറു താരങ്ങല്‍ക്കൊപ്പമായിരുന്നു രോഹിത്. പക്ഷെ സിഎസ്‌കെയ്‌ക്കെതിരേ ഡെക്കായതോടെ ഹിറ്റ്മാന്‍ അവരെ പിന്തള്ളി ഡെക്കിലെ പുതിയ കിങായി മാറിയിരിക്കുകയാണ്. പിയൂഷ് ചൗള, ഹര്‍ഭജന്‍ സിങ്, മന്‍ദീപ് സിങ്, പാര്‍ഥീവ് പട്ടേല്‍, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു എന്നിവരാണ് 13 വീതം ഡെക്കുകളുമായി രോഹിത്തിന്റെ പിറകിലുള്ളത്.

3

അതേസമയം, സിഎസ്‌കെയ്‌ക്കെതിരായ പോരാട്ടത്തില്‍ രോഹിത് മാത്രമല്ല ഓപ്പണിങ് പങ്കാളിയായ ഇഷാന്‍ കിഷനും ആദ്യ ഓവറില്‍ തന്നെ ഡെക്കായി മടങ്ങി. ഇഷാന്‍ ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു. നേരിട്ട ആദ്യ ബോള്‍ വൈഡായപ്പോള്‍ തൊട്ടടുത്ത ബോളില്‍ ഇഷാന്റെ ഓഫ്സ്റ്റംപ് വായുവില്‍ പറന്നു.
ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ നേരത്തേ ഒരിക്കല്‍ മാത്രമേ മുംബൈയുടെ രണ്ട് ഓപ്പണര്‍മാരും ഡെക്കായി മടങ്ങിയിട്ടുള്ളൂ. 2009ലെ രണ്ടാം സീസണിലായിരുന്നു അതു സംഭവിച്ചത്. ഡെക്കാന്‍ ചാര്‍ജേഴ്‌സുമായുള്ള പോരാട്ടത്തില്‍ മുംബൈ ഓപ്പണര്‍മായാ ലൂക്ക് റോഞ്ചിയും ജെപി ഡുമിനിയും അക്കൗണ്ട് തുറക്കാനാവാതെ ക്രീസ് വിടുകയായിരുന്നു.

ചെന്നൈയ്ക്കു 156 റണ്‍സ് വിജയലക്ഷ്യം

ചെന്നൈയ്ക്കു 156 റണ്‍സ് വിജയലക്ഷ്യം

ചെന്നൈ സൂപ്പര്‍ കിങ്‌സിനു 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈ ഇന്ത്യന്‍സ് നല്‍കിയിരിക്കുന്നത്. തുടക്കം പാളിയെങ്കിലും മധ്യനിരയുടെ മികവില്‍ മുംബൈ കരകയറുകയായിരുന്നു. ഏഴു വിക്കറ്റിനു 155 റണ്‍സെടുക്കാന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും സാധിച്ചു.
യുവതാരം തിലക് വര്‍മയുടെ (51*) ഇന്നിങ്‌സാണ് മുംബൈയെ രക്ഷിച്ചത്. ഈ സീസണില്‍ അരങ്ങേറിയ താരത്തിന്റെ രണ്ടാമ ഫിഫ്റ്റി കൂടിയാണിത്. 43 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും തിലക് നേടി. സൂര്യകുമാര്‍ യാദവ് (32), റിത്വിക് ഷോക്കീന്‍ (25) എന്നിവരാണ് മുംബൈയുടെ മറ്റു സ്‌കോറര്‍മാര്‍. ചെന്നൈയ്ക്കു വേണ്ടി മുകേഷ് ചൗധരി മൂന്നു വിക്കറ്റുകള്‍ നേടി. ഡ്വയ്ന്‍ ബ്രാവോയ്ക്കു രണ്ടു വിക്കറ്റുമ ലഭിച്ചു.

5

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കരെണ്‍ പൊള്ളാര്‍ഡ്, റിത്വിക് ഷോക്കീന്‍, യ്‌ദേവ് ഉനദ്കട്ട്, ഡാനിയേല്‍ സാംസ്, ജസ്പ്രീത് ബുംറ, റിലേ മെറെഡിത്ത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാവാദ്, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, ശിവം ദുബെ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), ഡ്വയ്ന്‍ പ്രെട്ടോറിയസ്, മിച്ചെല്‍ സാന്റ്‌നര്‍, ഡ്വയ്ന്‍ ബ്രാവോ, മഹിഷ് തീക്ഷണ, മുകേഷ് ചൗധരി.

Story first published: Thursday, April 21, 2022, 21:58 [IST]
Other articles published on Apr 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+