Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രോഹിത്തിന്റെ ഔട്ടോ നോട്ടൗട്ടോ?, 'മുംബൈ തോറ്റത് അംപയറോട്', വിമര്‍ശനം ശക്തം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ്. ഹാട്രിക് ജയം തേടിയെത്തിയ മുംബൈയെ 52 റണ്‍സിനാണ് കെകെആര്‍ തോല്‍പ്പിച്ചത്. കെകെആര്‍ മുന്നോട്ട് വെച്ച 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 113 റണ്‍സിനാണ് കൂടാരം കയറിയത്. മുംബൈയുടെ ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് തന്നെ പറയാം.

നേരത്തെ തന്നെ പുറത്തായ മുംബൈക്ക് കെകെആറിനെതിരായ ജയംകൊണ്ട് കാര്യമായ ഗുണമൊന്നുമില്ലായിരുന്നു. എങ്കിലും അഭിമാനം രക്ഷിക്കാന്‍ ജയം ടീമിന് അത്യാവശ്യമായിരുന്നുവെന്ന് പറയാം. ഇപ്പോഴിതാ കെകെആറിനെതിരായ തോല്‍വിക്ക് പിന്നാലെ മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ ഔട്ട് സംബന്ധിച്ച തര്‍ക്കം സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാവുകയാണ്. ബാറ്റില്‍ പന്ത് കൊള്ളാതിരുന്നിട്ടും അല്‍ട്രാ എഡ്ജ് കാണിച്ചെന്ന് ഒരു വിഭാഗം ആരാധകര്‍ പറയുമ്പോള്‍ മറ്റൊരു വിഭാഗം ഇത് ഔട്ടാണെന്ന് വാദിക്കുന്നു.

1

സത്യത്തില്‍ ഇത് ഔട്ടായിരുന്നോ ?. തേര്‍ഡ് അംപയറുടെ തീരുമാനം ശരിക്കും എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. ആദ്യത്തെ പരിശോധനയില്‍ പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ രോഹിത് ശര്‍മയും നോട്ടൗട്ടാണെന്ന് ഉറപ്പിച്ചാണ് ക്രീസില്‍ നിന്നത്. എന്നാല്‍ തേര്‍ഡ് അംപയറുടെ പരിശോധനയില്‍ പന്ത് ബാറ്റില്‍ ഉരസിയെന്ന് വ്യക്തമാകുന്ന അല്‍ട്രാ എഡ്ജ് കണ്ടു. എന്നാല്‍ പന്ത് ബാറ്റിലേക്കെത്തുന്നതിന് മുമ്പ് തന്നെ അല്‍ട്രാ എഡ്ജ് കാട്ടി എന്നതാണ് കൗതുകകരമായ കാര്യം.

ഇത് തേര്‍ഡ് അംപയറുടെ പിശകാണെന്നാണ് മുംബൈ ആരാധകര്‍ വാദിക്കുന്നത്. രോഹിത് ശര്‍മയും മുംബൈ പരിശീലകന്‍ മഹേല ജയവര്‍ധനയുമെല്ലാം ഈ പുറത്താകലില്‍ നിരാശ പ്രകടിപ്പിച്ചു. പന്ത് ബാറ്റില്‍ ഉരസാതെ ദേഹത്ത് തട്ടിയാണ് കീപ്പറുടെ കൈയിലേക്കെത്തിയതെന്നാണ് കൂടുതല്‍ ആളുകളും പറയുന്നത്. കാണുമ്പോള്‍ വ്യക്തമാകുന്നതും അങ്ങനെ തന്നെയാണ്. എന്നാല്‍ അല്‍ട്രാ എഡ്ജ് കാട്ടിയതാണ് ആശയക്കുഴപ്പത്തിന് കാരണം. പന്ത് ബാറ്റിലേക്കെത്തുന്നതിന് മുമ്പ് അല്‍ട്രാ എഡ്ജ് കാട്ടിയത് സാങ്കേതിക പിഴവാകാനാണ് സാധ്യത.

2

പന്ത് ബാറ്റിലേക്കെത്തുന്നതിന് മുമ്പ് അല്‍ട്രാ എഡ്ജ് കാട്ടുന്നതിന്റെ ചിത്രങ്ങള്‍ മുംബൈ ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. ഇതെങ്ങനെ സംഭവിച്ചുവെന്നതാണ് വ്യക്തമാകാത്തത്. സാങ്കേതികമായ പിഴവാകാനാണ് സാധ്യത. എന്നാല്‍ ഇത്രയും പ്രധാനപ്പെട്ട വലിയ ടൂര്‍ണമെന്റില്‍ ഇത്തരം പിഴവുകള്‍ അംപയര്‍ക്ക് സംഭവിക്കുന്നത് അംഗീകരിക്കാവുന്ന കാര്യമല്ല. ഇതിന് മുമ്പും അംപയറുടെ പിഴവുകള്‍ ടൂര്‍ണമെന്റില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

പന്തും ബാറ്റും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന ചിത്രങ്ങളും മുംബൈ ആരാധകര്‍ പങ്കുവെക്കുന്നു. അതില്‍ പന്തും ബാറ്റും തമ്മില്‍ കൃത്യമായ അകലമുണ്ടെന്ന് വ്യക്തം. ഈ അവസരത്തില്‍ എങ്ങനെയാണ് അത് ഔട്ടായി പരിഗണിച്ചതെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. കൂടാതെ രോഹിത്തിന്റെ പുറത്താകല്‍ കെകെആര്‍ വിക്കറ്റ് കീപ്പര്‍ ഷെല്‍ഡോന്‍ ജാക്‌സന്റെ ക്യാച്ചിലാണ്. എന്നാല്‍ ക്യാച്ച് കൈയിലാകുന്നതിന് മുമ്പ് പന്ത് നിലത്ത് തട്ടിയിരുന്നോ എന്ന സംശയവും നിലനിന്നിരുന്നു. എന്നാല്‍ ഇത് കൃത്യമായി പരിശോധിക്കാന്‍ തേര്‍ഡ് അംപയര്‍ തയ്യാറായുമില്ല.

3

എന്തായാലും ഈ വിക്കറ്റാണ് മുംബൈയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. സൂര്യകുമാര്‍ യാദവ് ഇല്ലാത്തതിനാല്‍ത്തന്നെ രോഹിത്തിന്റെ വിക്കറ്റ് മുംബൈക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ തുടക്കത്തിലേ രോഹിത് പുറത്തായതോടെ ടീം സമ്മര്‍ദ്ദത്തിലാവുകയും കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങുകയുമായിരുന്നു. മുംബൈ ഇന്ത്യന്‍സ് തോറ്റത് കെകെആറിനോടല്ല അംപയറോടാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. തോല്‍വിയില്‍ അംപയര്‍ക്കെതിരെയാണ് മുംബൈ ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. സാങ്കേതികമായി വളരുമ്പോഴും ഇത്തരം പിശകുകള്‍ ക്രിക്കറ്റിന്റെ സൗന്ദര്യത്തെ നശിപ്പിക്കുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Story first published: Tuesday, May 10, 2022, 8:35 [IST]
Other articles published on May 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+