IPL 2022: അനാവശ്യ പ്രശംസ, പരാഗ് വലിയ സംഭവമൊന്നുമല്ല, രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ റണ്ണേഴ്‌സപ്പാണ് രാജസ്ഥാന്‍ റോയല്‍സ്. ഫൈനലില്‍ ഗുജറാത്തിനോട് തോറ്റെങ്കിലും ആരാധകരുടെ മനസ് കീഴടക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ ഇത്തവണ രാജസ്ഥാനായി. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിച്ച രാജസ്ഥാന് ഇത്തവണ ഫൈനലില്‍ കാലിടറിയെങ്കിലും മികച്ച പ്രകടനം സീസണിലുടെനീളം കാഴ്ചവെക്കാനായി. എന്നാല്‍ രാജസ്ഥാന്റെ പ്ലേയിങ് 11ലെ ദൗര്‍ബല്യമായി കൂടുതല്‍ ആളുകളും ചൂണ്ടിക്കാട്ടിയത് റിയാന്‍ പരാഗിനെയാണ്.
സ്പിന്‍ ഓള്‍റൗണ്ടറെ ഫിനിഷര്‍ റോളിലേക്കാണ് രാജസ്ഥാന്‍ പരിഗണിച്ചത്. 2021 സീസണില്‍ രാജസ്ഥാനൊപ്പം നിരാശപ്പെടുത്തിയ താരത്തെ 2022 സീസണില്‍ വീണ്ടും രാജസ്ഥാന്‍ ടീമിലേക്ക് പരിഗണിച്ചുവെന്നത് തന്നെ കൗതുകമാണ്. ഇത്തവണ തുടര്‍ച്ചയായി നിരാശപ്പെടുത്തിയിട്ടും പരാഗ് ടീമിന്റെ പ്ലേയിങ് 11ല്‍ തുടര്‍ച്ചയായി ഉള്‍പ്പെട്ടു. അടുത്ത സീസണിലും പരാഗ് ടീമിലുണ്ടാവുമെന്ന സൂചനയാണ് രാജസ്ഥാന്‍ ടീം വൃത്തങ്ങള്‍ ഇപ്പോഴും നല്‍കുന്നത്.

ഇപ്പോഴിതാ റിയാന്‍ പരാഗിന് നല്‍കുന്നത് അനാവശ്യ പരിഗണനയാണെന്നും അവന്‍ വലിയ സംഭവമൊന്നുമല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മദന്‍ലാല്‍. 'റിയാന്‍ പരാഗ് എല്ലാ മത്സരങ്ങളും കളിച്ചു. എന്നാല്‍ ഒരു മികച്ച പ്രകടനം പോലും നടത്തിയില്ല. അവനെക്കുറിച്ച് ചിലര്‍ വലുതായി പറയുന്നു. എന്നാല്‍ മത്സരഫലം മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള വലിയ താരമല്ല അവന്‍. എല്ലാ സീസണിലും നമ്മള്‍ പല താരങ്ങളേയും കാണാറുണ്ട്.
അവര്‍ ഓരോ സീസണിന് ശേഷവും മെച്ചപ്പെടാറുണ്ട്. എന്നാല്‍ ഇവനില്‍ മാത്രം ഒരു മാറ്റവുമില്ല. ഒരു മെച്ചപ്പെടലും ഇവന്റെ ബാറ്റിങ്ങിലില്ല. അവന്‍ കളിക്കുന്ന ബാറ്റിങ് പൊസിഷന്‍ ടി20യില്‍ വളരെ പ്രധാനപ്പെട്ടതാണ്. അതിവേഗം റണ്‍സുയര്‍ത്തേണ്ട റോളാണിത്. അവിടെ നിങ്ങള്‍ക്കത് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രശ്‌നങ്ങളും ചോദ്യങ്ങളും ഉയര്‍ന്നുകൊണ്ടേയിരിക്കും'-മദന്‍ ലാല്‍ പറഞ്ഞു.

ഈ സീസണില്‍ 17 മത്സരത്തില്‍ നിന്ന് 183 റണ്‍സാണ് അദ്ദേഹം നേടി. മനോഭവം പലപ്പോഴും മികച്ച താരത്തെപ്പോലെയാണെങ്കിലും അതിനൊത്ത ബാറ്റിങ് പ്രകടനം പരാഗില്‍ നിന്ന് ഉണ്ടാകുന്നില്ല. അനായാസമായി ക്യാച്ചെടുക്കാന്‍ കഴിവുണ്ടെങ്കിലും ബെസ്റ്റ് ഫിനിഷറെന്നോ പ്രതീക്ഷ നല്‍കുന്ന യുവതാരമെന്നോ പരാഗിനെ വിശേഷിപ്പിക്കാനാവുന്നില്ല. തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും പരാഗിന് എന്തുകൊണ്ട് വീണ്ടും വീണ്ടും അവസരം ലഭിക്കുന്നുവെന്നത് രാജസ്ഥാന്റെ മാനേജ്‌മെന്റ് വ്യക്തമാക്കേണ്ട കാര്യമാണ്.
2019ല്‍ ഏഴ് മത്സരത്തില്‍ നിന്ന് 160 റണ്‍സാണ് പരാഗ് നേടിയത്. 2020 സീസണിലേക്ക് വരുമ്പോള്‍ 12 മത്സരത്തില്‍ നിന്ന് 86 റണ്‍സാണ് അദ്ദേഹം നേടിയത്. 2021ല്‍ 11 മത്സരത്തില്‍ നേടിയത് 93 റണ്‍സും. പന്തെടുത്തപ്പോഴെല്ലാം നന്നായി തല്ലുവാങ്ങുകയും ചെയ്തു. ഇത്രയും മോശം പ്രകടനം നടത്തിയിട്ടും പ്രതിഭാശാലിയെന്നാണ് പരാഗിനെ രാജസ്ഥാന്‍ മാനേജ്‌മെന്റും സഹതാരങ്ങളും വാഴ്ത്തുന്നത്.

'റിയാന്‍ പരാഗിന് എല്ലാവരും പറയുന്നപോലെ വലിയ കഴിവുണ്ടെന്ന് കരുതുന്നില്ല. അടുത്ത സീസണില്‍ ബാറ്റിങ് റാങ്കിങ്ങില്‍ ഉയര്‍ത്തി പരീക്ഷിച്ച് നോക്കൂ. ഫിനിഷര്‍ എന്ന നിലയിലും പിഞ്ച് ഹിറ്ററെന്ന നിലയിലും അവനില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിക്കുന്നില്ല. ടോപ് ഓഡറിലേക്ക് അവനെ വേണമെങ്കില്‍ പരീക്ഷിക്കാം. സ്പിന്നിനും പേസിനുമെതിരേ പൂര്‍ണ്ണയെത്താത്ത താരമാണ് അവന്‍'- ലാല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാജസ്ഥാന്‍ മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാര ഉള്‍പ്പെടെ പരാഗിനെ പിന്തുണക്കുന്നതിനാല്‍ അടുത്ത സീസണില്‍ പരാഗ് ടീമിലുണ്ടായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications