For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഡിസിയെ തോല്‍പ്പിച്ചത് ടിം ഡേവിഡല്ല, റിഷഭ് പന്താണ് വില്ലന്‍!

വലിയൊരു പിഴവാണ് റിഷഭ് വരുത്തിയത്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനോടു തോറ്റ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലേഓഫ് കാണാതെ പുറത്തായതില്‍ യഥാര്‍ഥ വില്ലന്‍ അവരുടെ നായകന്‍ റിഷഭ് പന്ത് തന്നെയാണ്. രണ്ടു വലിയ അബദ്ധങ്ങളാണ് അദ്ദേഹം ഈ മല്‍സരത്തില്‍ വരുത്തിയത്. ആദ്യത്തേതിനേക്കാള്‍ വലുതായിരുന്നു രണ്ടാമത്തെ പിഴവ്. ഇതാണ് ഡിസിയെ തോല്‍വിയിലേക്കും ടൂര്‍ണമെന്റിനു പുറത്തേക്കും നയിച്ചത്.
അഞ്ചു വിക്കറ്റിന്റെ വിജയമാണ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍ കൂടിയായ മുംബൈ ഡിസിക്കെതിരേ സ്വന്തമാക്കിയത്. ഈ വിജയത്തോടെ തലയുയര്‍ത്തി തന്നെ ഈ സീസണ്‍ അവസാനിപ്പിക്കാന്‍ മുംബൈയ്ക്കു സാധിക്കുകയും ചെയ്തു.

1

മുംബൈയ്‌ക്കെതിരേ ഡല്‍ഹിയുടെ അന്തകനായി മാറിയത് വെടിക്കെട്ട് താരം ടിം ഡേവിഡായിരുന്നു. വെറും 11 ബോളില്‍ നാലു വമ്പന്‍ സിക്‌സറു രണ്ടു ഫോറുമടക്കം 34 റണ്‍ഡസ് വാരിക്കൂട്ടിയ ഡേവിഡ് ഡിസിയില്‍ നിന്നും വിജയം തട്ടിയകറ്റുകയാിയിരുന്നു.
പക്ഷെ ഇതിനു കാരണക്കാരന്‍ ഡിസി നായകന്‍ റിഷഭ് പന്ത് തന്നെയാണ്. ഡേവിഡിനെ ഗോള്‍ഡന്‍ ഡെക്കായി പുറത്താക്കാന്‍ ലഭിച്ച അവസരം ഡിസി പാഴാക്കിയത് റിഷഭിന്റെ വലിയൊരു അബദ്ധമായിരുന്നു.
15ാം ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിന്റെ പുറത്താവലിനു ശേഷമാണ് ഡേവിഡ് ക്രീസിലക്കു വന്നത്. അപ്പോള്‍ മുംബൈയ്ക്കു ജയിക്കാന്‍ 33 ബോളില്‍ 65 റണ്‍സ് വേണ്ടിയിരുന്നു.

2

ശര്‍ദ്ദുല്‍ ആദ്യ ബോള്‍ നേരിട്ട് ടിം ഡേവിഡിനെ റിഷഭ് പന്ത് വിക്കറ്റിനു പിന്നില്‍ ക്യാച്ച് ചെയ്ത ശേഷം വിക്കറ്റിനായി അപ്പീല്‍ ചെയ്തു. പക്ഷെ ആ അപ്പീല്‍ അത്രത്തോളം ശക്തമായിരുന്നില്ല. ബാറ്റില്‍ എഡ്ജുണ്ടോയെന്ന് സംശയമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഡിസി താരങ്ങളുടെ അപ്പീല്‍. പക്ഷെ അംപയര്‍ വിധിച്ചത് നോട്ടൗട്ടെന്നായിരുന്നു.
ഇതോടെ സംശയത്തിലായ റിഷഭ് ഡിആര്‍എസ് എടുക്കണോ വേണ്ടയോയെന്ന ആശയക്കുഴപ്പത്തില്‍ നിന്നു. ചില ടീമംഗങ്ങളോടു അദ്ദേഹം അഭിപ്രായം തേടിയെങ്കിലും ആരുടെ ഭാഗത്തു നിന്നും അനുകൂല പ്രതികരണം കണ്ടില്ല. ഇതോടെ റിഷഭ് റിവ്യു വേണ്ടെന്നു വയ്ക്കുകയായിരുന്നു. എന്നാല്‍ എത്ര വലിയ പിഴവാണ് റിഷഭ് വരുത്തിയതെന്നു പിന്നാലെ തെളിഞ്ഞു. ബാറ്റില്‍ എഡ്ജുണ്ടായിരുന്നുവെന്ന് അള്‍ട്രാ എഡ്ജില്‍ തെളിഞ്ഞതോടെ ഡിസി ക്യാംപ് തരിച്ചുനിന്നു.

3

ജീവന്‍ തിരിച്ചുകിട്ടിയ ടിം ഡേവിഡ് ഡിസിയെ പിന്നീട് നിലത്തുനിര്‍ത്തിയില്ല. ഇതേ ഓവറിലെ അവസാന ബോള്‍ സിക്‌സറിലേക്കു പറത്തിയാണ് അദ്ദേഹം തന്റെ നന്ദി പ്രകാശിപ്പിച്ചത്. പിന്നീട് ഡേവിഡും തിലക് വര്‍മയും ചേര്‍ന്ന് ഡിസി ബൗളര്‍മാരെ കൈകാര്യം ചെയ്യുന്നതാണ് കണ്ടത്. നാലാം വിക്കറ്റില്‍ 50 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. വെറും 20 ബോളുകളില്‍ നിന്നായിരുന്നു ഇത്. ടീം സ്‌കോര്‍ 95ല്‍ ഒരുമിച്ച ഡേവിഡ്- തിലക് സഖ്യം പിരിഞ്ഞത് 145ല്‍ വച്ചായിരുന്നു. അപ്പോഴേക്കും മുംബൈ വിജയത്തിന്റെ പടിവാതില്‍ക്കെ എത്തിയിരുന്നു.

4

ഈ റിവ്യു നഷ്ടപ്പെടുത്തുന്നതിനു മുമ്പ് റിഷഭ് പന്തിന്റെ ഭാഗത്തു നിന്നുണ്ടായ മറ്റൊരു വലിയ പിഴവ് ഡെവാള്‍ഡ് ബ്രെവിസിന്റെ സിംപിള്‍ ക്യാച്ച് പാഴാക്കിയതായിരുന്നു. കുല്‍ദീപ് യാദവെറിഞ്ഞ 12ാം ഓവറിലായിരുന്നു ഇത്.
ഈ ഓവറിലെ മൂന്നാമത്തെ ബോളില്‍ ഇഷാന്‍ കിഷനെ കുല്‍ദീപ് ഡേവിഡ് വാര്‍ണര്‍ക്കു സമ്മാനിച്ചിരുന്നു. അഞ്ചാമത്തെ ബോളില്‍ ബ്രെവിസും ക്രീസ് വിടേണ്ടതായിരുന്നു. സ്ലോഗ് സ്വീപ്പിനു ശ്രമിച്ച ബ്രെവിസിന്റെ ടൈമിങ് പിഴച്ചു. ബോള്‍ കുത്തനെ മുകളിലേക്കാണ് പോയത്. ക്യാച്ച് താനെടുക്കാമെന്ന് റിഷഭ് ആംഗ്യം കാണിച്ചതിനാല്‍ കുല്‍ദീപ് ശ്രമത്തില്‍ നിന്നും പിന്മാറി. പക്ഷെ റിഷഭിന്റെ കൈക്കുമ്പിളില്‍ നിന്നും ബോള്‍ തെന്നി മാറി നിലത്തു വീഴുകയായിരുന്നു. ബ്രെവിസ് 25 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു ഇത്. പിന്നീട് 12 റണ്‍സ് കൂടി സ്‌കോറിലേക്കു ചേര്‍ത്താണ് ബ്രെവിസ് പുറത്തായത്.

Story first published: Sunday, May 22, 2022, 0:32 [IST]
Other articles published on May 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+