For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: എബിഡിയെ ആര്‍സിബി നിലനിര്‍ത്തരുത്! വലിയ റിസ്‌ക്കാണത്- കാരണം ചൂണ്ടിക്കാട്ടി ഹോഗ്

ഈ സീസണില്‍ താരം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ല

1

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുമ്പ് മെഗാ ലേലം നടക്കാനിരിക്കെ ഓരോ ഫ്രാഞ്ചൈസിയും നിലനിര്‍ത്താന്‍ സാധ്യതയുള്ള കളിക്കാരെക്കുറിച്ച് പല അഭ്യൂഹങ്ങളും വരുന്നുണ്ട്. മൂന്നോ, നാലോ താരങ്ങളെ മാത്രമേ ഓരോ ഫ്രാഞ്ചൈസിക്കും ലേലത്തിനു മുമ്പ് നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഇതിനിടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം സൗത്താഫ്രിക്കയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിനെ അടുത്ത സീസണില്‍ നിലനിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. എബിഡിയെ സംബന്ധിച്ച് ഈ സീസണ്‍ അത്ര മികച്ചതായിരുന്നില്ല. 15 മല്‍സരങ്ങളില്‍ നിന്നും 313 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാന്‍ സാധിച്ചിരുന്നുള്ളൂ.

എബിഡിയുടെ ഭാവിയുടെ കാര്യത്തില്‍ അനിശ്ചിത്വമുണ്ടെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തെ വലിയ തുക നല്‍കി നിലനിര്‍ത്തുന്നത് റിസ്‌ക്കാണെന്നുമാണ് ഹോഗിന്റെ അഭിപ്രായം. ദീര്‍ഘകാലത്തേക്കു കളിക്കുമെന്ന് പ്ലാന്‍ ചെയ്ത് ആര്‍സിബി എബിഡിയെ നിലനിര്‍ത്താന്‍ ശ്രമിച്ചാല്‍ അതു വിഡ്ഢിത്തമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

എബിഡിയെ മെഗാ ലേലത്തിനു മുമ്പ് ബാംഗ്ലൂര്‍ ഒഴിവാക്കുന്നതാവും നല്ലത്. ലേലത്തില്‍ വേണമെങ്കില്‍ അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരികയും ചെയ്യാം. എബിഡിയുടെ കഴിവിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അദ്ദേഹം ഇനിയെത്ര സീസണ്‍ കൂടി ഐപിഎല്ലില്‍ കളിക്കുമെന്ന് വ്യക്തതയില്ല. അതുകൊണ്ടു തന്നെ വലിയൊരു തുകയ്ക്കു അടുത്ത മൂന്നു നവര്‍ഷത്തേക്കു എബിഡിയെ നിലനിര്‍ത്താന്‍ ആര്‍സിബി ശ്രമിക്കുന്നത് അബദ്ധമാവുമെന്നും ഹോഗ് ട്വിറ്ററില്‍ കുറിച്ചു.

2

ഈ സീസണിനു ശേഷം വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതോടെ അടുത്ത സീസണില്‍ ആര്‍സിബി ടീമില്‍ അടിമുടി മാറ്റങ്ങള്‍ തന്നെ പ്രതീക്ഷിക്കാം. 2013 മുതല്‍ കോലിയാണ് ആര്‍സിബിയെ നയിച്ചത്. പക്ഷെ ഒരു കിരീടം പോലും ടീമിനു നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. ഈ സീസണില്‍ കിരീട വിജയത്തോടെ ക്യാപ്റ്റന്‍സി ഒഴിയാനായിരുന്നു കോലി ആഗ്രഹിച്ചതെങ്കിലും ടീം എലിമിനേറ്ററില്‍ തോറ്റു പുറത്താവുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു നാലു വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ തോല്‍വി.

നായകസ്ഥാനമൊഴിയുകയാണെങ്കിലും തുടര്‍ന്നും ബാംഗ്ലൂരിനു വേണ്ടി തന്നെ കളിക്കുമെന്നു കോലി നേരത്തേ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ലേലത്തിനു മുമ്പ് ആര്‍സിബി നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത. പക്ഷെ എബിഡി തന്റെ ഭാവിയെക്കുറിച്ച് ഇനിയും ഒന്നും പറഞ്ഞിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തേ തന്നെ എബിഡി വിരമിച്ചിരുന്നു.

ഐപിഎല്ലില്‍ ഏറെ അനുഭവസമ്പത്തുള്ള താരങ്ങളിലൊരാളാണ് എബിഡി. 200 മല്‍സരങ്ങളെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനു 16 മല്‍സരങ്ങള്‍ കൂടി മതി. ഡിവില്ലിയേഴ്‌സ് ഐപിഎല്‍ കരിയറില്‍ കൂടുതല്‍ മല്‍സരങ്ങളും കളിച്ചിട്ടുള്ളത് ആര്‍സിബിക്കു വേണ്ടിയാണ്. ഇതുവരെ 184 മല്‍സരങ്ങളിലാണ് എബിഡി ഐപിഎല്ലില്‍ കളിച്ചത്്. 39.7 ശരാശരിയില്‍ 151.7 സ്‌ട്രൈക്ക് റേറ്റോടെ 5162 റണ്‍സും അദ്ദേഹം വാരിക്കൂട്ടി. മൂന്നു സെഞ്ച്വറികളും 40 ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്. 413 ബൗണ്ടറികളും 251 സിക്‌സറുകളും ഇതിലുള്‍പ്പപ്പെടുന്നു.

2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ എബിഡി ഐപിഎല്ലിന്റെ ഭാഗമാണ്. 2008 മുതല്‍ 10 വരെ അദ്ദേഹം ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ടീമിന്റെ ഭാഗമായിരുന്നു. 2011ലാണ് എബിഡി ആര്‍സിബിയിലെത്തിയത്. അന്നു മുതല്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ് മിസ്റ്റര്‍ 360യെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന സൗത്താഫ്രിക്കന്‍ ബാറ്റിങ് വിസ്മയം.

3

ഡല്‍ഹിക്കു വേണ്ടി വെറും 28 മല്‍സരങ്ങളില്‍ മാത്രമേ മൂന്നു സീസണുകളിലായി എബിഡിക്കു കളിക്കാനായിട്ടുള്ളൂ. ബാംഗ്ലൂര്‍ ടീമിലേക്കു വന്നതോടെയാണ് അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവുണ്ടായത്. 2016ലെ സീസണിലാണ് എബിഡിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം കണ്ടത്. 16 മല്‍സരങ്ങളില്‍ നിന്നും 687 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റികളും ഇതിലുല്‍പ്പെടുന്നു. പുറത്താവാതെ നേടിയ 129 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Tuesday, October 12, 2021, 17:55 [IST]
Other articles published on Oct 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+