Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: നിലനിര്‍ത്തിയവര്‍, എന്നാല്‍ ഇപ്പോള്‍ പ്ലേയിങ് 11ന് പുറത്ത്, മൂന്ന് താരങ്ങളിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേഷകരമായി പുരോഗമിക്കുകയാണ്. ഇത്തവണ പല വമ്പന്മാരും പിന്നോട്ട് പോയപ്പോള്‍ അരങ്ങേറ്റക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സുമെല്ലാം അരങ്ങ് വാഴുന്നു. മുംബൈ ഇന്ത്യന്‍സ് കളിച്ച ഏഴ് മത്സരവും തോറ്റ് ഈ സീസണില്‍ നിന്ന് പുറത്താവുന്ന ആദ്യത്തെ ടീമായി മാറി. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏഴ് മത്സരത്തില്‍ അഞ്ച് തോല്‍വിയും രണ്ട് ജയവുമാണ് നേടിയത്. ബാക്കിയെല്ലാ ടീമുകളും ശക്തമായ പോരാട്ടം തന്നെ കാഴ്ചവെക്കുന്നു.

ആദ്യത്തെ രണ്ട് മത്സരങ്ങളിലെ തോല്‍വിയില്‍ നിന്ന് ശക്തമായി തിരിച്ചെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എതിരാളികളുടെ പേടി സ്വപ്‌നമായി മാറിയിരിക്കുന്നു. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇത്തവണ ആര് കിരീടം നേടുമെന്ന് പ്രവചിക്കുക അസാധ്യമായിരിക്കുന്ന അവസ്ഥയിലാണ് ഇത്തവണ ടീമുകളുടെ പ്രകടനം.

പ്രതീക്ഷിച്ച പല താരങ്ങളും ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ പ്രമുഖരെല്ലാം ഈ പട്ടികയിലാണുള്ളത്. ഇത്തവണ നിലനിര്‍ത്തപ്പെട്ട താരങ്ങളില്‍ പലരും വളരെ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇത്തവണ നിലനിര്‍ത്തപ്പെട്ടവരും എന്നാല്‍ നിലവില്‍ പ്ലേയിങ് 11ന് പുറത്തുള്ളവരുമായ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

യശ്വസി ജയ്‌സ്വാള്‍

യശ്വസി ജയ്‌സ്വാള്‍

അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറെന്ന നിലയില്‍ ശക്തമായ പ്രകടനം കാഴ്ചവെച്ച താരമാണ് യശ്വസി ജയ്‌സ്വാള്‍. പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ കെല്‍പ്പുള്ള താരം അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം നടത്തി വളര്‍ന്നുവന്ന താരമാണ്. 2020ലെ അണ്ടര്‍ 19 ലോകകപ്പിലെ താരമായിരുന്നു ജയ്‌സ്വാള്‍. 2020ല്‍ രാജസ്ഥാനിലെത്തിയ താരത്തിന് 2021ലാണ് കൂടുതല്‍ അവസരം ലഭിച്ചത്. അദ്ദേഹം അത് മുതലാക്കുകയും ചെയ്തു.

ഇത്തവണയും ആദ്യ മത്സരങ്ങളില്‍ പ്ലേയിങ് 11ല്‍ ഓപ്പണറായി ജയ്‌സ്വാളുണ്ടായിരുന്നു. എന്നാല്‍ അവസാന സീസണിലെ മികവ് ആവര്‍ത്തിക്കാനായില്ല. 20, 1, 4 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍. ഇതോടെ രാജസ്ഥാന്‍ ജയ്‌സ്വാളിനെ പ്ലേയിങ് 11ല്‍ നിന്ന് തഴഞ്ഞു. ദേവ്ദത്തിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിച്ചു. നാല് കോടി രൂപക്ക് നിലനിര്‍ത്തപ്പെട്ട താരമായ ജയ്‌സ്വാളിന് ഈ സീസണില്‍ ഇനി അവസരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാം.

മോയിന്‍ അലി

മോയിന്‍ അലി

ചെന്നൈ സൂപ്പര്‍ കിങ്‌സ് 2021ല്‍ ഐപിഎല്‍ കിരീടം ചൂടുമ്പോള്‍ ഓള്‍റൗണ്ട് മികവുമായി കൈയടി നേടിയത് മോയിന്‍ അലിയായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന്റെ വിശ്വസ്തനായി മാറാന്‍ മോയിന്‍ അലിക്കായി. മോയിന്‍ അലിയെ സിഎസ്‌കെ ടീമിലെത്തിച്ചപ്പോള്‍ നെറ്റി ചുളിച്ച എല്ലാ പ്രമുഖരേയും ഞെട്ടിക്കാന്‍ താരത്തിനായി. അതുകൊണ്ട് തന്നെയാണ് ഇത്തവണ സിഎസ്‌കെ നിലനിര്‍ത്തിയവരില്‍ ഒരാളായി മോയിന്‍ അലിയേയും പരിഗണിച്ചത്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന താരം നിലവില്‍ പ്ലേയിങ് 11ന് പുറത്താണ്.

അഞ്ച് മത്സരങ്ങളില്‍ 87 റണ്‍സ് മാത്രം നേടിയ മോയിന്‍ അലിക്ക് ഒരു വിക്കറ്റ് പോലും നേടാനായിട്ടുമില്ല. സ്‌ട്രൈക്കറേറ്റും മോശം. നിലവില്‍ സിഎസ്‌കെയുടെ പ്ലേയിങ് 11ന് പുറത്താണ് മോയിന്‍ അലിയുള്ളത്. നിലനിര്‍ത്തപ്പെട്ടവരില്‍ നിരാശപ്പെടുത്തിയവരിലൊരാളായി മോയിന്‍ അലി മാറിക്കഴിഞ്ഞു. ഇനിയും സിഎസ്‌കെ പ്ലേയിങ് 11ലേക്ക് താരത്തെ പരിഗണിച്ചേക്കുമെങ്കിലും നിലവില്‍ താരം പ്ലേയിങ് 11ന് പുറത്താണ്.

അബ്ദുല്‍ സമദ്

അബ്ദുല്‍ സമദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അബ്ദുല്‍ സമദിനെ നിലനിര്‍ത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയ നീക്കമായിരുന്നു. നാല് കോടിക്ക് ഹൈദരാബാദ് നിലനിര്‍ത്തിയ അബ്ദുല്‍ സമദിന് ഇപ്പോള്‍ പ്ലേയിങ് 11ല്‍ ഇടമില്ല. ആദ്യ രണ്ട് മത്സരങ്ങളും തോറ്റപ്പോള്‍ ടീമില്‍ അബ്ദുല്‍ സമദും ഉണ്ടായിരുന്നു. പിന്നീട് ഒരു മത്സരത്തിലും താരത്തിന് ഹൈദരാബാദ് അവസരം നല്‍കിയില്ല. നിലവില്‍ മികച്ച പ്ലേയിങ് 11നെ ഹൈദരാബാദ് സൃഷ്ടിച്ചതിനാല്‍ അബ്ദുല്‍ സമദിനെ ഇനി പരിഗണിക്കാന്‍ സാധ്യത കുറവാണ്.

Story first published: Friday, April 22, 2022, 14:01 [IST]
Other articles published on Apr 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+