
റിയാന്‍ പരാഗിനെ ഒഴിവാക്കണം
രാജസ്ഥാന്‍ റോയല്‍സിന്റെ മധ്യനിരയില്‍ ഇത്തവണ സ്ഥാനം പിടിച്ച താരമാണ് റിയാന്‍ പരാഗ്. 2021 സീസണില്‍ രാജസ്ഥാനൊപ്പം നിരാശപ്പെടുത്തിയ താരത്തെ ഇത്തവണയും രാജസ്ഥാന്‍ ടീമിലേക്കെത്തിച്ചത് തന്നെ അത്ഭുതമാണ്. ഇത്തവണ 17 മത്സരത്തിലും രാജസ്ഥാന്‍ പ്ലേയിങ് 11ല്‍ പരാഗുണ്ടായിരുന്നു. 183 റണ്‍സാണ് അദ്ദേഹം ആകെ നേടിയത്. ശരാശരി 16.64ഉും സ്‌ട്രൈക്കറേറ്റ് 138.63 ഉും. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് പരാഗിന്റെ പേരിലുള്ളത്.
ഫിനിഷര്‍ റോളില്‍ രാജസ്ഥാന്‍ പരിഗണിച്ച താരങ്ങളിലൊരാള്‍ പരാഗാണ്. ഇത് എത്രത്തോളം മണ്ടത്തരമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രകടനത്തില്‍ നിന്ന് വ്യക്തം. അതുകൊണ്ട് തന്നെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റിയാന്‍ പരാഗിനെ ടീമില്‍ നിന്ന് ഒഴിവാക്കണം. മധ്യനിരയില്‍ മികച്ചൊരു ഓള്‍റൗണ്ടറെ രാജസ്ഥാനെ ആവിശ്യമാണ്. സ്പിന്‍ ഓള്‍റൗണ്ടറേക്കാള്‍ പേസ് ഓള്‍റൗണ്ടറെയാണ് നിലവില്‍ രാജസ്ഥാന് ആവിശ്യം. ഫിനിഷറായി മികച്ചൊരു സൂപ്പര്‍ താരത്തെ രാജസ്ഥാന്‍ അടുത്ത സീസണില്‍ പരിഗണിക്കേണ്ടതായുണ്ട്.

ടോപ് ഓഡറില്‍ മികച്ച ബാറ്റ്‌സ്മാന്‍ വേണം
ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് ഫൈനലിലേക്കെത്തിയത് ജോസ് ബട്‌ലറുടെ ബാറ്റിങ് മികവിലാണ്. 863 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ നാല് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മറ്റ് രാജസ്ഥാന്‍ താരങ്ങളില്‍ 400ന് മുകളില്‍ സ്‌കോര്‍ നേടിയത് സഞ്ജു സാംസണ്‍ മാത്രമാണ്. ഇതില്‍ നിന്ന് തന്നെ രാജസ്ഥാന്റെ ബാറ്റിങ്ങിലെ ദൗര്‍ബല്യം തുറന്ന് കാട്ടപ്പെടുന്നു. അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ് ഓഡറില്‍ മികച്ച ബാറ്റ്‌സ്മാന്‍മാരെ ആവിശ്യമാണ്. ദേവ്ദത്ത് പടിക്കലിനെയൊക്കെ ബാറ്റിങ് നിരയില്‍ വിശ്വസിക്കുന്നത് മണ്ടത്തരമാണ്.
യശ്വസി ജയ്‌സ്വാളിനെയും ഓപ്പണറെന്ന നിലയില്‍ വലുതായി വിശ്വസിക്കാനാകില്ല. യുവതാരം കടന്നാക്രമിച്ച് കളിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വലിയൊരു സ്‌കോര്‍ നേടാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ പുതിയൊരു ഓപ്പണിങ് കൂട്ടുകെട്ടിനെ രാജസ്ഥാന്‍ അടുത്ത സീസണില്‍ കണ്ടെത്തേണ്ടതായുണ്ട്. ബട്‌ലര്‍ നിലയുറപ്പിച്ച് മുന്നോട്ട് പോകുമ്പോള്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള മറ്റൊരു ഓപ്പണറെയാണ് രാജസ്ഥാന് വേണ്ടത്.

ബാക്കപ്പ് ബാറ്റിങ് കരുത്തുയര്‍ത്തണം
നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാക്കപ്പ് ബാറ്റിങ് കരുത്ത് പരിശോധിച്ചാല്‍ ദുര്‍ബലമെന്ന് മാത്രമെ പറയാനാവൂ. കരുണ്‍ നായരെപ്പോലെ ടി20യില്‍ വലിയ കരിയര്‍ അവകാശപ്പെടാനാവാത്തവരാണ് നിലവില്‍ രാജസ്ഥാനൊപ്പമുള്ളത്. ഇവരെയൊക്കെ ഒഴിവാക്കി ശരാശരി പ്രകടനം ഉറപ്പ് പറയാന്‍ സാധിക്കുന്ന താരങ്ങളെ രാജസ്ഥാന്‍ ടീമിലേക്കെത്തിക്കേണ്ടതായുണ്ട്. ഫോം ഔട്ടാവുന്ന താരങ്ങള്‍ക്ക് ഉത്തമ പകരക്കാരെ പരിഗണിക്കാന്‍ ബെഞ്ചില്‍ ആളില്ലെന്നത് ഇത്തവണ രാജസ്ഥാന് തിരിച്ചടിയാ കാര്യമാണ്. അടുത്ത സീസണില്‍ മികച്ച ബാക്കപ്പ് താരങ്ങളെ ടീം സ്വന്തമാക്കണം.


Click it and Unblock the Notifications
