For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: നിങ്ങള്‍ അര്‍ജുനെ അര്‍ഹിക്കുന്നില്ല, റിലീസ് ചെയ്യൂ! മുംബൈയ്ക്കു വിമര്‍ശനം

തുടര്‍ച്ചയായി രണ്ടാം സീസണിലും താരം കളിച്ചില്ല

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള സീസണിലെ അവസാന മല്‍സരത്തില്‍ എല്ലാവരും കാത്തിരുന്നത് മുംബൈ ഇന്ത്യന്‍സ് ജഴ്‌സിയില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ അരങ്ങേറ്റമായിരുന്നു. കാരണം തങ്ങളുടെ സ്‌ക്വാഡിലെ ഭൂരിഭാഗം പേരെയും ഇതിനകം പരീക്ഷിച്ചിട്ടും ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായ അര്‍ജുനെ മാത്രം അവഗണിക്കുന്നത് ഫാന്‍സിനെ ചൊടിപ്പിച്ചിരുന്നു. മുംബൈയെ സംബന്ധിച്ച് തീര്‍ത്തും അപ്രസക്തമായ മല്‍സരമായിരുന്നു ഡിസിക്കെതിരേയുള്ളത്. അതിനാല്‍ തന്നെ അര്‍ജുന് ഉറപ്പായും അരങ്ങേറാന്‍ അവസരം ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.

1

പക്ഷെ ടോസിനു ശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മ പ്ലെയിങ് ഇലവന്‍ വെളിപ്പെടുത്തിയപ്പോള്‍ അക്കൂട്ടത്തില്‍ അര്‍ജുന്‍ ഇല്ലായിരുന്നു. മുംബൈയ്‌ക്കൊപ്പം അര്‍ജുന്റെ തുടര്‍ച്ചയായ രണ്ടാം സീസണാണിത്. കഴിഞ്ഞ സീസണിലും താരത്തെ മുംബൈ കളിപ്പിച്ചിരുന്നില്ല. ഈ സീസണിലും മുംബൈ ഇതാവര്‍ത്തിച്ചതോടെ ആരാധകര്‍ മുംബൈയ്‌ക്കെതിരേ ആഞ്ഞടിക്കുകയാണ്. സോഷ്യല്‍ മീഡിയകളിലൂടെ നിരവധി പേരാണ് മുംബൈയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

2

മെഗാ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കായിരുന്നു അര്‍ജുനെ മുംബൈ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്. ഈ സീസണിലെ ആദ്യത്തെ എട്ടു മല്‍സരങ്ങളും തോറ്റ് മുംബൈ നേരത്തേ തന്നെ പുറത്തായിരുന്നു. അതുകൊണ്ടു തന്നെ മുംബൈയ്ക്കു ടീം കോമ്പിനേഷനില്‍ പരീക്ഷണം നടത്താനും തടസ്സമില്ലായിരുന്നു. പല കോമ്പിനേഷനുകളും മുംബൈ മാറി മാറി പിന്നീട് പരീക്ഷിച്ചെങ്കിലും അവയിലൊന്നും അര്‍ജുന്റെ പേരില്ലായിരുന്നു.
മുംബൈയുടെ ഓരോ മല്‍സരത്തിനു മുമ്പും ആരാധകര്‍ കാത്തിരുന്നത് അര്‍ജുന്റെ അരങ്ങേറ്റമായിരുന്നു. പക്ഷെ ഈ കാത്തിരിപ്പ് നീണ്ടു കൊണ്ടേയിരുന്നു. ഒടുവില്‍ ഡിസിയുമായുള്ള അവസാന കളിയിലും അര്‍ജുന്‍ തഴയപ്പെട്ടത് ആരാധകര്‍ക്കു കടുത്ത നിരാശയാണ് സമ്മാനിച്ചത്.

3

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ഈ മല്‍സരത്തില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കളിക്കണമെന്നു ഞാന്‍ ശരിക്കും ആഗ്രഹിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സ് അദ്ദേഹത്തിനു എന്തുകൊണ്ടാണ് അവസരം നല്‍കാത്തതെന്നു അറിയില്ലെന്നായിരുന്നു ഒരു ട്വീറ്റ്.
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ സ്വജനപക്ഷപാതത്തിന്റെ ഇരയാണ്. കഴിവില്ലാത്ത ഒരുപാട് പേര്‍ക്കു സ്വജനപക്ഷപാതത്തിന്റെ അടിസ്ഥാനത്തില്‍ അവസരം ലഭിക്കുന്നുണ്ട്. പക്ഷെ അര്‍ജുന്‍ അവസരം ലഭിക്കാതെ വലയുകയാണ്. 18-19 വയസ്സുള്ള ഒരുപാട് പേര്‍ ഐപിഎല്ലില്‍ കളിക്കുന്നത് കണ്ടു. 22 വയസ്സായിട്ടും തന്റെ ഊഴത്തിനായി അര്‍ജുന്‍ കാത്തിരിക്കുകയാണെന്നായിരുന്നു ഒരു പ്രതികരണം.

4

മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റില്‍ ഞാന്‍ നിരാശനാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു അവസരം പോലും അര്‍ജുന്‍ ടെണ്ടുല്‍ക്കു നല്‍കിയില്ലെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.
സ്വജനപക്ഷപാതത്തിന്റെ ഗുണം ലഭിക്കാത്ത ഒരേയൊരു ആളായിരിക്കാം അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. അവനെക്കുറിച്ച് ദുഖമുണ്ടെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

5

അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മല്‍സരങ്ങളില്‍ കളിപ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സ് ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമായിരിക്കുകയാണ്. ഒന്നും നഷ്ടപ്പെടാനില്ലാതിരുന്നിട്ടും അവനെ മുംബൈ തഴയുന്നു. ഇതിനായിരുന്നെങ്കില്‍ അര്‍ജുനെ എന്തിനായിരുന്നു വാങ്ങിയതെന്നു ഒരു യൂസര്‍ തുറന്നടിച്ചു.
അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സ് എന്തിനാണ് വാങ്ങിയത്? നെറ്റ്‌സില്‍ ബൗള്‍ ചെയ്യിക്കാന്‍ മാത്രമാണോ? റിത്വിക് ഷോക്കീനു പകരം അര്‍ജുനെ ഇറക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്തു വ്യത്യാസമായിരുന്നു ഉണ്ടാവുകയെന്നും ഒരു യൂസര്‍ ചോദിക്കുന്നു.

6

അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മറ്റൊരു ടീമിനു വില്‍ക്കൂ. അങ്ങനെയെങ്കിലും ഒന്നു കളിക്കട്ടെയെന്നു ഒരു യൂസര്‍ പ്രതികരിച്ചു.
അര്‍ജുന്‍ ടെണ്ടുല്‍ക്കറെ റിലീസ് ചെയ്യൂ, നിങ്ങളെന്തിനാണ് അവന്റെ പ്രതിഭയെ പാഴാക്കുന്നതെന്നു ഒരു യൂസര്‍ തുറന്നടിച്ചു.
അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ റിലീസ് ചെയ്യൂ മുംബൈ ഇന്ത്യന്‍സ്. നിങ്ങള്‍ അവനെ അര്‍ഹിക്കുന്നില്ലെന്നാണ് ഒരു യൂസര്‍ ആഞ്ഞടിച്ചത്.

Story first published: Saturday, May 21, 2022, 20:31 [IST]
Other articles published on May 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+