For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: നിലനിര്‍ത്തപ്പെട്ടവര്‍, എന്നാല്‍ മോശം പ്രകടനംകൊണ്ട് പ്ലേയിങ് 11ന് പുറത്ത്, അഞ്ച് പേരിതാ

ഇത്തവണ നിലനിര്‍ത്തപ്പെട്ടവരും എന്നാല്‍ പ്രകടനം മോശമായതുകൊണ്ട് പ്ലേയിങ് 11ന് പുറത്താവുകയും ചെയ്ത ചില താരങ്ങളുണ്ട്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ പല പ്രമുഖ ടീമുകളും വലിയ പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും പിന്നോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും നാല് തവണ ചാമ്പ്യന്മാരായ ചെന്നെ സൂപ്പര്‍ കിങ്‌സിനുമെല്ലാം വലിയ തിരിച്ചടിയാണ് ഇത്തവണ നേരിടേണ്ടി വന്നത്. വമ്പന്‍ ടീമുകള്‍ക്ക് ഇത്തവണ തിരിച്ചടിയായത് നിലനിര്‍ത്തലിലെ പിഴവാണ്. നിലനിര്‍ത്തിയ പല താരങ്ങളും അവസരത്തിനൊത്ത് ഉയരാത്തതാണ് പ്രമുഖ ടീമുകള്‍ക്ക് തിരിച്ചടിയായി മാറിയത്. ഇത്തവണ നിലനിര്‍ത്തപ്പെട്ടവരും എന്നാല്‍ പ്രകടനം മോശമായതുകൊണ്ട് പ്ലേയിങ് 11ന് പുറത്താവുകയും ചെയ്ത ചില താരങ്ങളുണ്ട്. അഞ്ച് പേര്‍ ആരൊക്കെയാണെന്നറിയാം.

അബ്ദുല്‍ സമദ്

അബ്ദുല്‍ സമദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് അബ്ദുല്‍ സമദ്. സാധ്യതാ പട്ടികയിലൊന്നുമില്ലാതിരുന്ന താരത്തെ തികച്ചും അപ്രതീക്ഷിതമായാണ് ഹൈദരാബാദ് നിലനിര്‍ത്തിയത്. ഭാവി താരമെന്ന നിലയില്‍ പ്രതീക്ഷ നല്‍കിയ അബ്ദുല്‍ ആദ്യ രണ്ട് മത്സരത്തില്‍ ടീമിലുണ്ടായിരുന്നു. രണ്ട് മത്സരത്തില്‍ നിന്ന് നാല് റണ്‍സാണ് സമദിന് നേടാനായത്. ആദ്യ രണ്ട് മത്സരവും ഹൈദരാബാദ് തോറ്റതോടെ സമദിനെ പ്ലേയിങ് 11ല്‍ നിന്ന് പുറത്താക്കി. വെടിക്കെട്ട് ബാറ്റ്‌സ്മാനെ പിന്നെ പ്ലേയിങ് 11ലേക്ക് തിരിച്ചുവിളിച്ചില്ല. ഈ സീസണോടെ സമദിനെ ഹൈദരാബാദ് ഒഴിവാക്കുമെന്നുറപ്പ്.

കറെന്‍ പൊള്ളാര്‍ഡ്

കറെന്‍ പൊള്ളാര്‍ഡ്

ഇത്തവണ ആദ്യ എട്ട് കളിയും തോറ്റ് ആദ്യം പുറത്താകുന്ന ടീമായി മാറിയത് മുംബൈ ഇന്ത്യന്‍സാണ്. വമ്പന്മാരേറെയുള്ള മുംബൈയില്‍ ഇത്തവണ ആരും ഫോമിലേക്കെത്താത്തത് വലിയ തിരിച്ചടിയായി. അതിലൊരാളാണ് കറെന്‍ പൊള്ളാര്‍ഡ്. മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റനായ പൊള്ളാര്‍ഡിന് ഇത്തവണ പ്രതീക്ഷക്കൊത്ത പ്രകടനമല്ല കാഴ്ചവെക്കാനായത്. ഫിനിഷറെന്ന നിലയില്‍ പൊള്ളാര്‍ഡ് നിരന്തരം പരാജയപ്പെട്ടു. പഴയതുപോലെ പന്തുകൊണ്ട് കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനും പൊള്ളാര്‍ഡിനാവുന്നില്ല. ഈ സാഹചര്യത്തില്‍ മുംബൈ ഇപ്പോള്‍ പൊള്ളാര്‍ഡിനെ പ്ലേയിങ് 11ന് പുറത്താക്കിയിരിക്കുകയാണ്. അടുത്ത സീസണില്‍ പൊള്ളാര്‍ഡിനെ മുംബൈ കൈവിടാനുള്ള സാധ്യതയുമുണ്ട്.

വെങ്കടേഷ് അയ്യര്‍

വെങ്കടേഷ് അയ്യര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 2021 സീസണിലെ ഫൈനല്‍ കളിച്ചപ്പോള്‍ നിര്‍ണ്ണായകമായത് വെങ്കടേഷ് അയ്യരുടെ പ്രകടനമാണ്. ഇടം കൈയന്‍ മീഡിയം പേസ് ഓള്‍റൗണ്ടറായ വെങ്കടേഷിനെ ഈ പ്രകടനത്തിന്റെ കരുത്തിലാണ് കെകെആര്‍ നിലനിര്‍ത്തിയത്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം ഇത്തവണ കാഴ്ചവെച്ചത്. ഓപ്പണറെന്ന നിലയില്‍ നിരാശപ്പെടുത്തിയതോടെ മധ്യനിരയില്‍ അവസരം നല്‍കി. എന്നിട്ടും തിളങ്ങാനായില്ല. ഹര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായി ഇന്ത്യ ടീമിലേക്ക് പരിഗണിക്കുകവരെ ചെയ്ത താരമാണ് വെങ്കടേഷ്. എന്നാല്‍ നിരാശപ്പെടുത്തിയതോടെ അദ്ദേഹത്തെ പ്ലേയിങ് 11ല്‍ നിന്ന് പുറത്താക്കി. എന്നാല്‍ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം വീണ്ടും തിരിച്ചെത്തിച്ചു. എന്നിട്ടും പ്രതീക്ഷക്കൊത്ത പ്രകടനമല്ല വെങ്കടേഷ് കാഴ്ചവെക്കുന്നത്.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

2021 സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച വരുണ്‍ ചക്രവര്‍ത്തിയെ ഇത്തവണ കെകെആര്‍ നിലനിര്‍ത്തി. എന്നാല്‍ വേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ കെകെആറിന് തോന്നുന്നുണ്ടാവും. ഇത്തവണ നന്നായി തല്ലുവാങ്ങുന്ന താരം പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിച്ചിട്ടില്ല. അടുത്ത സീസണില്‍ കെകെആര്‍ വരുണിനെ ഒഴിവാക്കുമെന്നുറപ്പാണ്. ഇത്തവണ മോശം പ്രകടനം കൊണ്ട് കെകെആര്‍ വരുണിനെ പ്ലേയിങ് 11ല്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. ഇപ്പോള്‍ തിരിച്ചെത്തിയെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം നടത്തിയത്.

യശ്വസി ജയ്‌സ്വാള്‍

യശ്വസി ജയ്‌സ്വാള്‍

ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് യശ്വസി ജയ്‌സ്വാള്‍. അണ്‍ക്യാപ്പഡ് താരം ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയതോടെ രാജസ്ഥാന്‍ പ്ലേയിങ് 11ല്‍ നിന്ന് പുറത്താക്കി. 20കാരനായ താരം ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് 25 റണ്‍സാണ് നേടിയത്. ഇതോടെ പ്ലേയിങ് 11ല്‍ സ്ഥാനവും നഷ്ടമായി. എന്നാല്‍ ഇപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ജയ്‌സ്വാളിനായിട്ടുണ്ട്. എന്നാല്‍ നിലനിര്‍ത്തിയ താരമായിട്ടും അദ്ദേഹത്തിന് പ്ലേയിങ് 11ലെ സ്ഥാനം നഷ്ടമായി.

Story first published: Monday, May 16, 2022, 16:42 [IST]
Other articles published on May 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+