Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഡിസി പ്ലേ ഓഫ് അര്‍ഹിക്കുന്നില്ല ! കാട്ടിയത് ഒന്നിലധികം മണ്ടത്തരം, പോണ്ടിങ്ങിനും പിഴച്ചു

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകളിലൊന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. അവസാന സീസണില്‍ പ്ലേ ഓഫിലുണ്ടായിരുന്ന ഡല്‍ഹി ഇത്തവണ നിര്‍ണ്ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടതോടെയാണ് പ്ലേ ഓഫ് കാണാതെ മടങ്ങിയത്. മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ഡല്‍ഹിക്ക് പ്ലേ ഓഫില്‍ കടക്കാമായിരുന്നു. എന്നാല്‍ ഡല്‍ഹി നായകന്‍ ടീമിന്റെ ദുരന്ത നായകനായതോടെ അഞ്ച് വിക്കറ്റിന് മുംബൈ ജയിച്ചു. ഇതോടെ ആര്‍സിബി പ്ലേ ഓഫില്‍ കടന്നപ്പോള്‍ ഡല്‍ഹിക്ക് പ്ലേ ഓഫ് കാണാതെ മടങ്ങേണ്ടി വന്നു.

ഡല്‍ഹിയുടെ പ്ലേ ഓഫ് കാണാതെയുള്ള പുറത്താകലില്‍ ഇപ്പോള്‍ കുറ്റമെല്ലാം നായകന്‍ റിഷഭിനാണ്. ഇത്തവണ മോശം ഫോമിലായിരുന്ന റിഷഭിന് മുംബൈക്കെതിരേ സംഭവിച്ച പിഴവുകള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. എന്നാല്‍ ഡല്‍ഹി ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്താവാനുള്ള കാരണം റിഷഭിന്റെ പിഴവ് മാത്രമാണെന്ന് പറയാനാവില്ല. ഇത്തവണ ഡല്‍ഹിക്ക് തിരിച്ചടിയായി മാറിയ മണ്ടന്‍ തീരുമാനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 കഗിസോ റബാഡയെ ഒഴിവാക്കി

കഗിസോ റബാഡയെ ഒഴിവാക്കി

ഇത്തവണ മെഗാ ലേലത്തിന് മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സ് കാട്ടിയ വലിയ മണ്ടത്തരങ്ങളിലൊന്നാണ് സ്റ്റാര്‍ പേസര്‍ കഗിസോ റബാഡയെ വിട്ടുകളഞ്ഞത്. ഇത്തവണ റബാഡയെ ഒഴിവാക്കി ആന്റിച്ച് നോക്കിയേയെ നിലനിര്‍ത്താനുള്ള ഡല്‍ഹിയുടെ തീരുമാനമാണ് അവര്‍ക്ക് വലിയ തിരിച്ചടിയായി മാറിയത്. റബാഡ ഗംഭീര പ്രകടനം പഞ്ചാബ് കിങ്‌സിനൊപ്പം കാഴ്ചവെച്ചപ്പോള്‍ നോക്കിയേ തീര്‍ത്തും നിരാശപ്പെടുത്തി. 12 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റാണ് റബാഡ ഇത്തവണ വീഴ്ത്തിയത്. നോക്കിയേ ആറ് മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് ഒമ്പത് വിക്കറ്റും. നോക്കിയേയുടെ ഇക്കോണമി 9.71 ആയിരുന്നു. നോക്കിയേ നന്നായി തല്ലുവാങ്ങി. പേസ് നിരയില്‍ റബാഡയുടെ അഭാവം ഡല്‍ഹിയെ ബാധിച്ചു.

ശ്രേയസ് അയ്യരെ ഒഴിവാക്കിയത് മണ്ടത്തരം

ശ്രേയസ് അയ്യരെ ഒഴിവാക്കിയത് മണ്ടത്തരം

ഡല്‍ഹിയെ രണ്ട് തവണ പ്ലേ ഓഫിലെത്തിച്ച നായകനായിട്ടും ശ്രേയസ് അയ്യരെ ഡല്‍ഹി നായകസ്ഥാനത്ത് നിന്ന് മാറ്റിയത് തിരിച്ചടിയായി. റിഷഭ് പന്തിനെക്കാളും മികച്ച നായകന്‍ ശ്രേയസ് തന്നെയാണെന്ന് ഇതിനോടകം വ്യക്തം. ഇത്തവണ കെകെആറിന്റെ നായകനായ ശ്രേയസിന് ടീമിനെ പ്ലേ ഓഫിലെത്തിക്കാനായില്ലെങ്കിലും പ്രകടനം നോക്കുമ്പോള്‍ റിഷഭിനെക്കാളും മുന്നില്‍ ശ്രേയസാണ്. 14 മത്സരത്തില്‍ നിന്ന് 401 റണ്‍സാണ് ശ്രേയസ് നേടിയത്. 340 റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം. ഇത്തവണ നായകനെന്ന നിലയില്‍ റിഷഭെടുത്ത പല തീരുമാനങ്ങളും വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. നായകസ്ഥാനം റിഷഭിന്റെ ബാറ്റിങ്ങിനെയും പ്രതികൂലമായി ബാധിക്കുന്നു.

അക്ഷര്‍ പട്ടേലിനെ മാറ്റിനിര്‍ത്താന്‍ തയ്യാറായില്ല

അക്ഷര്‍ പട്ടേലിനെ മാറ്റിനിര്‍ത്താന്‍ തയ്യാറായില്ല

ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍. എന്നാല്‍ മോശം ഫോമിലായിരുന്ന താരത്തെ ഇത്തവണ ഡല്‍ഹി മാറ്റിനിര്‍ത്താന്‍ തയ്യാറാകാതിരുന്നത് വലിയ തിരിച്ചടിയായി മാറി. 13 മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റ് മാത്രം വീഴ്ത്തിയ അക്ഷര്‍ ബാറ്റുകൊണ്ടും കാര്യമായൊന്നും ചെയ്തില്ല. എന്നിട്ടും അക്ഷറിന് പകരക്കാരനെ പരീക്ഷിക്കാന്‍ ഡല്‍ഹി തയ്യാറായില്ല. ഇത് ഡല്‍ഹിക്ക് തിരിച്ചടിയാവുകയും ചെയ്തു. ടീമില്‍ കൃത്യമായ അഴിച്ചുപണി നടത്തുന്നതില്‍ ടീം മാനേജ്‌മെന്റ് പരാജയപ്പെട്ടു.

Story first published: Sunday, May 22, 2022, 15:27 [IST]
Other articles published on May 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+