Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രാജി സ്വീകരിച്ചിട്ടില്ല, ആര്‍സിബി ക്യാപ്റ്റനായി കോലി തുടരും? 12ന് പ്രഖ്യാപിക്കും

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഈ മാസം 26ന് ആരംഭിക്കുകയാണ്. പുതിയതായി രണ്ട് ടീമുകള്‍ കൂടി വന്നതോടെ 10 ടീമുകളുമായാണ് ഇത്തവണത്തെ സീസണ്‍ നടക്കുക. ഇതിനോടകം ഒമ്പത് ടീമുകളുടെയും ക്യാപ്റ്റന്മാര്‍ ആരെന്നത് സംബന്ധിച്ച് പ്രഖ്യാപനമെത്തിക്കഴിഞ്ഞു. ഇനി അറിയേണ്ടത് ആര്‍സിബിയെ നയിക്കുക ആരെന്നതാണ്. അവസാന സീസണോടെ വിരാട് കോലി ആര്‍സിബിയുടെ നായകസ്ഥാനം ഒഴിഞ്ഞിരുന്നു.

ഇപ്പോഴിതാ വിരാട് കോലി നായകസ്ഥാനം ഒഴിയുന്നതായി അറിയിച്ച് നല്‍കിയ രാജിക്കത്ത് ആര്‍സിബി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇത് കോലി തന്നെ നായകനായിത്തുടരുമെന്ന സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 2008 സീസണ്‍ മുതല്‍ ആര്‍സിബിയുടെ ഭാഗമാണ് കോലി. ഇതുവരെ മറ്റൊരു ഫ്രാഞ്ചൈസിക്കുവേണ്ടിയും അദ്ദേഹം കളിച്ചട്ടില്ല. 2013 മുതല്‍ ടീമിനെ കോലി നയിക്കുന്നുണ്ടെങ്കിലും ഇതുവരെ കിരീടത്തിലേക്കെത്തിക്കാനായില്ല.

1

ഇതോടെയാണ് അവസാന സീസണോടെ ആര്‍സിബിയുടെ നായകസ്ഥാനം ഒഴിയാന്‍ കോലിയെ പ്രേരിപ്പിച്ചതെന്ന് പറയാം. ആര്‍സിബിയുടെ നായകനായി തുടരാന്‍ കോലിക്ക് താല്‍പര്യമില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. കോലിയുമായി ഫ്രാഞ്ചൈസി ചര്‍ച്ച തുടരുന്നുണ്ടെങ്കിലും അനുകൂല നിലപാടല്ല കോലി സ്വീകരിച്ചിരിക്കുന്നതെന്നാണ് അറിയാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ കോലി നായകനായി തുടരുമോ ഇല്ലെയോ എന്നത് സംബന്ധിച്ച അഭ്യൂഹം തുടരുകയാണ്.

1

ഇതിനിടെ ആര്‍സിബി ക്യാപ്റ്റനാരെന്ന സൂചന നല്‍കി ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ആര്‍സിബി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. തങ്ങളുടെ അടുത്ത നായകനെ 12ന് പ്രഖ്യാപിക്കുമെന്നറിയിച്ചുകൊണ്ടുള്ള വീഡിയോയാണ് ആര്‍സിബി പങ്കുവെച്ചത്. ഈ വീഡിയോയില്‍ പുതിയ നായകന്റെ മുഖം വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ആര്‍സിബിയുടെ നായകനാരെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും.

കോലിയല്ലെങ്കില്‍ മൂന്ന് താരങ്ങളെയാണ് ആര്‍സിബിക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാനാവുക. അതിലൊരാള്‍ മുന്‍ കെകെആര്‍ നായകനും സീനിയര്‍ വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തികാണ്. കാര്‍ത്തികാവും ആര്‍സിബിയുടെ പുതിയ നായകനെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പ്രചരിക്കുന്നുണ്ട്. അനുഭവസമ്പന്നനായ കാര്‍ത്തിക് തമിഴ്‌നാടിനെ ആഭ്യന്തര ക്രിക്കറ്റിലും നയിച്ചിട്ടുണ്ട്.

1

എന്നാല്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള കാര്‍ത്തിക് അവസാന സീസണുകളില്‍ ബാറ്റുകൊണ്ടും കാര്യമായൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ കാര്‍ത്തിക്കിനെ നായകനാക്കാന്‍ ആര്‍സിബി തയ്യാറാവുമോയെന്നത് കണ്ടറിയണം. പരിഗണിക്കാന്‍ കഴിയുന്ന മറ്റൊരു താരം ഫഫ് ഡുപ്ലെസിസാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ ഡുപ്ലെസിസ് സമീപകാലത്തായി മികച്ച ഫോമിലാണ്. അവസാന സീസണില്‍ സിഎസ്‌കെയുടെ ഓപ്പണറായിരുന്ന ഡുപ്ലെസിസ് റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു.

1

അനുഭവസമ്പന്നായ സീനിയര്‍ താരമെന്ന നിലയില്‍ ഡുപ്ലെസിസിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണ്. എന്നാല്‍ പ്രായം പ്രശ്‌നമാണ്. പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു താരം ഗ്ലെന്‍ മാക്‌സ് വെല്ലാണ്. അവസാന സീസണില്‍ ആര്‍സിബിക്കായി തിളങ്ങിയ മാക്‌സ് വെല്ലിനെ മെഗാ ലേലത്തിന് മുമ്പ് ടീം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ മാക്‌സ് വെല്ലിനെ നായകനാക്കാനുള്ള സാധ്യത കുറവാണ്.

മുന്‍ പഞ്ചാബ് കിങ്‌സ് നായകനായിരുന്ന മാക്‌സ് വെല്‍ നായകനെന്ന നിലയില്‍ വളരെ മോശമാണ്. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ മികവില്ല. മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഓസീസ് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത മാക്‌സ് വെല്ലിനെ ആര്‍സിബി നായകസ്ഥാനത്തേക്കെത്തിച്ചാല്‍ അത് വലിയ തിരിച്ചടിയാവുമെന്നുറപ്പാണ്. നിലവിലെ സാധ്യതകള്‍ പ്രകാരം മാക്‌സ് വെല്ലിനെ നായകനാക്കാന്‍ വളരെ സാധ്യത കുറവാണെന്ന് തന്നെ വിലയിരുത്താം.

1

ആര്‍സിബി പുറത്തുവിട്ട വീഡിയോ പ്രകാരം സാധ്യത ഫഫ് ഡുപ്ലെസിസിനാണ്. പുതിയ നായകന്റെ കഴുത്തിന് താഴോട്ടുള്ള വീഡിയോയാണ് ആര്‍സിബി പങ്കുവെച്ചത്. ഇത് പ്രകാരം ഡുപ്ലെസിസാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ദിനേഷ് കാര്‍ത്തികാണെന്ന അഭിപ്രായവും ഒരു പറ്റം ആരാധകര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും 12ാം തീയ്യതി ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ആര്‍സിബി നടത്തും.

Story first published: Thursday, March 10, 2022, 20:01 [IST]
Other articles published on Mar 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+