For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ആര്‍സിബി പ്ലേഓഫിലുണ്ടാവും, ഇത്തവണ പുതിയ ചാംപ്യന്മാര്‍- പ്രവചിച്ച് ശാസ്ത്രി

ഫഫ് ഡുപ്ലെസിയാണ് ആര്‍സിബിയെ നയിക്കുന്നത്

ഐപിഎല്ലിന്റെ 15ാം സീസണില്‍ പുതിയ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിക്കു കീഴില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പ്രശംസിച്ച് ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രി. ആര്‍സിബി തീര്‍ച്ചയായും ഇത്തവണ പ്ലേഓറഫിലുണ്ടാവുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകക്പ്പിനു ശേഷമായിരുന്നു ഇന്ത്യന്‍ ടീമുമായുള്ള ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചത്. തുടര്‍ന്ന് അദ്ദേഹം പഴയ തട്ടമായ കമന്ററിയിലേക്കു തിരിച്ചെത്തുകയായിരുന്നു. ഈ സീസണിലെ ഐപിഎല്ലിന്റെ കമന്ററി പാനലില്‍ ശാസ്ത്രിയും ഉള്‍പ്പെട്ടിട്ടുണ്ട്.

1

ഈ സീസണിലെ ഐപിഎല്ലില്‍ 10 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ സീസണ്‍ വരെ എട്ടു ഫ്രാഞ്ചൈസികളായിരുന്നു മല്‍സരരംഗത്തുണ്ടായിരുന്നത്. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ രണ്ടു ടീമുകള്‍ കൂടി ലീഗിന്റെ ഭാഗമായിരിക്കുകയാണ്. ഇതു കിരീടത്തിനായുള്ള പോരാട്ടം കൂടുതല്‍ കടുപ്പമാക്കുകയും ചെയ്തിട്ടുണ്ട്.
അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഇത്തവണ ഏറ്റവുമധികം നിരാശപ്പെടുത്തിയ രണ്ടു ടീമുകള്‍. കളിച്ച ആറു മല്‍സരങ്ങളിലും പരാജയപ്പെട്ട മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞു.

2

ഈ സീസണിലെ ഐപിഎല്ലില്‍ പുതിയ ചാംപ്യന്‍മാരെ നമുക്ക് കാണാന്‍ സാധിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നു രവി ശാസ്ത്രി പറഞ്ഞു. ഇത്തവണ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. അവര്‍ തീര്‍ച്ചയായും പ്ലേഓഫിലുണ്ടാവും. ടൂര്‍ണമെന്റ് ആര്‍സിബി കൂടുതല്‍ കൂടുതല്‍ അപകടകാരികളായി മാറിയിരിക്കുകയാണ്. വളരെ മികച്ച സംഘമായിട്ടാണ് അവര്‍ കാണപ്പെടുന്നത്. ഓരോ മല്‍സരം കഴിയുന്തോറും ആര്‍സിബി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് ലൈവ് ഷോയില്‍ സംസാരിക്കവെ ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

3

വിരാട് കോലി നന്നായി ചെയ്യുന്നുണ്ട്. ഗ്ലെന്‍ മാക്‌സ്വെല്‍ ടീമില്‍ തിരികെയെത്തിക്കഴിഞ്ഞു. ബാറ്റ് കൊണ്ട് അദ്ദേഹം എത്ര മാത്രം അപകടകാരിയായ താരമാണെന്നു നമുക്കറിയാം. സ്പിന്നര്‍മാര്‍ക്കെതിരേ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ മാക്‌സിക്കു സാധിക്കും. ടൂര്‍ണമെന്റ് പുരോഗമിക്കവെ ആര്‍സിബിയുടെ ഭാഗത്തു നിന്നും നോക്കിയാല്‍ വളരെ പ്രധാനപ്പെട്ട താരമാണ് മാക്‌സ്വെല്‍. കൂടാത ഫഫ് ഡുപ്ലെസിയെന്ന ലീഡര്‍ അവരെ സംബന്ധിച്ച് വലിയ ബോണസാണെന്നും രവി ശാസ്്ത്രി നിരീക്ഷിച്ചു.

4

അതേസമയം, ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ അവസാന മല്‍സരത്തില്‍ നേടിയ വിജയത്തോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ്. ആറു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും രണ്ടു തോല്‍വിയുമടക്കം അവര്‍ക്കു എട്ടു പോയിന്റുണ്ട്.

5

190 റണ്‍സിന്റെ വലിയ വിജയലക്ഷ്യമായിരുന്നു ഡിസിക്കു ആര്‍സിബി നല്‍കിയത്. പക്ഷെ റിഷഭ് പന്ത് നയിച്ച ഡിസിക്കു ഏഴു വിക്കറ്റിനു 173 റണ്‍സെടുക്കാനേ ആയുള്ളൂ. ഡേവിഡ് വാര്‍ണര്‍ 66 റണ്‍സുമായി കസറിയെങ്കിലും മറ്റാരില്‍ നിന്നും പിന്തുണ ലഭിച്ചില്ല. നായകന്‍ റിഷഭ് 34 റണ്‍സിനു പുറത്തായി. നേരത്തേ ദിനേശ് കാര്‍ത്തിക് (66*), ഗ്ലെന്‍ മാക്‌സ്വെല്‍ (55) എന്നിവരുടെ ഇന്നിങ്‌സുകളാണ് ആര്‍സിബിയെ മികച്ച ടോട്ടലിലെത്തിച്ചത്. അഞ്ചു റണ്‍സെടുത്തു നില്‍ക്കെ കാര്‍ത്തികിന്റെ ക്യാച്ച് റിഷഭ് പന്ത് നഷ്ടപ്പെടുത്തിയതാണ് കളിയില്‍ ടേണിങ് പോയിന്റായി മാറിയത്. തനിക്കു ലഭിച്ച അവസരം അദ്ദഹം നന്നായി മുതലാക്കുകയും ചെയ്തു.

Story first published: Sunday, April 17, 2022, 0:24 [IST]
Other articles published on Apr 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+