Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആര്‍സിബി പ്ലേഓഫ് കാണില്ല! ടീമുകളെ പ്രവചിച്ച് ജാഫര്‍

ഐപിഎല്ലിന്റെ 15ാം സീസണ്‍ വളരെ ആവേശകരമായ ക്ലൈമാക്‌സിനോട് അടുക്കുകയാണ്. 10 ടീമുകളില്‍ ഗുജറാത്ത് ടൈറ്റന്‍സ് മാത്രമേ ഇതിനകം പ്ലേഓഫിലേക്കു യോഗ്യത നേടിയിട്ടുള്ളൂ. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് പ്ലേഓഫിലെത്താതെ പുറത്തായത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പുറത്താവലിന്റെ വക്കിലുമാണ്.

1

ടൈറ്റന്‍സിനൊപ്പം ഇത്തവണ പ്ലേഓഫിലേക്കു യോഗ്യത നേടുന്ന ടീമുകള്‍ ആരൊക്കെയായിരിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തുണ്ടെങ്കിലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേഓഫ് കാണില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

2

ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനു പിന്നാലെ പ്ലേഓഫിലേക്കു യോഗ്യത നേടുന്ന മറ്റു മൂന്നു ടീമുകള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്/ പഞ്ചാബ് കിങ്‌സ് എന്നിവരായിരിക്കുമെന്നാണ് വസീം ജാഫര്‍ പ്രവചിച്ചിരിക്കുന്നത്. ക്രിക്ക്ട്രാക്കറിനോടു സംസാരിക്കവെയാണ് പ്ലേഓഫിലെത്താന്‍ സാധ്യതയുള്ള ടീമുകള്‍ ആരൊക്കെയായിരിക്കുമെന്നു ജാഫര്‍ ചൂണ്ടിക്കാണിച്ചത്.

3

സീസണില്‍ ബാക്കിയുള്ള രണ്ടു മല്‍സരങ്ങളില്‍ ഒന്നിലെങ്കിലും ജയിക്കാനായില്ലെങ്കില്‍ അതു രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് വലിയ നിരാശ തന്നെയായിരിക്കും. പക്ഷെ അതു സംഭവിക്കുമെന്നു തോന്നുന്നില്ല. റോയല്‍സ് പ്ലേഓഫിലുണ്ടാവും. ലഖ്‌നൈ സൂപ്പര്‍ ജയന്റ്‌സ് ഉറപ്പായും പ്ലേഓഫിലുണ്ടാവും. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേഓഫ് കാണില്ല. പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവയിലൊരു ടീം മാത്രമേ പ്ലേഓഫിലുണ്ടാവൂയെന്നും വസീം ജാഫര്‍ വ്യക്തമാക്കി.

4

പോയിന്റ് പട്ടികയില്‍ തലപ്പത്ത് ഗുജറാത്ത് ടൈറ്റന്‍സാണ്. അവര്‍ക്കു 18 പോയി്ന്റുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (16 പോയിന്റ്), രാജസ്ഥാന്‍ റോയല്‍സ് (14), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (14), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (12), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (12), പഞ്ചാബ് കിങ്‌സ് (12) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഇവരില്‍ ആര്‍സിബിയൊഴികെ മറ്റെല്ലാവര്‍ക്കും രണ്ടു മല്‍സരങ്ങള്‍ ബാക്കിയുണ്ട്. ആര്‍സിബിക്കു ശേഷിക്കുന്നത് ഒരു മല്‍സരം മാത്രമാണ്. മികച്ച ഫോമിലുള്ള ടൈറ്റന്‍സുമായിട്ടാണ് ആര്‍സിബിയുടെ അവസാന റൗണ്ട് മല്‍സരം. പ്ലേഓഫില്‍ കടക്കണമെങ്കില്‍ ആര്‍സിബിക്കു ഈ മല്‍സരം ജയിച്ചേ തീരൂ.

5

പഞ്ചാബ് കിങ്‌സിനോടു 54 റണ്‍സിന്റെ വന്‍ പരാജയമാണ് കഴിഞ്ഞ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഏറ്റുവാങ്ങിയത്. ഇതാണ് ആര്‍സിബിയുടെ പ്ലേഓഫ് സാധ്യതകള്‍ തുലാസിലാക്കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട പഞ്ചാബ് ഒമ്പതു വിക്കറ്റിനു 209 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. ഇംഗ്ലീഷ് ജോടികളായ ലിയാം ലിവിങ്‌സ്റ്റണ്‍ (70), ജോണി ബെയര്‍സ്‌റ്റോ (66) എന്നിവരുടെ പ്രകടനമാണ് പഞ്ചാബിനു കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ലിവിങ്‌സ്റ്റണ്‍ 42 ബോളില്‍ അഞ്ചു ബൗണ്ടറിയും നാലു സിക്‌സറുമടിച്ചു. ബെയര്‍സ്‌റ്റോ വെറും 29 ബോളിലാണ് 66 റണ്‍സ് വാരിക്കൂട്ടിയത്. ഏഴു സിക്‌സറും നാലു ബൗണ്ടറിയുമടക്കമായിരുന്നു ഇത്. ശിഖര്‍ ധവാന്‍ 21ഉം നായകന്‍ മായങ്ക് അഗര്‍വാള്‍ 19ഉം റണ്‍ചേസില്‍.

6

210 റണ്‍സെന്ന വലിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ബാംഗ്ലൂര്‍ ഒരു ഘട്ടത്തില്‍പ്പോലും വിജയപ്രതീക്ഷ നല്‍കാതെയാണ് തോല്‍വിയിലേക്കു വീണത്. ഒമ്പതു വിക്കറ്റിനു 155 റണ്‍സ് മാത്രമെടുക്കാനേ കഴിഞ്ഞുള്ളൂ. 35 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്വെല്ലാണ് ആര്‍സിബിയുടെ ടോപ്‌സ്‌കോറര്‍. രജത് പാട്ടിദാര്‍ 26ഉം വിരാട് കോലി 20ഉം റണ്‍സെടുത്തു. മൂന്നു വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. റിഷി ധവാനും രാഹുല്‍ ചാഹറും രണ്ടു വീതവും വിക്കറ്റുകളെടുത്തു.

Story first published: Sunday, May 15, 2022, 17:01 [IST]
Other articles published on May 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+