Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇത്തവണ ആര്‍സിബി കപ്പടിക്കുമോ ? ദിനേഷ് കാര്‍ത്തിക് തുറന്ന് പറയുന്നു

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ പോരാട്ടം കടുക്കുകയാണ്. മത്സരങ്ങള്‍ പുരോഗമിക്കവെ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് നടക്കുന്നത്. ആര് കപ്പടിക്കുമെന്ന് പറയാനാവാത്ത അവസ്ഥ. ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്കും ആറ് പോയിന്റാണുള്ളത്. ഫഫ് ഡുപ്ലെസിസ് ക്യാപ്റ്റനായുള്ള ആര്‍സിബി ഇത്തവണ കന്നി കപ്പടിക്കുമെന്ന് തോന്നിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. അഞ്ച് മത്സരത്തില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമടക്കം ആറ് പോയിന്റോടെ ആര്‍സിബി നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഭേദപ്പെട്ട സ്ഥിരത ടീം കാട്ടുന്നു. ഇത്തവണ കപ്പിലേക്കെത്താനുള്ള എല്ലാ കരുത്തും നിലവിലെ ആര്‍സിബിക്കുണ്ടെന്ന് പറയാം. ഇപ്പോഴിതാ ഇത്തവണ കപ്പടിക്കുമോയെന്ന ചോദ്യത്തിനോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് ആര്‍സിബിയുടെ മധ്യനിര താരവും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തിക്. പ്രവചിക്കാന്‍ ഞാന്‍ ആളല്ലെന്നാണ് കാര്‍ത്തിക് പറയുന്നത്.

1

സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിന് മുമ്പായാണ് കാര്‍ത്തികിന്റെ പ്രതികരണം. 'ഞാന്‍ പ്രവചിക്കുന്ന ആളല്ല. എന്നാല്‍ ടീമിനുള്ളില്‍ വലിയ പോസിറ്റീവാണുള്ളതെന്ന് എനിക്ക് വ്യക്തമായി പറയാനാവും. ഞങ്ങള്‍ കൃത്യമായ ദിശയിലേക്കാണ് പോകുന്നത്. മികച്ച താരങ്ങള്‍ ഒപ്പമുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഞങ്ങള്‍ വലിയ പ്രതീക്ഷയിലാണെന്ന് തന്നെ പറയാം'- കാര്‍ത്തിക് പറഞ്ഞു.

ഗ്ലെന്‍ മാക്‌സ് വെല്ലും ജോഷ് ഹെയ്‌സല്‍വുഡും തിരിച്ചെത്തിയതോടെ ആര്‍സിബി ടീമെന്ന നിലയില്‍ കരുത്ത് ഇരട്ടിപ്പിച്ചിട്ടുണ്ട്. സിഎസ്‌കെയോട് 23 റണ്‍സിന് തോറ്റെങ്കിലും ടീമിന്റെ ആത്മവീര്യം കെടുത്തുന്ന തോല്‍വിയെന്നൊന്നും ഇതിനെ വിശേഷിപ്പിക്കാന്‍ സാധിക്കില്ല. സിഎസ്‌കെയ്‌ക്കെതിരേ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ തിളങ്ങിയിരുന്നെങ്കില്‍ ചിലപ്പോള്‍ വിജയലക്ഷ്യം മറികടക്കാന്‍ ആര്‍സിബിക്ക് സാധിക്കുമായിരുന്നു. 217 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയിട്ടും 23 റണ്‍സിന് മാത്രമാണ് ആര്‍സിബി തോറ്റതെന്നത് ടീമിന്റെ കരുത്ത് വ്യക്തമാക്കുന്നതാണ്.

2

ടോപ് ഓഡര്‍ താരങ്ങള്‍ ഇനിയും ഫോമിലേക്കെത്താനുണ്ട്. ഫഫ് ഡുപ്ലെസിസ്, അനൂജ് റാവത്ത് കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ ക്ലിക്കാവുന്നില്ല. ഡുപ്ലെസിസിന്റെ മോശം ബാറ്റിങ് പ്രകടനമാണ് എടുത്തു പറയേണ്ടത്. അവസാന സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു ഡുപ്ലെസിസ്. എന്നാല്‍ ഇത്തവണ ആര്‍സിബിയുടെ നായകസ്ഥാനത്തേക്കെത്തിയപ്പോള്‍ ഡുപ്ലെസിസിന് ഈ മികവ് തുടരാന്‍ സാധിച്ചട്ടില്ല. പവര്‍പ്ലേ മുതലാക്കാന്‍ ടീം പരാജയപ്പെടുന്നത് ആര്‍സിബിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

വിരാട് കോലിയുടെ മോശം പ്രകടനവും ടീമിനെ പിന്നോട്ടടിക്കുന്നു. മുന്‍ നായകനും ഇതിഹാസവുമായ കോലിക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. ടി 20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്കും വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ് കോലിയുടെ പ്രകടനം. ടോപ് ഓഡറില്‍ കോലിക്ക് ഫോമിലേക്കെത്താനാവാത്തത് ടീമിനെ പിന്നോട്ടടിക്കുന്ന കാരണങ്ങളിലൊന്നാണ്. മാക്‌സ് വെല്‍ അല്‍പ്പം കൂടി സ്ഥിരത കാട്ടേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്.

3

മധ്യനിരയില്‍ ഇത്തവണ ആര്‍സിബിക്ക് കെട്ടുറപ്പുണ്ട്. ഷഹബാസ് അഹ്‌മദ്, ദിനേഷ് കാര്‍ത്തിക്, സുയാഷ് പ്രഭുദേശായി എന്നിവരെല്ലാം മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവര്‍. കാര്‍ത്തികിന്റെ ഫിനിഷിങ് മികവ് ഇതില്‍ എടുത്തു പറയേണ്ടതാണ്. ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ് റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്തത് ടീമിന് തിരിച്ചടിയാവുന്നു. ഡെത്ത് ഓവറിലെ ബൗളിങ് മെച്ചപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. വനിന്‍ഡു ഹസരങ്കയുടെ സ്പിന്‍ മികവ് ടീമിന് കരുത്ത് പകരുന്നുണ്ട്.

ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമോയെന്നതും ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്. ടി20 ലോകകപ്പ് വരാനിരിക്കെ കാര്‍ത്തികിന്റെ മികവില്‍ എല്ലാവരും വലിയ പ്രതീക്ഷവെക്കുന്നു. എന്നാല്‍ 36ാം വയസില്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്തുക പ്രയാസമാവും. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്നു എന്നതാണ് കാര്‍ത്തികിന്റെ സവിശേഷമായ കഴിവ്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് അവസരം ലഭിക്കുമോയെന്നത് കാത്തിരുന്ന് തന്നെ അറിയണം.

Story first published: Wednesday, April 13, 2022, 16:03 [IST]
Other articles published on Apr 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+