IPL 2022: രാജസ്ഥാന് ജയിക്കണോ ?, എങ്കില്‍ സഞ്ജു ആ വെല്ലുവിളി മറികടക്കണം, കണക്ക് എതിര്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ നിര്‍ണ്ണായകമായ രണ്ടാം ക്വാളിഫയര്‍ പോരാട്ടം ഇന്ന് നടക്കാന്‍ പോവുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള പോരാട്ടത്തില്‍ ജയിക്കുന്നവരാണ് ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടേണ്ടി വരിക. രാജസ്ഥാന്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനോട് തോറ്റപ്പോള്‍ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ചാണ് ആര്‍സിബിയുടെ വരവ്.
ഇന്നത്തെ മത്സരത്തില്‍ ആര് ജയിക്കുമെന്നത് സംബന്ധിച്ച് പല പ്രവചനങ്ങളും എത്തുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് നിര്‍ണ്ണായകം ടോപ് ത്രീയുടെ ബാറ്റിങ് പ്രകടനമാണ്. നായകന്‍ സഞ്ജു സാംസണിന്റെ അതിവേഗ ഇന്നിങ്‌സ് മത്സരത്തിന്റെ ഗതി തീരുമാനിക്കുന്ന ഘടകങ്ങളിലൊന്നാണ്. ആദ്യ ക്വാളിഫയറിലും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ സഞ്ജുവിനായിരുന്നു. എന്നാല്‍ രണ്ടാം ക്വാളിഫയറിലേക്കെത്തുമ്പോള്‍ സഞ്ജുവിന് മുന്നില്‍ വലിയൊരു വെല്ലുവിളിയാണുള്ളത്.

അത് മറ്റൊന്നുമല്ല ആര്‍സിബിയുടെ ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്‍ഡു ഹസരങ്കയാണ്. സ്പിന്നിനെ അനായാസം അതിര്‍ത്തി കടത്തുന്ന താരങ്ങളിലൊരാളാണ് സഞ്ജുവെങ്കിലും ഹസരങ്കയ്ക്ക് മുന്നില്‍ അദ്ദേഹത്തിന് മുട്ടിടിക്കും. ഈ സീസണിലെ കണക്ക് നോക്കിയാല്‍ സ്പിന്നിനെതിരേ 107 പന്തില്‍ നിന്ന് 178 റണ്‍സാണ് സഞ്ജു നേടിയത്. അഞ്ച് തവണ സ്പിന്നിനെതിരേ പുറത്തായെങ്കിലും 166.35 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്കറേറ്റ് സഞ്ജുവിന്റെ പേരിലുണ്ട്.
എന്നാല്‍ ഹസരങ്കയ്ക്ക് മുന്നില്‍ സഞ്ജുവിന് ഉത്തരമില്ല. 23 പന്തുകള്‍ നേരിട്ടപ്പോള്‍ നേടിയത് വെറും 18 റണ്‍സ്. ഇതില്‍ അഞ്ച് തവണ സഞ്ജുവിനെ ഹസരങ്ക പുറത്താക്കുകയും ചെയ്തു. സഞ്ജു മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയാല്‍ ഹസരങ്കയെ നേരത്തെ തന്നെ ആര്‍സിബി കളത്തിലിറക്കുമെന്നുറപ്പ്. രാജസ്ഥാന്റെ ബാറ്റിങ്ങില്‍ നിര്‍ണ്ണായക സ്വാധീനമുള്ള സഞ്ജുവിന് ഹസരങ്കയെന്ന വെല്ലുവിളിയെ എങ്ങനെ മറികടക്കാന്‍ സാധിക്കുമെന്നതാണ് പ്രധാനപ്പെട്ട കാര്യം.

സഞ്ജുവിനെ നേരത്തെ പുറത്താക്കാന്‍ ഹസരങ്കക്ക് സാധിച്ചാല്‍ കളി രാജസ്ഥാന്റെ കൈവിട്ട് പോകാനുള്ള സാധ്യത കൂടുതലാണ്. രാജസ്ഥാന്റെ ബാറ്റിങ് നിരയില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ മറ്റാര്‍ക്കും സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സഞ്ജുവിന്റെ വിക്കറ്റ് നേരത്തെ ഹസരങ്ക വീഴ്ത്തിയാല്‍ ടീം കൂട്ടത്തകര്‍ച്ചയിലേക്ക് പോകാനുള്ള സാധ്യതയേറെയാണ്. അതുകൊണ്ട് തന്നെ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഈ പോരാട്ടത്തിലേക്കാണ്.

രാജസ്ഥാന്റെ രണ്ട് താരങ്ങള്‍ ആര്‍സിബിക്കൊപ്പം കളിച്ച് വലിയ അനുഭവസമ്പത്തുള്ളവരാണ്. യുസ് വേന്ദ്ര ചഹാല്‍ ആര്‍സിബിക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ സ്പിന്നറാണ്. ദേവ്ദത്ത് പടിക്കല്‍ രണ്ട് വര്‍ഷവും ആര്‍സിബിയുടെ ഭാഗമായിരുന്നു. രണ്ട് പേരും ഇത്തവണ രാജസ്ഥാന്റെ ഭാഗമാണ്. ആര്‍സിബിയുടെ ശൈലിയും നന്നായി അറിയാവുന്ന ഇരുവരുടെയും പ്രകടനം ഇന്നത്തെ മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്ന് ഉറപ്പാണ്. രണ്ട് പേരെയും ആര്‍സിബി കൈവിട്ടതില്‍ ഇരുവര്‍ക്കും അതൃപ്തിയുണ്ട്. പ്രതികാരം വീട്ടാന്‍ ഇരുവര്‍ക്കും മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications