Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: എലിമിനേറ്റര്‍ കടമ്പ ആര് താണ്ടും ?, ആര്‍സിബി x ലഖ്‌നൗ, മാച്ച് പ്രിവ്യൂ, സാധ്യതാ 11

1

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റസും ആര്‍സിബിയും നേര്‍ക്കുനേര്‍. 25ന് വൈകീട്ട് 7.30ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം നടക്കുന്നത്. തോല്‍ക്കുന്ന ടീം പുറത്താവുമ്പോള്‍ ജയിക്കുന്ന ടീമിന് ക്വാളിഫയര്‍ ഒന്നില്‍ തോല്‍ക്കുന്ന ടീമിനോട് ഏറ്റുമുട്ടി വേണം ഫൈനല്‍ ടിക്കറ്റ് നേടാന്‍. അതിന് ആദ്യം എലിമിനേറ്റര്‍ മറികടക്കേണ്ടതായുണ്ട്. അരങ്ങേറ്റക്കാരായ ലഖ്‌നൗവോ അതോ ആര്‍സിബിയോ, ആരാവും രണ്ടാം ക്വാളിഫയറിലേക്ക് ടിക്കറ്റെടുക്കുക.

പ്രതീക്ഷയോടെ ആര്‍സിബി

പ്രതീക്ഷയോടെ ആര്‍സിബി

മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്തതിന്റെ ആനുകൂല്യത്തില്‍ പ്ലേ ഓഫ് ടിക്കറ്റെടുത്ത ടീമാണ് ആര്‍സിബി. നാലാം സ്ഥാനക്കാരായാണ് അവര്‍ പ്ലേ ഓഫില്‍ പ്രവേശിച്ചത്. 14 മത്സരത്തില്‍ നിന്ന് എട്ട് ജയവും ആറ് തോല്‍വിയുമടക്കം 16 പോയിന്റോടെയാണ് ആര്‍സിബി നാലാം സ്ഥാനത്തെത്തിയത്. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലുള്ള ടീമാണെങ്കിലും ഇതുവരെ കപ്പിലേക്കെത്താന്‍ അവര്‍ക്കായിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ ടീം വലിയ പ്രതീക്ഷയിലാണ്.

ബാറ്റിങ് നിര ശക്തമാണെങ്കിലും ആരൊക്കെ ഫോമിലാണെന്ന് പറയാനാവാത്ത അവസ്ഥയാണ്. നായകന്‍ ഫഫ് ഡുപ്ലെസിസാണ് ബാറ്റിങ് നിരയുടെ നട്ടെല്ല്. 14 മത്സരത്തില്‍ നിന്ന് 443 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. എലിമിനേറ്ററിലും നായകന്‍ ഡുപ്ലെസിസിന്റെ പ്രകടനം ആര്‍സിബിക്ക് നിര്‍ണ്ണായകമാവും. വിരാട് കോലിക്ക് പ്രധാപത്തിനൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ലെങ്കിലും 14 മത്സരത്തില്‍ നിന്ന് 309 റണ്‍സാണ് നേടിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ അവസാന മത്സരത്തില്‍ കോലി അര്‍ധ സെഞ്ച്വറി നേടിയത് ടീമിന് ആത്മവിശ്വാസം നല്‍കുന്നു.

2

ദിനേഷ് കാര്‍ത്തികിന്റെ ഫിനിഷിങ് മികവ് ഗംഭീരമാണ്. 14 മത്സരത്തില്‍ നിന്ന് 287 റണ്‍സുമായി അദ്ദേഹം തിളങ്ങുന്നു. ഗ്ലെന്‍ മാക്‌സ് വെല്‍ 11 മത്സരത്തില്‍ നിന്ന് 268 റണ്‍സാണ് നേടിയത്. പന്തുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ മാക്‌സ് വെല്ലിനാവുന്നു. ടോപ് ഓഡറില്‍ രജത് പാട്ടീധാറും മോശമില്ല. എന്നാല്‍ മികച്ചൊരു ഓള്‍റൗണ്ടറുടെ അഭാവം ആര്‍സിബിയുടെ മധ്യനിരയിലുണ്ട്.

ബൗളിങ്ങില്‍ ആശങ്ക

ബൗളിങ്ങില്‍ ആശങ്ക

ബൗളിങ് എക്കാലത്തും ആര്‍സിബിയുടെ ദൗര്‍ബല്യമാണ്. പേസ് നിരയില്‍ ജോഷ് ഹെയ്‌സല്‍വുഡും ഹര്‍ഷല്‍ പട്ടേലും സ്ഥാനം ഉറപ്പാക്കുമ്പോള്‍ മുഹമ്മദ് സിറാജിന്റെ കാര്യമാണ് സംശയം. സിറാജ് ന്യൂബോളില്‍ മിടുക്കനാണെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ നിയന്ത്രണമില്ല. 13 മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. ഇക്കോണമി 9.82ഉും. സിറാജിന് പകരം സിദ്ധാര്‍ത്ഥ് കൗളിനെ പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. 14 മത്സരത്തില്‍ നിന്ന് 24 വിക്കറ്റ് വീഴ്ത്തിയ വനിന്‍ഡു ഹസരങ്കയുടെ പ്രകടനമാണ് ആര്‍സിബിയുടെ കരുത്ത്. ലഖ്‌നൗവിനെ കറക്കി വീഴ്ത്താന്‍ ഹസരങ്കക്ക് സാധിക്കുമോയെന്ന് കണ്ടറിയണം.

കരുത്തരുടെ ലഖ്‌നൗ

കരുത്തരുടെ ലഖ്‌നൗ

കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് സംതുലിതമായ ടീമാണ്. മൂന്നാം സ്ഥാനക്കാരായാണ് രാഹുലും സംഘവും പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ചത്. ടീമിന്റെ ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ രാഹുല്‍ തന്നെയാണ് നട്ടെല്ല്. 14 മത്സരത്തില്‍ നിന്ന് 537 റണ്‍സുമായി രാഹുല്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ്. ക്വിന്റന്‍ ഡീകോക്ക് 502 റണ്‍സാണ് നേടിയത്. മധ്യനിരയില്‍ ദീപക് ഹൂഡയും മികവ് കാട്ടുന്നു. 406 റണ്‍സാണ് അദ്ദേഹം നേടിയത്. ക്രുണാല്‍ പാണ്ഡ്യ, ആയുഷ് ബധോനി എന്നിവരെല്ലാം ബാറ്റിങ്ങില്‍ കരുത്ത് പകരുന്നു.

ആവേഷ് ഖാനാണ് ബൗളിങ്ങില്‍ നിര്‍ണ്ണായകം. 12 മത്സരത്തില്‍ നിന്ന് 17 വിക്കറ്റാണ് അദ്ദേഹം നേടിയത്. ജേസന്‍ ഹോള്‍ഡര്‍ 14 വിക്കറ്റും യുവ പേസര്‍ മൊഹ്‌സിന്‍ ഖാന്‍ 13 വിക്കറ്റും നേടിയിട്ടുണ്ട്. ന്യൂബോളില്‍ മൊഹ്‌സിന്‍ നടത്തുന്ന പ്രകടനം ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു. രവി ബിഷ്‌നോയിയുടെയും ക്രുണാല്‍ പാണ്ഡ്യയുടെയും സ്പിന്‍ മികവും ടീമിന് കരുത്താണ്.

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

സീസണിലെ ആദ്യ പാദത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ലഖ്‌നൗവിനെ 18 റണ്‍സിന് തോല്‍പ്പിക്കാന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നു. ആര്‍സിബി മുന്നോട്ട് വെച്ച 182 റണ്‍സ് വിജയലക്ഷ്യം പിന്നിട്ടിറങ്ങിയ ലഖ്‌നൗവിന് 163 റണ്‍സ് നേടാനെ സാധിച്ചുള്ളു. ജോഷ് ഹെയ്‌സല്‍വുഡ് നാല് വിക്കറ്റും മത്സരത്തില്‍ നേടിയിരുന്നു.

സാധ്യതാ 11

സാധ്യതാ 11

ആര്‍സിബി-വിരാട് കോലി, ഫഫ് ഡുപ്ലെസിസ്, രജത് പാട്ടീധാര്‍, വിരാട് കോലി, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക്, ഷഹബാസ് അഹമ്മദ്, വനിന്‍ഡു ഹസരങ്ക, ഹര്‍ല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹെയ്‌സല്‍വുഡ്

ലഖ്‌നൗ - ക്വിന്റന്‍ ഡീകോക്ക്, കെ എല്‍ രാഹുല്‍, എവിന്‍ ലെവിസ്, ദീപക് ഹൂഡ, മനാന്‍ വോറ, മാര്‍ക്കസ് സ്‌റ്റോയിനിസ്, ജേസന്‍ ഹോള്‍ഡര്‍, കൃഷ്ണപ്പ ഗൗതം, മൊഹ്‌സിന്‍ ഖാന്‍, ആവേഷ് ഖാന്‍, രവി ബിഷ്‌നോയ്‌

Story first published: Tuesday, May 24, 2022, 10:11 [IST]
Other articles published on May 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+