
ആര്‍സിബി- എല്‍എസ്ജി പോരാട്ടത്തില്‍ ആര്‍ക്കും തന്നെ മുന്‍തൂക്കം അവകാശപ്പെടാനില്ല. കാരണം ഇതാദ്യമായിട്ടാണ് രണ്ടു ടീമുകളും ഏറ്റുമുട്ടുന്നത്. ഈ സീസണിലെ ഐപിഎല്ലിലൂടെ അരങ്ങേറിയ രണ്ടു ടീമുകളിലൊന്നാണ് ലഖ്‌നൗ. എന്നാല്‍ 2008ലെ പ്രഥമ സീസണ്‍ മുതല്‍ ടൂര്‍ണമെ്ന്റിന്റെ ഭാഗമാണ് ആര്‍സിബി.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നിര്‍ണായക താരങ്ങള്‍ രണ്ടു പേരാണ്. ഒരാള്‍ ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണെങ്കില്‍ മറ്റൊരാള്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ്. ഫിനിഷറുടെ റോളില്‍ ഗംഭീര പ്രകടനമാണ് ഡിക്കെ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. മല്‍സരഗതി തനിച്ച് മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ലഖ്‌നൗ ഏറ്റവുമധികം ഭയക്കേണ്ടതും കാര്‍ത്തികിനെയായിരിക്കും.
ബൗളിങില്‍ ഉജ്ജ്വല പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീലങ്കയുടെ സ്പിന്‍ സെ്ന്‍സേഷന്‍ വനിന്ദു ഹസരംഗയാണ് ആര്‍സിബിയുടെ തുറുപ്പുചീട്ട്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഹര്‍ഷല്‍ പട്ടേലും ലഖ്‌നൗവിനു ഭീഷണിയുയര്‍ത്തും.

മറുഭാഗത്ത് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലും ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാനുമാണ് ലഖ്‌നൗവിന്റെ തുറുപ്പുചീട്ടുകള്‍. മുംബൈ ഇന്ത്യന്‍സുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ അപരാജിത സെഞ്ച്വറി കുറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രാഹുല്‍ ആര്‍സിബിക്കെതിരേയിറങ്ങുക.
ക്വിന്റണ്‍ ഡികോക്ക്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ദീപക് ഹൂഡ, ആയുഷ് ബദോനി ലഖ്‌നൗവിന്റെ മറ്റു പ്രധാനപ്പെട്ട താരങ്ങള്‍.

അരങ്ങേറ്റ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു അഞ്ചു വിക്കറ്റിനു തോറ്റു കൊണ്ടായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സീസണിനു തുടക്കമിട്ടത്. എന്നാല്‍ അടുത്ത മൂന്നു മല്‍സരങ്ങളും എല്‍എസ്ജി ജയിച്ചുകയറി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു വിക്കറ്റിനും സണ്‍റൈസഴ്‌സ് ഹൈദരാബാദിനെ 12 റണ്‍സിനും ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറു വിക്കറ്റിനും തുരത്തുകയായിരുന്നു. പക്ഷെ രാജസ്ഥാന്‍ റോയല്‍സിനോടു മൂന്നു വിക്കറ്റിനു പൊരുതിത്തോറ്റു. അവസാന കളിയില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 18 റണ്‍സിനായിരുന്നു ലഖ്‌നൗവിന്റെ വിജയം.

അതേസമയം, ആര്‍സിബിയും തോറ്റുകൊണ്ടായിരുന്നു. പഞ്ചാബ് കിങ്‌സിനോടു അഞ്ചു വിക്കറ്റിനു പരാജയപ്പെട്ട അവര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെതിരേ വിജയം കൊയ്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു 23 റണ്‍സിനു തോറ്റ ആര്‍സിബി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 16 റണ്‍സിനു പരാജയപ്പെടുത്തി വിജയവഴിയില്‍ തിരിച്ചെത്തുകയായിരുന്നു.

സാധ്യതാ ഇലവന്‍
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍) മനീഷ് പാണ്ഡെ, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ആയുഷ് ബദോനി, ജാസണ്‍ ഹോള്‍ഡര്‍, ക്രുനാല്‍ പാണ്ഡ്യ, ദുഷ്മന്ത ചമീര, ആവേശ് ഖാന്‍, രവി ബിഷ്നോയ്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാ്ംഗ്ലൂര്‍- ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍, സുയാഷ് പ്രഭുദേശായി, വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.


Click it and Unblock the Notifications











