For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: തോറ്റാല്‍ ആര്‍സിബി പുറത്ത്, വീഴ്‌ത്തേണ്ടത് കരുത്തരായ ഗുജറാത്തിനെ, മാച്ച് പ്രിവ്യൂ

ഇതിനോടകം പ്ലേ ഓഫ് ഉറപ്പിച്ച് പോയിന്റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്ന ഗുജറാത്തിനെ വീഴ്ത്തുക ആര്‍സിബിക്ക് എളുപ്പമാവില്ല

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള നിര്‍ണ്ണായക പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍. തോറ്റാല്‍ ആര്‍സിബിയുടെ എല്ലാ പ്രതീക്ഷകളും അവസാനിക്കുമെന്നതിനാല്‍ എന്ത് വിലകൊടുത്തും ആര്‍സിബിക്ക് ജയിക്കേണ്ടതായുണ്ട്. എന്നാല്‍ മറുവശത്ത് കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സാണ്. ഇതിനോടകം പ്ലേ ഓഫ് ഉറപ്പിച്ച് പോയിന്റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്ന ഗുജറാത്തിനെ വീഴ്ത്തുക ആര്‍സിബിക്ക് എളുപ്പമാവില്ല.

20 പോയിന്റുമായി ഗുജറാത്ത് നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. ആര്‍സിബിക്ക് 13 മത്സരത്തില്‍ നിന്ന് 14 പോയിന്റാണുള്ളത്. ഗുജറാത്തിനെ തോല്‍പ്പിച്ചാല്‍ ആര്‍സിബിക്ക് 16 പോയിന്റ് ലഭിക്കും. ഡല്‍ഹി മുംബൈയോട് തോല്‍ക്കുകയും ചെയ്താല്‍ നാലാം സ്ഥാനക്കാരായി ആര്‍സിബി പ്ലേ ഓഫിലേക്കെത്താനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഭാഗ്യം തുണക്കേണ്ടതായുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം.

1


ഗുജറാത്ത് മാച്ച് വിന്നര്‍മാരുടെ നിരയാണ്. ഒരു താരത്തെ മാത്രം ആശ്രയിക്കാതെ മുന്നോട്ട് പോകുന്ന ഗുജറാത്ത് പല വമ്പന്മാരെയും മറികടന്നാണ് പ്ലേ ഓഫിലേക്കെത്തിയത്. ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ഫോമിലാണ്. ഹര്‍ദിക് പാണ്ഡ്യക്ക് ആദ്യ മത്സരങ്ങളിലെ ഫോം പിന്നീടുള്ള മത്സരങ്ങളില്‍ ആവര്‍ത്തിക്കാനാവാത്തത് ടീമിനെ അല്‍പ്പം ബാധിച്ചിട്ടുണ്ട്. മധ്യനിരയില്‍ ഡേവിഡ് മില്ലറും രാഹുല്‍ തെവാത്തിയയും കൈയടി നേടുന്നു. രണ്ട് പേരുടെയും ഫിനിഷിങ് മികവ് ഇത്തവണ ഗുജറാത്തിന്റെ കുതിപ്പിന് കരുത്തേകിയിട്ടുണ്ട്.

അച്ചടക്കമുള്ള ബൗളിങ് നിരയാണ് ഗുജറാത്തിന്റെ കരുത്ത്. മുഹമ്മദ് ഷമി ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ മിടുക്കുകാട്ടുമ്പോള്‍ അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസന്‍, യാഷ് ദയാല്‍ എന്നിവരെല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നു. റാഷിദ് ഖാന്‍ എന്ന എക്‌സ് ഫാക്ടറും ഗുജറാത്തിന്റെ കരുത്താണ്. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടി വിക്കറ്റ് വീഴ്ത്തുന്ന റാഷിദ് അത്യാവശ്യ ഘട്ടത്തില്‍ ബാറ്റുകൊണ്ടും ടീമിന് ഉപകാരിയാണ്.

2

മറുവശത്ത് ആര്‍സിബിയുടെ പ്രശ്‌നം വിരാട് കോലിയുടെ ഫോമാണ്. മുന്‍ ആര്‍സിബി നായകനും ആധുനിക ക്രിക്കറ്റിലെ ഇതിഹാസവുമായ കോലിക്ക് പക്ഷെ ഈ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. മൂന്ന് ഗോള്‍ഡന്‍ ഡെക്കടക്കം അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ഫഫ് ഡുപ്ലെസിസ് അവസാന സീസണില്‍ സിഎസ്‌കെയ്ക്കായി റെക്കോഡ് പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഇത്തവണ പ്രതീക്ഷക്കൊത്തുയരാന്‍ നായകന്‍ കൂടിയായ ഡുപ്ലെസിസിന് സാധിക്കുന്നില്ല.

ഗ്ലെന്‍ മാക്‌സ് വെല്ലിനും വലിയൊരു പ്രകടനം കാഴ്ചവെക്കാനായില്ല. പന്തുകൊണ്ട് ഉപകാരിയാകുന്നുണ്ടെങ്കിലും ബാറ്റുകൊണ്ട് പ്രതീക്ഷിച്ച വെടിക്കെട്ടില്ല. ദിനേഷ് കാര്‍ത്തികിന്റെ ഫിനിഷിങ് മികവാണ് ആര്‍സിബിക്ക് പ്രതീക്ഷ നല്‍കുന്നത്. രജത് പാട്ടീധാറിന്റെ വെടിക്കെട്ട് പ്രകടനവും ടീമിന് പ്രതീക്ഷ നല്‍കുന്നു. ഷഹബാസ് അഹമ്മദിന്റെ ഓള്‍റൗണ്ട് മികവും അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്. എന്നാല്‍ ബൗളര്‍മാരുടെ സ്ഥിരത പ്രശ്‌നമാണ്.

3

പേസ് നിരയില്‍ മുഹമ്മദ് സിറാജ് റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ല. ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റ് വീഴ്ത്തുകയും അവസാന ഓവറുകളിലെ റണ്ണൊഴുക്ക് തടയുകയും ചെയ്യുന്നുണ്ട്. ജോഷ് ഹെയ്‌സല്‍വുഡ് ന്യൂബോളില്‍ വിക്കറ്റ് വീഴ്‌ത്തേണ്ടതും ആര്‍സിബിക്ക് വളരെ പ്രധാനപ്പെട്ടതാണ്. സ്പിന്നര്‍ വനിന്‍ഡു ഹസരങ്കയുടെ പ്രകടനമാണ് ടീമിന്റെ കുതിപ്പിനുള്ള പ്രധാന ഊര്‍ജം. 13 മത്സരത്തില്‍ നിന്ന് 23 വിക്കറ്റുകളാണ് ഹസരങ്ക വീഴ്ത്തിയത്. ഗുജറാത്തിനെതിരേയും ഹസരങ്കയുടെ പ്രകടനത്തില്‍ ആര്‍സിബി വലിയ പ്രതീക്ഷ വെക്കുന്നു. ആര്‍സിബി ഗുജറാത്തിനെ തോല്‍പ്പിച്ചാലും മുംബൈ ഇന്ത്യന്‍സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍പ്പിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് കാണാതെ പുറത്തുപോകേണ്ടി വരും.

Story first published: Wednesday, May 18, 2022, 14:16 [IST]
Other articles published on May 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+