Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ക്രുനാലിനെ മുംബൈ കൈവിടും! പുതിയ തട്ടകം ഏതാവും? സാധ്യത മൂന്നു ടീമുകള്‍ക്ക്

നിലവിലെ ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ടീമിലെ നിര്‍ണായക താരങ്ങളിലൊരാളാണ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി മൂന്നിലും ടീമിനു വേണ്ടി സംഭാവന ചെയ്യാന്‍ കഴിയുന്ന താരം കൂടിയാണ് അദ്ദേഹം. എന്നാല്‍ 2022ലെ അടുത്ത സീസണില്‍ ക്രുനാലിനെ മുംബൈ നിരയില്‍ കണ്ടെന്നു വരില്ല. പുതിയ സീസണിനു മുമ്പ് മെഗാ ലേലം നടക്കാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ നിലവിലെ ടീമിലെ മൂന്നു പേരെ മാത്രമേ മുംബൈയ്ക്കു നിലനിര്‍ത്താന്‍ സാധിക്കൂ.

അക്കൂട്ടത്തില്‍ ക്രുനാല്‍ ഉണ്ടാവില്ലെന്ന കാര്യം ഉറപ്പുമാണ്. അതിനാല്‍ തന്നെ അടുത്ത സീസണില്‍ പുതിയൊരു ഫ്രാഞ്ചൈസിക്കു വേണ്ടിയാവും താരം കളിക്കുക. മെഗാ താരലേലത്തില്‍ ക്രുനാലിനു വേണ്ടി രംഗത്തു വരാന്‍ സാധ്യതയുള്ള ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാവുമെന്നു നമുക്ക് പരിശോധിക്കാം.

 റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ക്രുനാലിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിക്കാനിടയുള്ള ഒരു ടീം. വാഷിങ്ടണ്‍ സുന്ദറിനെ പുതിയ സീസണില്‍ ആര്‍സിബി കൈവിടാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ ഈ സ്ഥാനത്തേക്കു ക്രുനാലിനെ അവര്‍ പരിഗണിച്ചേക്കും. ഫിനിഷറായും ആര്‍സിബിക്കു പരീക്ഷിക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. ഇന്ത്യന്‍ വംശജനാണെന്നതും ക്രുനാലിന് പ്ലസ് പോയിന്റാണ്.
ഇടംകൈയന്‍ സ്പിന്നറായ ക്രുനാല്‍ ബൗളിങില്‍ വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ബൗളറാണ്. കടുപ്പമേറിയ ഓവറുകളില്‍ ബൗള്‍ ചെയ്യുകയെന്ന വെല്ലുവിളി എപ്പോഴും ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറാവാറുണ്ട്. അതിനാല്‍ ആര്‍സിബിക്കു ധൈര്യമായി സമീപിക്കാവുന്ന താരമാണ് ക്രുനാലെന്നതില്‍ സംശയമില്ല.

 ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ അടുത്ത സീസണിനു മുമ്പ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് കൈവിട്ടേക്കും. പകരം അവര്‍ക്കു പരിഗണിക്കാവുന്ന മറ്റൊരു ഇന്ത്യന്‍ ഓള്‍റൗണ്ടറാണ് ക്രുനാല്‍. അക്ഷറിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണെന്നത് അദ്ദേഹത്തിന് പ്ലസ് പോയിന്റാണ്.
ടീമിലെ ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ തന്നെയായിരിക്കും ഡിസി ശ്രമിക്കുക. മല്‍സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ ശേഷിയുള്ള അദ്ദേഹത്തെ അതുകൊണ്ടു തന്നെ ഡിസി തങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

 സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

മധ്യനിരയില്‍ ഇന്ത്യന്‍ വംശരായ മികച്ച മധ്യനിക ബാറ്റ്‌സ്മാന്‍മാര്‍ ഇല്ലെന്നത് രണ്ടു വര്‍ഷത്തോളമായി വലച്ചിട്ടുള്ള ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അബ്ദുള്‍ സമദ്, കേദാര്‍ ജാദവ്, അഭിഷേക് ശര്‍മ, വിജയ് ശങ്കര്‍ എന്നിവരെയെല്ലാം എസ്ആര്‍എച്ച് പരീക്ഷിച്ചു നോക്കിയെങ്കിലും ഈ നീക്കങ്ങളെല്ലാം പരാജയപ്പെട്ടു.
അതിനാല്‍ തന്നെ ക്രുനാല്‍ എസ്ആര്‍എച്ചിനു നല്ലൊരു ഓപ്ഷനാണ്. ടീമിന്റെ രണ്ടാം സ്പിന്നറായും അദ്ദേഹത്തെ പ്രയോജനപ്പെടുത്താല്‍ എസ്ആര്‍എച്ചിനു സാധിക്കും. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന കുറച്ചു സീസണുകളിലായി കാര്യമായി എസ്ആര്‍എച്ചിനു ലഭിച്ചിട്ടില്ല. ഈ കുറവ് അടുത്ത സീസണുകളില്‍ നികത്തണമെങ്കില്‍ ക്രുനാലിനെപ്പോലുള്ളവര്‍ തീര്‍ച്ചയായും അവരുടെ പ്ലെയിങ് ഇലവനില്‍ ഉണ്ടാവണം.

Story first published: Monday, May 24, 2021, 14:58 [IST]
Other articles published on May 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+