Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ബേബി എബി'യെ ആരു വാങ്ങും? ജൂനിയര്‍ എബിഡിക്കായി ഇവര്‍ തമ്മില്‍ പോര് മുറുകും

ക്രിക്കറ്റ് ലോകത്തെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിക്കുന്ന ബേബി എബിയെന്നറിയപ്പെടുന്ന സൗത്താഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസ് ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ പല ഫ്രാഞ്ചൈസികളുടെയും നോട്ടപ്പുള്ളിയായി മാറിയിരിക്കുകായണ്. സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് ശൈലിയുമായുള്ള അമ്പരപ്പിക്കുന്ന സാമ്യമാണ് ബ്രെവിസിന് ബേബി എബിയെന്ന വിളിപ്പേര് ലഭിക്കാന്‍ കാരണം.

1

വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടി നടന്ന മാജിക്കല്‍ പ്രകടനത്തോടെയാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ഹരമായി ബ്രെവിസ് മാറിയത്. ഇതിനു മുമ്പ് തന്നെ താരത്തിന്റെ ബാറ്റിങിനു എബിഡിയുമായുള്ള സാദൃശ്യം ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും അണ്ടര്‍ ലോകകപ്പോടെയാണ് ഇതു വൈറലായി മാറിയത്. ഐപിഎല്‍ ലേലത്തില്‍ ബ്രെവിസിനെ സ്വന്തമാക്കാന്‍ രംഗത്തിറങ്ങാന്‍ സാധ്യതയുള്ള ചില ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്നു നോക്കാം.

 റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

എബി ഡിവില്ലിയേഴ്‌സിന്റെ മുന്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂല്‍ തന്നെയായിരിക്കും ജൂനിയര്‍ എബിഡിക്കായി ആദ്യം രംഗത്തിറങ്ങുക. കഴിഞ്ഞ സീസണ്‍ വരെ ആര്‍സിബിക്കൊപ്പം എബിഡിയുണ്ടായിരുന്നു. വരാനിരിക്കുന്ന സീസണിലും അദ്ദേഹം ടീമില്‍ തുടരുമെന്നായിുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി എബിഡി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത് ആര്‍സിബിക്കു അപ്രതീക്ഷിത ഷോക്കായി മാറി.

3

മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയൊടൊപ്പം ആര്‍സിബി ബാറ്റിങിന്റെ നട്ടെല്ലായിരുന്നു എബിഡി. അദ്ദേഹത്തിനൊരു പകരക്കാരനെ കണ്ടെത്തുക അവര്‍ക്കു എളുപ്പമല്ല. എങ്കിലും ഭാവിയില്‍ അടുത്ത എബിഡിയായി ബ്രെവിസിനെ വളര്‍ത്തിക്കൊണ്ടു വരാന്‍ ആര്‍സിബിക്കു കഴിഞ്ഞേക്കും. ബ്രെവിസിന്റെയും പ്രിയപ്പെട്ട ഫ്രാഞ്ചൈസിയാണ് ആര്‍സിബി.

4

എബിഡിയെക്കൂടാതെ വിരാട് കോലിയും തന്റെ ആരാധനാപാത്രമാണെന്നും ഐപിഎല്ലില്‍ ആര്‍സിബിക്കു വേണ്ടി കളിക്കാനാണ് ആഗ്രഹമെന്നും ബേബി എബി നേരത്തേ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ മെഗാ ലേലത്തില്‍ ഇതു ആര്‍സിബിക്കു വലിയ പ്രചോദനമാവും. ദീര്‍ഘകാലത്തേക്കു മധ്യനിരയില്‍ ആര്‍സിബിക്കു ആശ്രയിക്കാവുന്ന ബാറ്ററായി ബ്രെവിസിനെ മാറ്റിയെടുക്കാനും ആര്‍സിബിക്കു സാധിച്ചേക്കും.

 കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

രണ്ടു തവണ ചാംപ്യന്‍മാരും കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളുമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ഡെവാള്‍ഡ് ബ്രെവിസിനെ മെഗാ ലേലത്തില്‍ നോട്ടമിടാന്‍ സാധ്യതയുള്ള മറ്റൊരു ഫ്രാഞ്ചൈസി. പ്രഥമ സീസണ്‍ മുതല്‍ നോക്കിയാല്‍ മുന്‍നിരയില്‍ ചില തകര്‍പ്പന്‍ ബാറ്റര്‍മാര്‍ കെകെആറിനുണ്ടായിട്ടുണ്ട്. ബ്രെന്‍ഡന്‍ മക്കെല്ലം, സൗരവ് ഗാംഗുലി, ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ എന്നിവരെ ഇക്കൂട്ടത്തില്‍ കാണാം. 2014ലെ സീസണില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ താരം കൂടിയാണ് ഉത്തപ്പ.

6

കഴിഞ്ഞ സീസണില്‍ കെകെആറിന്റെ സര്‍പ്രൈസ് കണ്ടെത്തലായിരുന്നു മധ്യപ്രദേശില്‍ നിന്നുള്ള സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. പുതിയ സീസണിലും അദ്ദേഹത്തെ കെകെആര്‍ നിലനിര്‍ത്തിയിരിക്കുകയാണ്. പ്രഥമ സീസണ്‍ മുതല്‍ നോക്കിയാല്‍ മധ്യനിര ബാറ്റിങാണ് കെകെആറിന്റെ ഏറ്റവും വലിയ വീക്ക്‌നെസെന്നു കാണാം. കഴിഞ്ഞ സീസണില്‍ നായകന്‍ ഒയ്ന്‍ മോര്‍ഗന്‍, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക് എന്നിവരുള്‍പ്പെട്ട മധ്യനിര നിരാശപ്പെടുത്തിയിരുന്നു. പുതിയ സീസണില്‍ മധ്യനിര ശക്തിപ്പെടുത്തുന്നതിനായി ബ്രെവിസിനെ കെകെആറിനെ ടീമിലേക്കു കൊണ്ടുവരാവുന്നതാണ്. ആദ്യ ബോള്‍ മുതല്‍ ആക്രമിച്ചു കളിക്കാന്‍ മിടുക്കുള്ള അഗ്രസീവ് ബാറ്റര്‍ കൂടിയാണ് ബേബി എബി.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സാണ് ഡെവാള്‍ഡ് ബ്രെവിസിനു വേണ്ടി മെഗാ ലേലത്തില്‍ രംഗത്തിറങ്ങാന്‍ സാധ്യതയുള്ള മറ്റൊരു ഫ്രാഞ്ചൈസി. ലേലത്തില്‍ ചെലവഴിക്കാന്‍ ഏറ്റവുമധികം പണം പഴ്‌സില്‍ ബാക്കിയുള്ള ഫ്രാഞ്ചൈസി കൂടിയാണ് പഞ്ചാബ്. മായങ്ക് അഗര്‍വാള്‍, അര്‍ഷ്ദീപ് സിങ് എന്നിവരെ മാത്രമേ പഞ്ചാബ് നിലനിര്‍ത്തിയിട്ടുള്ളൂ. മുന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ പഞ്ചാബിനു സീസണിനു ശേഷം നഷ്ടമായിരുന്നു. ടീമില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നു അദ്ദേഹം അറിയിച്ചതോടെയാണ് അവര്‍ക്കു കൈവിടേണ്ടി വന്നത്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ സൗത്താഫ്രിക്കന്‍ താരം എയ്ഡന്‍ മര്‍ക്രാമിനെ പഞ്ചാബ് നിലനിര്‍ത്താതിരുന്നത് വലിയ സര്‍പ്രൈസായിരുന്നു.

8

പുതിയ സീസണില്‍ മല്‍സരങ്ങള്‍ ജയിക്കാന്‍ ശക്തമായൊരു മധ്യനിരയെ പഞ്ചാബിനു വാര്‍ത്തെടുക്കണം. ഒരുപാട് ഓപ്ഷനുകള്‍ ലേലത്തില്‍ അവര്‍ക്കു മുന്നിലുണ്ട്. അക്കൂട്ടത്തില്‍ ബ്രെവിസും തീര്‍ച്ചയായുമുണ്ടാവും. ദീര്‍ഘകാലത്തേക്കു ഒരു താരത്തെയും ടീമില്‍ നിലനിര്‍ത്താന്‍ കഴിയാത്ത ഫ്രാഞ്ചൈസിയാണ് പഞ്ചാബ്. ഇതു തന്നെയാണ് അവരുടെ പരാജയത്തിന്റെ മുഖ്യ കാരണവും. ഓരോ സീസണിലും പുതിയ ടീമുകളെ വാര്‍ത്തെടുക്കുന്നതു കാരണം കരുത്തുറ്റ ഒരു നിരയെ വളര്‍ക്കിക്കൊണ്ടുവരുന്നതില്‍ അവര്‍ പരാജയപ്പെട്ടു.

9

മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളുടെ വിജയരഹസ്യം അവര്‍ ഓരോ സീസണിലും, മല്‍സരങ്ങളിലും ടീമില്‍ വലിയ അഴിച്ചുപണികള്‍ നടത്തുന്നില്ലെന്നതാണ്. പ്രധാനപ്പെട്ട കളിക്കാരെ നിലനിര്‍ത്തിയാണ് അവര്‍ ഓരോ സീസണിലും കളിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല പ്ലെയിങ് ഇലവനില്‍ ഈ ഫ്രാഞ്ചൈസികള്‍ നിരന്തരം പരീക്ഷണങ്ങളും നടത്താറില്ല.

Story first published: Thursday, February 3, 2022, 16:59 [IST]
Other articles published on Feb 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+