Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഗ്രൂപ്പിങ് സംവിധാനം- മൂന്നു ടീമുകള്‍ ഹാപ്പി! ആരൊക്കെയെന്നറിയാം

പുതിയ രണ്ടു ഫ്രാഞ്ചൈസികളുടെ വരവോടെ ഐപിഎല്ലിന്റെ 15ാം സീസണിന്റെ ലുക്ക് തന്നെ മാറിയിരിക്കുകയാണ്. രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് അടുത്ത സീസണില്‍ ടീമുകള്‍ മാറ്റുരയ്ക്കുക. അഞ്ചു ടീമുകള്‍ വീതം രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതുവരെ നേടിയ കിരീടങ്ങളെ അടിസ്ഥാനത്തിലാണ് ടീമുകള്‍ക്കു സീഡിങ് നല്‍കിയിരിക്കുന്നത്.

അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഗ്രൂപ്പ് എയുടെ ഭാഗമായപ്പോള്‍ നാലു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഗ്രൂപ്പ് ബിയിലാണ്. മുംബൈയ്‌ക്കൊപ്പം ഗ്രൂപ്പ് എയിലുള്ളത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ്. ഗ്രൂപ്പ് ബിയില്‍ നിലവിലെ വിജയികളായ സിഎസ്‌കെയോടൊപ്പമുള്ള മറ്റു ടീമുകള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ്. 14 മല്‍സരങ്ങള്‍ വീതം ഓരോ ടീമിനുമുണ്ടാവും. ടൂര്‍ണമെന്റ് ഗ്രൂപ്പ് സംവിധാനത്തിലേക്കു മാറിയതില്‍ ചില ടീമുകളായിരിക്കും ഏറ്റവുമധികം സന്തോഷിക്കുന്നത്. ഇവര്‍ ആരൊക്കെയാണെന്നറിയാം.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

2020ലെ ഫൈനലിസ്റ്റുകളും കഴിഞ്ഞ സീസണില്‍ പ്രാഥമിക റൗണ്ടിലെ ഒന്നാംസ്ഥാനക്കാരുമായ ഡല്‍ഹി ക്യാപ്പിറ്റല്‍സായിരിക്കും ഗ്രൂപ്പ് സംവിധാനത്തില്‍ ആഹ്ലാദിക്കുന്ന ഒരു ടീം. ഗ്രൂപ്പ് എയിലാണ് ഡിസിയുള്ളത്. സ്വന്തം ഗ്രൂപ്പുകളിലെ ടീമുകളുമായി രണ്ടു വീതം മല്‍സരങ്ങള്‍ അവര്‍ കളിക്കും. കൂടാതെ ഗ്രൂപ്പ് ബിയില്‍ പഞ്ചാബ് കിങ്‌സിനെതിരേ രണ്ടും ശേഷിച്ച ടീമുകള്‍ക്കെതിരേ ഓരോ മല്‍സരവും ഡിസിക്കുണ്ട്.

2

കഴിഞ്ഞ സീസണില്‍ രണ്ടു തവണ തോല്‍പ്പിച്ച മുംബൈ ഇന്ത്യന്‍സ് ഇത്തവണ ഡിസിയുടെ ഗ്രൂപ്പിലുണ്ട്. കഴിഞ്ഞ തവണ ക്വാളിഫയര്‍ രണ്ടില്‍ കൊല്‍ക്കത്ത നൈറ്റൈഡേഴ്‌സിനോടു തോറ്റെങ്കിലും ഇത്തവണ അവരേക്കാള്‍ സന്തുലിതമായി ടീമാണ് ഡിസിയുടേത്. രാജസ്ഥാന്‍ റോയല്‍സിന്റേത് കടലാസില്‍ ശക്തമായ ടീമാണെങ്കിലും ഒരു ടീമെന്ന നിലയില്‍ എത്രത്തോളം വിജയിക്കുമെന്നതു കണ്ടറിയണം. ഗ്രൂപ്പ് ബിയിലെ പഞ്ചാബുമായി ഡിസിക്കു രണ്ടു കളികളുണ്ടെങ്കിലും ടീമിലെ ഭൂരിഭാഗം പേരും ആദ്യമായി ഒരുമിച്ച് കളിക്കുന്നതിനാല്‍ അവര്‍ ക്ലിക്കാവാന്‍ സമയമെടുത്തേക്കും. ഗ്രൂപ്പ് എയില്‍ തന്നെയുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റേയും കാര്യം ഇങ്ങനെ തന്നെ.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഗ്രൂപ്പ് ബിയിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ഉള്‍പ്പെട്ടിരിക്കുന്നത്. സ്വന്തം ഗ്രൂപ്പിലുള്ളവരുമായി രണ്ടു വീതം മല്‍സരങ്ങള്‍ കളിക്കുന്ന ആര്‍സിബി ഗ്രൂപ്പ് എയില്‍ രാജസ്ഥാന്‍ റോയല്‍സുമായി മാത്രം രണ്ടു തവണ കൊമ്പുകോര്‍ക്കും. ബാക്കിയുള്ളവരുമായി ഓരോ മല്‍സരം വീതവും അവര്‍ക്കുണ്ട്. റോയല്‍സിനെതിരേ സമീപകാലത്തു മികച്ച റെക്കോര്‍ഡാണ് ആര്‍സിബിക്കുള്ളത്. അതുകൊണ്ടു തന്നെ പുതിയ സീസണില്‍ രണ്ടു പാദങ്ങളിലും വിജയം നേടാമെന്ന പ്രതീക്ഷയിലാവും ആര്‍സിബി.

2

ഗ്രൂപ്പ് എയിലെ കരുത്തുറ്റ ടീമുകളായ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരുമായി ഓരോ മല്‍സരം വീതമേയുള്ളൂവെന്നത് ആര്‍സിബിക്കു ആശ്വാസമാവും. പുതിയ സീസണില്‍ ആര്‍സിബിയുടെ ബൗളിങ് നിരയെടുത്താല്‍ അതു വളരെ ശക്തമാണെന്നു കാണാം. ഗ്രൂപ്പ് ബിയിലുള്ള ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരുടെ ബാറ്റിങ് ലൈനപ്പിന്റെ കാര്യത്തില്‍ സംശയങ്ങളുണ്ട്. ഗ്രൂപ്പിലെ ഏറ്റവും ശക്തരെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന സിഎസ്‌കെ റുതുരാജ് ഗെയ്ക്വാദ്, മോയിന്‍ അലി, രവീന്ദ്ര ജഡേജ എന്നിവരെ അമിതമായി ആശ്രയിക്കുന്നവരാണ്. മുംബൈ, പൂനെ എന്നീവിടങ്ങളില്‍ ന്യൂ ബോള്‍ നന്നായി സ്വിങ് ചെയ്യാനിടയുണ്ട്. ഇതു മുതലെടുത്ത് എതിര്‍ ടീമുകളെ സമ്മര്‍ദ്ദത്തിലാക്കുകയാവും ആര്‍സിബിയുടെ ലക്ഷ്യം.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

ഗ്രൂപ്പ് എയിലുള്ള മുംബൈ ഇന്ത്യന്‍സിനു ഗ്രൂപ്പ് ബിയിലെ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി മാത്രം രണ്ടു മല്‍സരങ്ങളുണ്ട്. ഇതു മുംബൈയ്ക്കു പ്ലസ് പോയിന്റാണ്. കാരണം സിഎസ്‌കെയ്‌ക്കെതിരേ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ഏക ടീം മുബൈയാണ്. അവസാനത്തെ ഒമ്പതു മല്‍സരങ്ങളില്‍ ഏഴിലും അവര്‍ സിഎസ്‌കെയെ വീഴ്ത്തിയിരുന്നു. കൂടാതെ സ്വന്തം ഗ്രൂപ്പിലുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവര്‍ക്കെതിരേയും മുംബൈയുടെ റെക്കോര്‍ഡ് മികച്ചതാണ്.

6

ടൂര്‍ണമെന്റിലെ ഭൂരിഭാഗം മല്‍സരങ്ങളും മഹാരാഷ്ട്രയിലാണെന്നത് മുംബൈയ്ക്കു മുന്‍തൂക്കം നല്‍കുന്ന മറ്റൊരു ഘടകമാണ്. പരിചിതമായ സാഹചര്യങ്ങളില്‍ കളിക്കുന്നതിന്റെ ആനുകൂല്യം മുംബൈയ്ക്കു തീര്‍ച്ചയായും ലഭിക്കും. ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഗ്രൂപ്പ് സംവിധാനത്തിലേക്കു മാറിയതില്‍ മുംബൈ ആഹ്ലാദിക്കുന്നുണ്ടാവും.

Story first published: Saturday, February 26, 2022, 15:41 [IST]
Other articles published on Feb 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+