For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ക്വാളിഫയര്‍ രണ്ടില്‍ കോലി വാഴില്ല! മൂന്നാമതും ഫ്‌ളോപ്പ് തന്നെ

ഏഴു റണ്‍സാണ് അദ്ദേഹം നേടിയത്

ഐപിഎല്ലിന്റെ ക്വാളിഫയര്‍ രണ്ടില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി വാഴില്ലെന്നു ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. ആര്‍സിബിക്കൊപ്പം ഇതു മൂന്നാം തവണയാണ് അദ്ദേഹം രണ്ടാം ക്വാളിഫയര്‍ കളിച്ചത്. രാജസ്ഥാന്‍ റോയല്‍സുമായുള്ള ഇത്തവണത്തെ ക്വാളിഫയറിലും കോലി ബാറ്റിങില്‍ ക്ലിക്കായില്ല.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ക്വാളിഫയറില്‍ വെറും ഏഴു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. എട്ടു ബോളില്‍ ഒരു സിക്‌സറോടെയായിരുന്നു ഇത്. രണ്ടാം ഓവറില്‍ തന്നെ പ്രസിദ്ധ് കൃഷ്ണ കോലിയെ വീഴ്ത്തുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തേക്കുപോയ മികച്ച പേസും ബൗണ്‍സുമുള്ള ബോളില്‍ അര്‍ധ മനസ്സോടെ കോലി ബാറ്റ് വയ്ക്കുകയായിരുന്നു. എഡ്ജായ ബോള്‍ സഞ്ജു സാംസണ്‍ അനായാസം കൈയ്ക്കുള്ളിലൊതുക്കുകയും ചെയ്തു.

1

മൂന്നാം തവണയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി വിരാട് കോലി രണ്ടാം ക്വാളിഫയര്‍ കളിച്ചത്. 2011ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേയായിരുന്നു അദ്ദേഹം ആദ്യമായി രണ്ടാം ക്വാളിഫയറില്‍ ബാറ്റ് വീശിയത്. അന്നു 12 ബോളില്‍ എട്ടു റണ്‍സ് മാത്രമെടുത്ത് കോലി മടങ്ങുകയായിരുന്നു.
പിന്നീട് അദ്ദേഹം രണ്ടാം ക്വാളിഫയറില്‍ ഇറങ്ങിയത് 2015ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായിട്ടാണ്.

2

ഈ മല്‍സരത്തിലും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ കോലിക്കായില്ല. ഒമ്പതു ബോളില്‍ 12 റണ്‍സെടുത്ത് അദ്ദേഹം വിക്കറ്റ് സമ്മാനിച്ച് ക്രീസ് വിട്ടു. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സുമായുള്ള പോരാട്ടത്തിലും കോലി ആര്‍സിബിയെയും ആരാധകരെയും നിരാശപ്പെടുത്തി.

ഈ സീസണില്‍ ഇതു ഏഴാം തവണയാണ് വിരാട് കോലി ഒറ്റയക്ക സ്‌കോറില്‍ പുറത്തായത്. നാണക്കേടിന്റെ റെക്കോര്‍ഡ് കൂടിയാണ്. ഇത്തവണ ഏഴു തവണ ഒറ്റയക്ക സ്‌കോറില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയ ഏക താരമാണ് അദ്ദേഹം. മൂന്നു തവണ കോലി ഡെക്കാവുകയും ചെയ്തിട്ടുണ്ട്. 5, 1, 0, 0, 9, 0, 7 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോറുകള്‍.

3

അതേസമയം, രണ്ടാം സെമി ഫൈനലിനു തുല്യമായ ക്വാളിഫയര്‍ രണ്ടില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനായിരുന്നു ടോസ്. അദ്ദേഹം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മല്‍സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും റോയല്‍സും ഇറങ്ങിയത്.
നേരത്തേ നടന്ന ക്വാളിഫയര്‍ വണ്ണില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു റോയല്‍സ് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ആര്‍സിബി എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ കെട്ടുകെട്ടിച്ച് ക്വാളിഫയര്‍ രണ്ടിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, ഒബെഡ് മക്കോയ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോ്ലി, ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), രജത് പാട്ടിദാാര്‍, ഗ്ലെന്‍ മാക്സ്വെല്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്.

Story first published: Friday, May 27, 2022, 20:37 [IST]
Other articles published on May 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+