For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സഞ്ജുവിന്റെ അടവൊന്നും ഹസരംഗയോടു നടക്കില്ല! ദേ വീണ്ടും പുറത്ത്

ബൗള്‍ഡായാണ് താരം ക്രീസ് വിട്ടത്

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ പേടിസ്വപ്‌നം താന്‍ തന്നെയാണെന്നു ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്പിന്നര്‍ വനിന്ദു ഹസരംഗ. ഈ സീസണില്‍ രണ്ടാം തവണയും സഞ്ജുവിന്റെ വമ്പന്‍ വിക്കറ്റ് ശ്രീലങ്കയുടെ സ്റ്റാര്‍ സ്പിന്നര്‍ തന്റെ പേരിലാക്കിയിരിക്കുകയാണ്.

ഐപിഎല്ലില്‍ പൂനെയില്‍ നടന്ന ആര്‍സിബി- ആര്‍ആര്‍ പോരാട്ടത്തിലാണ് അപകടകാരിയായ സഞ്ജുവിനെ ഹസരംഗ ബൗള്‍ഡാക്കിയത്.
ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി താരം ടീമിനെ തകര്‍ച്ചയില്‍ മുന്നോട്ട് നയിക്കവെയായിരുന്നു അപ്രതീക്ഷിത പ്രഹരം. 21 ബോളില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം സഞ്ജു 27 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

1

ടി20 ക്രിക്കറ്റിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ സഞ്ജു സാംസണിനെതിരേ ഗംഭീര റെക്കോര്‍ഡാണ് വനിന്ദു ഹസരംഗയ്ക്കുള്ളത്. ഇതുവരെ ആറ് ഇന്നിങ്‌സുകളിലായി ഹസരംഗയുടെ 23 ബോളുകളാണ്് സഞ്ജു ഇതുവരെ നേരിട്ടത്. ഇവയില്‍ നിന്നു നേടിയത് 18 റണ്‍സാണ്. ബാറ്റിങ് ശരാശരി 3.6ഉം സ്‌ട്രൈക്ക് റേറ്റ് 78.26ഉം ആണ്. രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമാണ് മലയാളി താരത്തിനു നേടാനായത്. എന്നാല്‍ 23 ബോളുകള്‍ക്കിടെ അഞ്ചു തവണ സഞ്ജുവിനെ ഹസരംഗ പുറത്താക്കിയിട്ടുണ്ടെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

2

ഇന്നത്തെ കളിയില്‍ സഞ്ജു സാംസണിന്റെ വിക്കറ്റെടുത്തോടെ ഒരു വമ്പന്‍ റെക്കോര്‍ഡിനൊപ്പവും വനിന്ദു ഹസരംഗയെത്തിയിരിക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ അദ്ദേഹത്തിന്റെ വിക്കറ്റെടുത്ത ബൗളറെന്ന നേട്ടത്തിനൊപ്പമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ശ്രീലങ്കന്‍ സ്പിന്നറെത്തിയത്.
നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സിന്റെ മുന്‍ സ്പിന്നറും ഇപ്പോള്‍ ഐപിഎല്ലില്‍ ടീമംഗവുമായ യുസ്വേന്ദ്ര ചാഹലിന്റെ പേരിലായിരുന്നു റെക്കോര്‍ഡ്. ചാഹലും അഞ്ചു തവണ സഞ്ജുവിന്റെ വിക്കറ്റെടുത്തിരുന്നു. ഇപ്പോള്‍ ഹസരംഗയും ഈ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ്.

3

ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍ വനിന്ദു ഹസരംഗയുടെ ആദ്യ ഓവറില്‍ ഓരോ സിക്‌സറും ബൗണ്ടറിയും സഞ്ജു സാംസണ്‍ പായിച്ചിരുന്നു. ആദ്യ ബോളില്‍ ബൗണ്ടറിയടിച്ചാണ് ലങ്കന്‍ സ്പിന്നറെ അദ്ദേഹം വരവേറ്റത്. മൂന്നാമത്തെ ബോള്‍ സിക്‌സറിലേക്കും പറത്തി. കവറിനു മുകളിലൂടെയായിരുന്നു സഞ്ജുവിന്റെ കിടിലന്‍ സിക്‌സര്‍. ഈ ഓവറില്‍ റോയല്‍സിനു 10 റണ്‍സ് ലഭിച്ചു.
പക്ഷെ തന്റെ രണ്ടാമത്തെ ഓവറില്‍ സഞ്ജുവിനെ ഹസരംഗ വീഴ്ത്തി. 10ാം ഓവറിലായിരുന്നു ഇത്. ആദ്യ ബോളില്‍ ഡാരില്‍ മിച്ചെല്‍ സിംഗിളെടുത്തു. തൊട്ടടുത്ത ബോളില്‍ സഞ്ജു ഫിവേഴ്‌സ് സ്വിങിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തൊട്ടടുത്ത ബോളിലും റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ച സഞ്ജുവിന് ഒരിക്കല്‍ക്കൂടി പിഴച്ചു. ടൈമിങ് അമ്പെ പാളിയതോടെ ഒാഫ്സ്റ്റംപ് പിഴുതെറിയപ്പെടുകയായിരുന്നു.

145 റണ്‍സ് വിജയലക്ഷ്യം

145 റണ്‍സ് വിജയലക്ഷ്യം

145 റണ്‍സിന്റെ വിജയലക്ഷ്യമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു രാജസ്ഥാന്‍ റോയല്‍സ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട റോയല്‍സിനു എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടാനായത്. റിയാന്‍ പരാഗിന്റെ (56*) തകര്‍പ്പന്‍ ഫിഫ്റ്റിയാണ് റോയല്‍സിനെ വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. 31 ബോളില്‍ നാലു സിക്‌സറും മൂന്നു ബൗണ്ടറികളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടാായിരുന്നു. നായകന്‍ സഞ്ജു സാംസണ്‍ 27 റണ്‍സെടുത്ത് പുറത്തായി. ഇവരെ മാറ്റി നിര്‍ത്തിയാല്‍ റോയല്‍സിന്റെ ബാറ്റിങ് നിര സമ്പൂര്‍ണ പരാജയമായിരുന്നു. പവര്‍പ്ലേയില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ കൈവിട്ട റോയല്‍സ് പതറിയിരുന്നു.
ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ ജോസ് ബട്‌ലര്‍ക്കു ഈ കളിയില്‍ തിളങ്ങാനായില്ല. ബംഗ്ലൂരിനു വേണ്ടി മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്, വനിന്ദു ഹസരംഗ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, സുയാഷ് പ്രഭുദേശായ്, രജത് പാട്ടിധര്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ഡാരില്‍ മിച്ചെല്‍, ആര്‍ അശ്വിന്‍, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍.

Story first published: Tuesday, April 26, 2022, 21:48 [IST]
Other articles published on Apr 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+