IPL 2022: ആര്‍സിബിക്ക് ജയിക്കണോ ? ഈ മൂന്ന് മാറ്റം അനിവാര്യം, എന്തൊക്കെയാണെന്നറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ രണ്ടാം മത്സരത്തിനിറങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോറ്റ ആര്‍സിബിയുടെ രണ്ടാം മത്സരത്തിലെ എതിരാളി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചെത്തുന്ന കെകെആറിനെ തോല്‍പ്പിക്കുക ആര്‍സിബിക്ക് എളുപ്പമാവില്ല. പഞ്ചാബിനെതിരേ 200ലധികം സ്‌കോര്‍ നേടിയിട്ടും ആര്‍സിബിക്ക് ജയിക്കാനായില്ലെന്നതാണ് എടുത്തു പറയേണ്ടത്.

എല്ലാ തവണയും ബാറ്റുകൊണ്ട് വിസ്മയിപ്പിക്കുന്ന ആര്‍സിബിക്ക് ഇത്തവണയും അതിനുള്ള കരുത്തുണ്ടെന്ന് ആദ്യ മത്സരത്തിലൂടെത്തന്നെ വ്യക്തം. ഗ്ലെന്‍ മാക്‌സ് വെല്ലുകൂടി വരുന്നതോടെ ആര്‍സിബി കൂടുതല്‍ ശക്തമാവും. വിരാട് കോലി, ഫഫ് ഡുപ്ലെസിസ്, ദിനേഷ് കാര്‍ത്തിക് എന്നിവരെല്ലാം നിലവില്‍ മികച്ച ഫോമിലാണ്. എന്നാല്‍ ബൗളിങ് നിരയുടെ മോശം പ്രകടനമാണ് ആര്‍സിബിക്ക് തലവേദന. ശക്തമായ തിരിച്ചുവരവ് നടത്താന്‍ ആര്‍സിബിക്ക് മാറ്റം അനിവാര്യമാണ്. എവിടെയൊക്കെയാണ് ടീമിന് മാറ്റം ആവിശ്യം ? പരിശോധിക്കാം.

വിരാട് കോലി -ഫഫ് ഡുപ്ലെസിസ് ഓപ്പണിങ്
ആദ്യ മത്സരത്തില്‍ ഓപ്പണിങ് കൂട്ടുകെട്ട് ഫഫ് ഡുപ്ലെസിസും അനൂജ് റാവത്തുമായിരുന്നു. എന്നാല്‍ ഇത് വലിയ ക്ലിക്കായില്ല. പവര്‍പ്ലേ മുതലാക്കാന്‍ രണ്ട് പേര്‍ക്കും സാധിച്ചില്ല. നായകനായ ഡുപ്ലെസിസ് പൊതുവേ മെല്ലെ ബാറ്റിങ് തുടങ്ങുന്ന താരമാണ്. നിലയുറപ്പിക്കാന്‍ അല്‍പ്പം സമയം എടുക്കുമെന്നതിനാല്‍ത്തന്നെ സഹതാരം അതിവേഗം റണ്‍സുയര്‍ത്തേണ്ടതായുണ്ട്. ആദ്യ മത്സരത്തില്‍ യുവതാരം അനുജ് റാവത്തിന് തിളങ്ങാനായില്ല.
20 പന്തില്‍ 21 റണ്‍സ് മാത്രമാണ് നേടാനായത്. അതുകൊണ്ട് തന്നെ ഓപ്പണിങ്ങിലേക്ക് വിരാട് കോലി മടങ്ങിയെത്തുന്നതാവും കൂടുതല്‍ നന്നാവുക. ഓപ്പണറായി 76 ഇന്നിങ്‌സില്‍ നിന്ന് 2750 റണ്‍സ് കോലിയുടെ പേരിലുണ്ട്. 43.65 ആണ് അദ്ദേഹത്തിന്റെ ശരാശരി. മൂന്നാം നമ്പറില്‍ 86 ഇന്നിങ്‌സില്‍ നിന്ന് 37.49 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. കോലിയെ ഓപ്പണറാക്കുന്നതാവും നിലവിലെ സാഹചര്യത്തില്‍ ആര്‍സിബിക്ക് കൂടുതല്‍ ഗുണം ചെയ്യുക.

വനിന്‍ഡു ഹസരങ്കയെ നേരത്തെ ഉപയോഗിക്കണം
ആര്‍സിബി നിരയില്‍ പന്തുകൊണ്ട് ഗെയിം ചെയിഞ്ചറാവാന്‍ കെല്‍പ്പുള്ള താരമാണ് വനിന്‍ഡു ഹസരങ്ക. ശ്രീലങ്കന്‍ താരത്തിന്റെ ഗൂഗ്ലികള്‍ മുംബൈ പിച്ചിന് അനുയോജ്യമാണ്. എന്നാല്‍ പഞ്ചാബിനെതിരേ വളരെ വൈരിയാണ് ഹസരങ്കക്ക് ഓവര്‍ നല്‍കിയത്. എന്നാല്‍ ഇതിന് മാറ്റമുണ്ടായി തുടക്കത്തിലേ ആക്രമണത്തിന് ഹസരങ്കയെ കളത്തിലിറക്കേണ്ടതായുണ്ട്. പഞ്ചാബിനെതിരേ എട്ടാം ഓവറില്‍ എത്തിയ ഹസരങ്ക മായങ്ക് അഗര്‍വാളിനെ മടക്കി. എന്നാല്‍ അപ്പോഴേക്കും പഞ്ചാബ് മികച്ച അടിത്തറ സൃഷ്ടിച്ചിരുന്നു. പവര്‍പ്ലേയില്‍ത്തന്നെ ഹസരങ്കയെ ഉപയോഗിച്ച് വിക്കറ്റ് വീഴ്ത്താനാണ് ആര്‍സിബി ശ്രമിക്കേണ്ടത്. കെകെആര്‍ ടോപ് ഓഡര്‍ സ്പിന്നിനെതിരേ പ്രയാസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഹസരങ്കയെ നേരത്തെ കളത്തിലിറക്കുന്നത് ആര്‍സിബിക്ക് ഗുണം ചെയ്‌തേക്കും.

ആകാശ് ദീപിന് പകരം സിദ്ധാര്‍ത്ഥ് കൗള്‍
ന്യൂബോളില്‍ മുഹമ്മദ് സിറാജ് മധ്യ ഓവറുകളില്‍ ഹര്‍ഷല്‍ പട്ടേലും ശരാശരി പ്രകടനം ഉറപ്പുള്ള ബൗളര്‍മാരാണ്. എന്നാല്‍ ഡെത്ത് ഓവറിലേക്ക് വരുമ്പോള്‍ രണ്ട് പേരും തല്ലുകൊള്ളികളാണ്. പഞ്ചാബിനെതിരായ മത്സരത്തില്‍ ഡെത്ത് ഓവറില്‍ സിറാജ് ചെണ്ടയായിരുന്നു. ജോഷ് ഹെയ്‌സല്‍വുഡ് ടീമിലേക്ക് എത്തിയാല്‍ ടീം ബൗളിങ് നിര മെച്ചപെടും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പേസ് നിരയില്‍ ഒരു മാറ്റം അനിവാര്യം. ആകാശ് ദീപ് സിങ്ങിന് പകരം സിദ്ധാര്‍ത്ഥ് കൗളിനെ ആര്‍സിബി പ്ലേയിങ് 11ലേക്ക് പരിഗണിക്കണം. കൗള്‍ അനുഭവസമ്പന്നനായ താരമാണ്. നന്നായി സ്ലോ ബോളുകള്‍ എറിയാനും മിടുക്കനാണ്. അതുകൊണ്ട് തന്നെ കൗളിനെ ആര്‍സിബി ടീമിലേക്ക് പരിഗണിക്കേണ്ടതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications