Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിറാജുള്‍പ്പെടെ 4 പേരെ ഒഴിവാക്കാം! ആര്‍സിബിക്കു മാറ്റങ്ങള്‍ നിര്‍ദേശിച്ച് ചോപ്ര

കിരീടമില്ലാതെ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അടുത്ത സീസണില്‍ എന്തു ചെയ്യണം? ടീമില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഈ സീസണിലെ പ്രകടനത്തെക്കുറിച്ചും വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

aakash chopra

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജുള്‍പ്പെടെ നാലു പേരെ അടുത്ത സീസണിനു മുമ്പ് ആര്‍സിബിക്കു ഒഴിവാക്കാവുന്നതാണെന്നും ചോപ്ര അഭിപ്രായപ്പെട്ടു. ഈ സീസണില്‍ ഫഫ് ഡുപ്ലെസി നയിച്ച ആര്‍സിബി പ്ലേഓഫില്‍ തോറ്റു പുറത്താവുകയായിരുന്നു. എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അവര്‍ തോല്‍പ്പിച്ചെങ്കിലും രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനോടു പരാജയപ്പെടുകയായിരുന്നു.

kohli

ആര്‍സിബിയെ സംബന്ധിച്ച് ഈ സീസണില്‍ ഏറ്റവുമധികം നിരാശയുണ്ടാക്കുന്നത് ടോപ് ത്രീയുടെ ബാറ്റിങ് പ്രകടനമായിരിക്കുമെന്നു ആകാശ് ചോപ്ര നിരീക്ഷിച്ചു. മുന്‍ നായകന്‍ വിരാട് കോലിക്കു 16 മല്‍സരങ്ങളില്‍ നിന്നും 115 സ്‌ട്രൈക്ക് റേറ്റോടെ നേടാനായത് 341 റണ്‍സാണ്. ഇതല്ല യഥാര്‍ഥ കോലിയല്ല. അദ്ദേഹത്തിന്റെ നിലവാരം നോക്കുമ്പോള്‍ വളരെ സാധാരണ സീസണായി ഇതു മാറിയെന്നു ചോപ്ര നിരീക്ഷിച്ചു.

glenn maxwell

ഗ്ലെന്‍ മാക്‌സ്വെല്‍ 13 മല്‍സരങ്ങളില്‍ നിന്നും 169.6 സ്‌ട്രൈക്ക് റേറ്റോടെ നേടിയത് 301 റണ്‍സാണ്. ബൗൡങില്‍ ആറു വിക്കറ്റുമെടുത്തു. കോലിക്കു മോശം സീസണാണെങ്കില്‍ മാക്‌സി വളരെ മികച്ച പ്രകടനം നടത്തേണ്ടത് ആവശ്യമായിരുന്നു. അതുണ്ടായില്ല. ഡുപ്ലെസി 16 കളിയില്‍ നിന്നും 127 സ്‌ട്രൈക്ക് റേറ്റോടെ 468 റണ്‍സെടുത്തു. മോശമല്ലത്ത സ്‌കോറാണിത്. പക്ഷെ ആര്‍സിബി ടീമില്‍ ഒരാള്‍ക്കു പോലും 500 പ്ലസ് നേടാനായിട്ടില്ല. ഇതു നിരാശപ്പെടുത്തുന്നതാണ്.

mpohammad siraj

ആര്‍സിബിയെ സംബന്ധിച്ച് മറ്റൊരു നിരാശപ്പെടുത്തുന്ന കാര്യം മുഹമ്മദ് സിറാജിന്റെ പ്രകടനമാണ്. സിറാജിനു 15 മല്‍സരങ്ങളില്‍ നിന്നും 10 ഇക്കോണമി റേറ്റില്‍ വീഴ്ത്താനായത് ഒമ്പതു വിക്കറ്റുകളാണ്. 500ന് മുകളില്‍ റണ്‍സും വിട്ടകൊടുത്തു. ഇതു വലിയ പ്രശ്‌നം തന്നെയാണ്. ബാറ്റിങില്‍ ടോപ് ത്രീയും സിറാജുമാണ് ആര്‍സിബിക്കു വലിയ ആഘാതമായതെന്നും ചോപ്ര വിലയിരുത്തി.

mohammad siraj

അടുത്ത സീസണിലെ ലേലത്തിനു മുമ്പ് നാലു കളിക്കാരെ ആര്‍സിബിക്കു ഒഴിവാക്കാവുന്നതാണ്. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ്, വിക്കറ്റ് കീപ്പര്‍ അനൂജ് റാവത്ത്, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, ഡേവിഡ് വില്ലി എന്നിവരെ ആര്‍സിബിക്കു ഒഴിവാക്കാവുന്നതാണെന്നു ആകാശ് ചോപ്ര പറയുന്നു.
ഏഴു കോടിക്കു നിലനിര്‍ത്തിയ സിറാജിനെ ആര്‍സിബിക്കു ഒഴിവാക്കാവാനവുന്നതാണ്. ലേലത്തില്‍ ഇതിനേക്കാള്‍ കുറഞ്ഞ തുകയ്ക്കു തിരികെ വാങ്ങാനും കഴിയും. ലേലത്തില്‍ ഇനി ഏഴു കോടിയൊന്നും സിറാജിനു ലഭിക്കാന്‍ പോവുന്നില്ലെന്നും ചോപ്ര വിലയിരുത്തി.

anuj rawat

3.4 കോടിക്കു വാങ്ങിയ റാവത്തിനെയും ആര്‍സിബിക്കു കൈവിടാം. സീസണില്‍ സ്ഥിരം ഓപ്പറായി താരത്തെ കളിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെങ്കില്‍ ഇത്ര വലിയ തുക മുടക്കരുതായിരുന്നു. റാവത്തിനെ ഒഴിവാക്കിയാല്‍ നാലു കോടിയോളം രൂപ ആര്‍സിബിക്കു ലാഭിക്കാം. സിറാജും റാവത്തും പോയാല്‍ 10 കോടിയിലേറെ രൂപ ആര്‍സിബിയുടെ പഴ്‌സിലേക്കു വരും. ഒരു കോടിക്കു വാങ്ങിയ റൂതര്‍ഫോര്‍ഡിനെ ആര്‍സിബി ഒരു മല്‍സരം പോലും കളിപ്പിച്ചില്ല. രണ്ടു കോടിക്കു കൊണ്ടുവന്ന വില്ലി ആര്‍സിബി ടീമില്‍ ഫിറ്റാവുമെന്ന് എനിക്കു തോന്നുന്നില്ല. ഈ നാലു പേരും പോയാല്‍ 14 കോടിയോളം രൂപ ആര്‍സിബിയുടെ പഴ്‌സിലുണ്ടാവുമെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

rcb team

തൊട്ടടുത്ത സീസണില്‍ മികച്ചൊരു മധ്യനിര ബാറ്ററെ ടീമിലേക്കു കൊണ്ടുവരാന്‍ ആര്‍സിബി ശ്രമിക്കേണ്ടതാണെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. അനൂജ് റാവത്തിനെ റിലീസ് ചെയ്താല്‍ ആര്‍സിബിക്കു പകരമൊരാളെ വേണം. അതു ഇന്ത്യന്‍ താരമാവുന്നതാണ് നല്ലത്. കാരണം ഫഫ് ഡുപ്ലെസി, ഗ്ലെന്‍ മാക്‌സ്വെല്‍, ജോഷ് ഹേസല്‍വുഡ്, വനിന്ദു ഹസരംഗ എന്നിവര്‍ ടീമിലുണ്ട്. ഇവകെ മാറ്റാന്‍ കഴിയില്ല. അടുത്ത സീസണില്‍ ആഷസുള്ളതിനാല്‍ ഹേസല്‍വുഡിന്റെ സേവനം ആര്‍സിബിക്കു മുഴുവനായി ലഭിച്ചേക്കില്ല. ഒരു ബാക്കപ്പ് ബൗളറെ ആര്‍സിബിക്കു കൊണ്ടു വരാവുന്നതാണെന്നും ചോപ്ര നിരീക്ഷിച്ചു.

Story first published: Thursday, June 2, 2022, 11:52 [IST]
Other articles published on Jun 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+