Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇതു കോലിയല്ല, വേറെയാരോ ആണ്!- തുറന്നടിച്ച് സെവാഗ്

ഐപിഎല്ലില്‍ ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ക്യാപ്റ്റന്‍യില്ലാതെ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ മാത്രമായി വിരാട് കോലി കളിച്ച സീസണായിരുന്നു ഇത്. കഴിഞ്ഞ സീസണിനു ശേഷമായിരുന്നു അദ്ദേഹം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകസ്ഥാനമൊഴിഞ്ഞത്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലത്തതിനാല്‍ തന്നെ കോലി തന്റെ പഴയ ഫോമില്‍ തിരിച്ചെത്തി റണ്‍സ് വാരിക്കൂട്ടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ സംഭവിച്ചത് തിരിച്ചായിരുന്നു.

1

ആര്‍സിബിയുടെ ജഴ്‌സിയില്‍ റണ്‍സെടുക്കാന്‍ പാടുപെടുന്ന കോലിയെയാണ് കണ്ടത്. സീസണിന്റെ ആദ്യപകുതിയില്‍ മൂന്നാം നമ്പറിലായിരുന്നു അദ്ദേഹം ബാറ്റ് ചെയ്തത്. പക്ഷെ ഈ റോളില്‍ ഫ്‌ളോപ്പായതോടെ കോലിയെ ഓപ്പണിങിലേക്കു മാറ്റി. ഓപ്പണറായ ശേഷമാണ് അദ്ദേഹം മെച്ചപ്പെട്ട പ്രകടനം നടത്തിയത്. രാജസ്ഥാന്‍ റോയല്‍സുമായുള്ള രണ്ടാം ക്വാളിഫയറിലാണ് കോലി അവസാനമായി കളിച്ചത്. ഈ മല്‍സരത്തില്‍ ഏഴു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു. കോലിയുടെ മോശം ഫോമിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും മറ്റൊരു മുന്‍ താരമായ സഞ്ജയ് മഞ്ജരക്കറും.

2

നിങ്ങള്‍ ബാറ്റിങില്‍ മോശം ഫോമിലായിരിക്കുമ്പോള്‍ നേരിടുന്ന എല്ലാ ബോളുകളിലും ഷോട്ടിനായി ശ്രമിക്കും. ബോള്‍ ബാറ്റിന്റെ മധ്യത്തില്‍ പതിക്കുകയാണെങ്കില്‍ അതു ആത്മവിശ്വാസം നല്‍കുകയും ചെയ്യും. ആദ്യത്തെ കുറച്ച് ഓവറുകളില്‍ വിരാട് കോലി ചില ബോളുകള്‍ ഷോട്ട് കളിക്കാതെ ലീവ് ചെയ്തിരുന്നു. പക്ഷെ ഫോമിലല്ലാതിരിക്കുമ്പോള്‍ പുറത്തേക്കു പോവുന്ന ബോളുകള്‍ പോലും എത്തിപ്പിടിച്ച് ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കും. നമ്മള്‍ക്ക് അറിയാവുന്ന വിരാട് കോലി ഇതല്ല, ഇതു മറ്റാരോയാണ്. തന്റെ കരിയറിലുടനീളം വരുത്തിയതിനേക്കാള്‍ പിഴവുകളാണ് ഈയൊരു സീസണില്‍ മാത്രം കോലിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും വീരേന്ദര്‍ സെവാഗ് തുറന്നടിച്ചു.

3

ആഗ്രഹിക്കുന്നതു പോലെ റണ്‍സ് എടുക്കാന്‍ കഴിയാതെ വരുമ്പോള്‍ നിങ്ങള്‍ വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യാനും ശ്രമിക്കും. ഈ സീസണില്‍ ഏതൊക്കെ രീതിയില്‍ ഒരാള്‍ക്കു പുറത്താവാന്‍ സാധിക്കുമോ, ആ രീതിയിലെല്ലാം വിരാട് കോലി വിക്കറ്റ് നഷ്ടപ്പെടുത്തിയിട്ടുണ്ട്.

4

രാജസ്ഥാന്‍ റോയല്‍സിനെതിരായ രണ്ടാം ക്വാളിഫയറില്‍ കോലി പുറത്തായ രീതിയെയും വീരേന്ദര്‍ സെവാഗ് വിമര്‍ശിച്ചു. ഒന്നുകില്‍ കോലിക്കു ആ ബോള്‍ ലീവ് ചെയ്യാമായിരുന്നു. അല്ലെങ്കില്‍ കൂടുതല്‍ കരുത്തോടെ വിക്കറ്റ് കീപ്പര്‍ക്കു മുകളിലൂടെ പായിക്കാമായിരുന്നു. പക്ഷെ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് പ്രാക്ടീസ് നല്‍കുന്നതു പോലെയാണ് കോലി ക്യാച്ച് സമ്മാനിച്ചത്. അദ്ദേഹത്തിനു നിരാശയുണ്ടാവും. വലിയ താരമായതിനാല്‍ തന്നെ നിര്‍ണായകമായ ഈ മല്‍സരത്തില്‍ വലിയൊരു ഇന്നിങ്‌സ് കോലി കളിക്കുമെന്നാണ് എല്ലാവരും കരുതിയതെന്നും വീരേന്ദര്‍ സെവാഗ് വിലയിരുത്തി.

5

ഈ സീസണിലെ ഐപിഎല്ലില്‍ 16 ഇന്നിങ്‌സുകളില്‍ നിന്നും 22.73 ശരാശരിയില്‍ 115.99 സ്‌ട്രൈക്ക് റേറ്റോടെ 341 റണ്‍സാണ് വിരാട് കോലി സ്‌കോര്‍ ചെയ്തത്. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ അദ്ദേഹം നേടിയുള്ളൂ. 2012നു ശേഷം കോലിയുടെ ഏറ്റവും മോശം സീസണ്‍ കൂടിയാണിത്. ഇത്തവണ ഏഴ്് ഇന്നിങ്‌സുകളില്‍ അദ്ദേഹം ഒറ്റയക്ക സ്‌കോറിനു പുറത്താവുകയും ചെയ്തിട്ടുണ്ട്.

6

എന്തു തന്നെ സംഭവിച്ചാലും വിരാട് കോലി എല്ലായ്‌പ്പോഴും ഫ്രണ്ട് ഫൂട്ടില്‍ കളിക്കാനാണ് ശ്രമിക്കുന്നത്. ഇതു അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുന്നില്ല. മാനസികമായ കാഠിന്യം നിങ്ങളെ തീര്‍ച്ചയായും മുന്നോട്ടു കൊണ്ടുപോവുക തന്നെ ചെയ്യും. പക്ഷെ സാങ്കേതിക പ്രശ്‌നങ്ങള്‍ പൂര്‍ണമായി അവഗണിക്കാനും സാധിക്കില്ല. വളരെ നിര്‍ണായകായ മല്‍സരമായിരുന്നു രാജസ്ഥാന്‍ റോയല്‍സുമായുള്ളത്. പക്ഷെ ഒരു ഷോര്‍ട്ട് ബോളിനെതിരേ ഫ്രണ്ട് ഫൂട്ടില്‍ കളിച്ചതാണ് കോലിക്കു വിക്കറ്റ് വീണ്ടും നഷ്ടപ്പെടുത്തിയെന്നും സഞ്ജയ് മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

Story first published: Saturday, May 28, 2022, 14:35 [IST]
Other articles published on May 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+