IPL 2022: ആര്‍സിബിക്ക് കന്നി കപ്പടിക്കണോ ? ഈ നാല് പിഴവുകള്‍ ഇത്തവണ ആവര്‍ത്തിക്കരുത്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കുകയാണ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. അവസാന സീസണില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 ടീമുകളാണ് ടൂര്‍ണമെന്റിലുള്ളത്. ഗ്രൂപ്പടിസ്ഥാനത്തിലാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്. ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പുകളാണ്.

കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്. നായകസ്ഥാനത്ത് വിരാട് കോലിയില്ലെന്നതാണ് പ്രധാന മാറ്റം. ഫഫ് ഡുപ്ലെസിസിന്റെ നായകത്വത്തിന് കീഴിലാണ് ഇത്തവണ ആര്‍സിബി കളിക്കുന്നത്. എബി ഡിവില്ലിയേഴ്‌സ് എന്ന വന്മരവും ഇത്തവണയില്ല. ഗ്ലെന്‍ മാക്‌സ് വെല്‍-കോലി-ഫഫ് ഡുപ്ലെസിസ് കൂട്ടുകെട്ടിലാണ് ഇത്തവണ ആര്‍സിബിയുടെ പ്രതീക്ഷ. മികച്ച താരനിരയുണ്ടെങ്കിലും കന്നി കിരീടം നേടാന്‍ ആര്‍സിബി നാല് പിഴവുകള്‍ വരുത്താതെ ശ്രദ്ധിക്കേണ്ടതായുണ്ട്. എന്തൊക്കെയാണെന്നറിയാം.

ബാറ്റിങ് നിര ഉത്തരവാദിത്തം കാട്ടണം
എല്ലാ തവണയും പ്രധാന മത്സരങ്ങളില്‍ ആര്‍സിബിയെ ചതിക്കുന്നത് ബാറ്റിങ് നിരയാണ്. ഇത്തവണ ബാറ്റിങ് നിരയുടെ പ്രകടനം ശ്രദ്ധിക്കേണ്ടതായുണ്ട്. വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, ഫഫ് ഡുപ്ലെസിസ് എന്നിവരെ അമിതമായി ആശ്രയിച്ചാല്‍ പണി പാളുമെന്നുറപ്പ്. സൂപ്പര്‍ താരങ്ങള്‍ സ്ഥിരത കാട്ടണം. കോലിയുടെ സമീപകാല പ്രകടനങ്ങള്‍ വളരെ മോശമാണെന്നിരിക്കെ ഡുപ്ലെസിസും മാക്‌സ് വെല്ലും മികച്ച പ്രകടനം കാഴ്ചവെക്കണം. മധ്യനിരയില്‍ ദിനേഷ് കാര്‍ത്തികും തിളങ്ങണം. അല്ലാത്ത പക്ഷം ടീമിന്റെ കിരീടമോഹം ഇത്തവണയും സ്വപ്‌നം മാത്രമാവും.

മധ്യ ഓവറുകളെ നന്നായി ഉപയോഗിക്കണം
ആര്‍സിബിയുടെ ചരിത്രം പരിശോധിച്ചാല്‍ പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ടീം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കാറ്. എന്നാല്‍ മധ്യ ഓവറുകളിലെ ടീമിന്റെ പ്രകടനം പലപ്പോഴും പ്രതീക്ഷക്കൊത്ത് ഉയരാറില്ല. പവര്‍പ്ലേക്ക് ശേഷമുള്ള 7-15 ഓവര്‍ വരെ ടീമിന്റെ സ്‌കോര്‍ ബോര്‍ഡിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതായുണ്ട്. കൂടാതെ മധ്യ ഓവറുകളില്‍ കൂടുതല്‍ വിക്കറ്റ് നേടുകയെന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഡെത്ത് ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തുന്ന കാര്യത്തിലും ആര്‍സിബിക്ക് ദൗര്‍ബല്യമുണ്ട്. ഇതിന് ഇത്തവണ പരിഹാരം കാണേണ്ടതും ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിന് നിര്‍ണ്ണായകമാണ്.

താരങ്ങളെ വിശ്വസിക്കണം
ആര്‍സിബി നിരന്തരം താരങ്ങളെ മാറ്റി മാറ്റി പരീക്ഷിക്കുന്നത് പതിവാണ്. എന്നാല്‍ കിരീടത്തിലേക്കെത്താന്‍ ടീമില്‍ നിരന്തരം അഴിച്ചുപണി നടത്തുന്നത് ഗുണം ചെയ്യില്ല. പ്ലേയിങ് 11ലേക്ക് പരിഗണിക്കുന്ന താരങ്ങള്‍ക്ക് ടീം മാനേജ്‌മെന്റിന്റെ പിന്തുണ അത്യാവശ്യമാണ്. മികച്ച ഒത്തിണക്കമുള്ള പ്ലേയിങ് 11 സൃഷ്ടിക്കുകയെന്നതാണ് ആര്‍സിബിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും പിന്തുണ നല്‍കുകയും ചെയ്യാത്ത പക്ഷം ഇത്തവണയും കിരീടം നേടുക ആര്‍സിബിക്ക് കടുപ്പമായിരിക്കും.

ബാറ്റിങ് പൊസിഷന്‍ മാറ്റരുത്
ബാറ്റിങ് പൊസിഷനില്‍ അനാവശ്യ മാറ്റങ്ങള്‍ വരുത്തുന്നത് ആര്‍സിബിയുടെ പതിവാണ്. ഒരു ബാറ്റിങ് പൊസിഷനില്‍ താരത്തിനെ ഇറക്കിയാല്‍ ഒന്നോ രണ്ടോ മോശം പ്രകടനങ്ങള്‍ക്കൊണ്ട് പൊസിഷന്‍ മാറ്റരുത്. പ്രധാനമായും വിരാട് കോലി, ഫഫ് ഡുപ്ലെസിസ് എന്നിവരുടെ കാര്യത്തില്‍. രണ്ട് പേരും ചേര്‍ന്ന് ഓപ്പണിങ്ങിലിറങ്ങിയാല്‍ ടീമിനത് തിരിച്ചടിയാവാനാണ് സാധ്യത. അതുകൊണ്ട് തന്നെ ബാറ്റിങ് പൊസിഷന്‍ ഇടക്കിടെ വ്യത്യാസം വരുത്തരുത്. അത് ടീമിനെ പ്രതികൂലമായി ബാധിച്ചേക്കും.

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം
നിലനിര്‍ത്തിയവര്‍- വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ്. ലേലത്തില്‍ വാങ്ങിയവര്‍-ഫാഫ് ഡുപ്ലെസി, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, മഹിപാല്‍ ലോംറോര്‍, ഫിന്‍ അലന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ജേസണ്‍ ബെറഡോര്‍ഫ്, സുയാഷ് പ്രഭുദേസായ്, ചാമ മിലിന്ദ്, അനീഷ്വര്‍ ഗൗതം, കരണ്‍ ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ലുവ്നിത്ത് സിസോഡിയ, ഡേവിഡ് വില്ലി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications