Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഓപ്പണിങ്ങില്‍ മിന്നിച്ച് ഫഫും അനൂജും, 100 റണ്‍സ് കൂട്ടുകെട്ട്, കരുതിയിരുന്നോളൂ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആരംഭിക്കാനിരിക്കെ പരിശീലന മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. ടീം തിരിഞ്ഞുള്ള പരിശീലന മത്സരത്തില്‍ ആര്‍സിബി താരങ്ങളുടെ പ്രകടനങ്ങള്‍ ഗംഭീരമാണ്. എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്ന പ്രകടനമാണ് ആര്‍സിബി താരങ്ങള്‍ കാഴ്ചവെച്ചിരിക്കുന്നത്. ഫഫ് ഡുപ്ലെസിസ് എന്ന പുതിയ നായകന് കീഴില്‍ ഇത്തവണ ഇറങ്ങുന്ന ആര്‍സിബി മിന്നും പ്രകടനം തന്നെ കാഴ്ചവെക്കുമെന്ന് പ്രതീക്ഷ നല്‍കുന്നതാണ് പരിശീലന മത്സരത്തിലെ പ്രകടനം.

1

ദേവ്ദത്ത് പടിക്കലിനെ മെഗാ ലേലത്തിന് മുമ്പ് ആര്‍സിബി കൈവിട്ടിരുന്നു. ഇതോടെ പുതിയ ഓപ്പണിങ് കൂട്ടുകെട്ട് എങ്ങനെയാവുമെന്നതില്‍ വലിയ ആശങ്കയാണ് നിലനിന്നത്. ഇതിനുള്ള ഉത്തരം ഇപ്പോള്‍ ആയിരിക്കുകയാണ്. നായകന്‍ ഫഫ് ഡുപ്ലെസിസിനൊപ്പം അനുജ് റാവത്താവും ആര്‍സിബിയുടെ ഓപ്പണറെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പരിശീലന മത്സരത്തില്‍ രണ്ട് പേരും കൂടി 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ വിരാട് കോലി മൂന്നാം നമ്പറിലാവും ബാറ്റ് ചെയ്യുകയെന്നത് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

1

വിരാട് കോലി അവസാന സീസണില്‍ ഓപ്പണിങ്ങിലാണ് ഇറങ്ങിയത്. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനമായിരുന്നില്ല നടത്തിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ നിലവിലെ ഫോമില്‍ കോലിക്ക് പ്രയാസമാവുമെന്നുറപ്പ്. ഈ സാഹചര്യത്തിലാണ് പുതിയ ഓപ്പണിങ് കൂട്ടുകെട്ടിനെ പരീക്ഷിക്കാന്‍ ആര്‍സിബി തയ്യാറെടുക്കുന്നത്. ടീമിലെ യുവതാരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നതും ടീമിന് പ്രതീക്ഷ നല്‍കുന്നു.

1

പരിശീല മത്സരത്തില്‍ സുയാഷ് പ്രഭ്‌ദേശായി അര്‍ധ സെഞ്ച്വറിയോടെ തിളങ്ങുകയും ചെയ്തു. 200ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലായിരുന്ന താരത്തിന്റെ ബാറ്റിങ് പ്രകടനം. ടീമിന്റെ ഫിനിഷര്‍ റോളില്‍ ഷെര്‍റാന്‍ റൂഥര്‍ഫോര്‍ഡും തിളങ്ങിയിട്ടുണ്ട്. ഇതെല്ലാം ആര്‍സിബിയുടെ പ്രതീക്ഷ ഉയര്‍ത്തുന്ന പ്രകടനങ്ങളാണ്. ഇതുവരെ കപ്പുയര്‍ത്താന്‍ സാധിക്കാത്ത ആര്‍സിബി ഇത്തവണ കിരീടത്തിലേക്കെത്താന്‍ കെല്‍പ്പുള്ള മികച്ച താരനിരയുമായാണ് 15ാം സീസണിലേക്കെത്തുന്നത്.

1

ഫഫ് ഡുപ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരുടെ പ്രകടനത്തെ ആശ്രയിച്ചാവും ടീമിന്റെ മുന്നോട്ടുള്ള കുതിപ്പ്. ഡുപ്ലെസിന് അവസാന സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു. സിഎസ്‌കെയുടെ ഓപ്പണറെന്ന നിലയില്‍ ഗംഭീര പ്രകടനം നടത്താന്‍ ഡുപ്ലെസിസിനായിരുന്നു. എന്നാല്‍ ആര്‍സിബിയുടെ നായകനായെത്തുമ്പോള്‍ പ്രകടനം കണ്ട് തന്നെ അറിയാം.

1

ഗ്ലെന്‍ മാക്‌സ് വെല്‍ അവസാന സീസണില്‍ 500ലധികം റണ്‍സ് ആര്‍സിബിക്കായി നേടി തിളങ്ങിയിരുന്നു. എന്നാല്‍ വിവാഹത്തിന്റെ ഇടവേളക്ക് ശേഷം ഇറങ്ങുന്ന മാക്‌സ് വെല്ലിന്റെ പ്രകടനം കാത്തിരുന്ന് തന്നെ കാണണം. വിരാട് കോലിയുടെ ഫോം ഔട്ട് വലിയ ആശങ്കയാണ്. പഴയ കോലിയെ ആരാധകര്‍ക്ക് നഷ്ടമായിട്ട് മൂന്ന് വര്‍ഷത്തിലേറെയായിരിക്കുന്നു. ഈ അവസരത്തില്‍ കോലിക്ക് പഴയ മാച്ച് വിന്നിങ് പ്രകടന നിലവാരത്തിലേക്കുയരാനാവുമോയെന്നത് കാത്തിരുന്ന് കാണണം.

1

ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജിനെ നിലനിര്‍ത്തിയ ആര്‍സിബി ഹര്‍ഷല്‍ പട്ടേലിനെ ലേലത്തില്‍ തിരിച്ചെത്തിച്ചിരുന്നു. അവസാന സീസണിലെ പര്‍പ്പിള്‍ ക്യാപ്പിനുടമയായ ഹര്‍ഷല്‍ ഇതിനോടകം ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം നടത്തിയിട്ടുണ്ട്. ജോഷ് ഹെയ്‌സല്‍വുഡിനെ ടീമിലേക്കെത്തിച്ച ആര്‍സിബി സ്പിന്‍ നിരയിലേക്ക് വനിന്ദു ഹസരങ്കയേയും കൊണ്ടുവന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി സീനിയര്‍ താരം ദിനേഷ് കാര്‍ത്തികിനെ പരിഗണിച്ചത് സര്‍പ്രൈസ് നീക്കമായി മാറി.

1

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം: നിലനിര്‍ത്തിയവര്‍- വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ്. ലേലത്തില്‍ വാങ്ങിയവര്‍-ഫാഫ് ഡുപ്ലെസി, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, മഹിപാല്‍ ലോംറോര്‍, ഫിന്‍ അലന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ജേസണ്‍ ബെറഡോര്‍ഫ്, സുയാഷ് പ്രഭുദേസായ്, ചാമ മിലിന്ദ്, അനീഷ്വര്‍ ഗൗതം, കരണ്‍ ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ലുവ്നിത്ത് സിസോഡിയ, ഡേവിഡ് വില്ലി.

Story first published: Thursday, March 24, 2022, 15:54 [IST]
Other articles published on Mar 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+