For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ആര്‍സിബിയിലൂടെ വളര്‍ന്നു, ഇന്ന് സൂപ്പര്‍ താരങ്ങള്‍, ആറ് പേരിതാ

ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാത്ത ടീമാണ് ആര്‍സിബിയെങ്കിലും നിരവധി താരങ്ങളെ ഇന്ത്യന്‍ ടീമിലേക്ക് വളര്‍ത്താന്‍ അവര്‍ക്കായിട്ടുണ്ട്

1

ബംഗളൂരു: ഐപിഎല്ലിന്റെ വരവ് ഇന്ത്യന്‍ ക്രിക്കറ്റില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല. നിരവധി യുവതാരങ്ങള്‍ക്ക് തങ്ങളുടെ മികവ് തെളിയിക്കാന്‍ ഐപിഎല്‍ വേദിയാവുന്നതിനാല്‍ ടൂര്‍ണമെന്റിലൂടെ ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്നവര്‍ നിരവധിയാണ്. ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, കെ എല്‍ രാഹുല്‍, യുസ് വേന്ദ്ര ചഹാല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് തുടങ്ങി വലിയൊരു പട്ടിക ഇക്കാര്യത്തില്‍ ചൂണ്ടിക്കാട്ടാനാവും. ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാത്ത ടീമാണ് ആര്‍സിബിയെങ്കിലും നിരവധി താരങ്ങളെ ഇന്ത്യന്‍ ടീമിലേക്ക് വളര്‍ത്താന്‍ അവര്‍ക്കായിട്ടുണ്ട്. ഇത്തരത്തില്‍ ആര്‍സിബിയിലൂടെ വളര്‍ന്ന് സൂപ്പര്‍ താരങ്ങളായി മാറിയ ആറ് പേര്‍ ആരൊക്കെയാണെന്നറിയാം.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ മുന്‍ നായകനും ഇതിഹാസവുമായ വിരാട് കോലിയുടെ വളര്‍ച്ചക്ക് പിന്നില്‍ ആര്‍സിബിയുടെ പങ്ക് ചെറുതല്ല. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ് കോലിയെങ്കിലും കൂടുതല്‍ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയത് ഐപിഎല്ലിലേക്കെത്തിയ ശേഷമാണ്. പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിയുടെ ഭാഗമാണ് കോലി. 2013ല്‍ ആര്‍സിബിയുടെ നായകസ്ഥാനേക്കെത്തിയ കോലി 2021 സീസണോടെയാണ് നായകസ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ ഇപ്പോഴും ടീമിന്റെ ഭാഗമാണ് അദ്ദേഹം. കോലി ആര്‍സിബിയിലൂടെ വളര്‍ന്ന താരമാണെന്ന് തീര്‍ച്ചയായും പറയാം.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

മുന്‍ പഞ്ചാബ് കിങ്‌സ് നായകനും നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനുമായ കെ എല്‍ രാഹുല്‍ ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെയും അഭിവാജ്യ ഘടകമാണ്. മൂന്ന് ഫോര്‍മാറ്റിലും മികച്ച ബാറ്റിങ് കണക്കുകളുള്ള താരമാണ് രാഹുല്‍. ഇന്നത്തെ സൂപ്പര്‍ താരപദവിയിലേക്ക് രാഹുല്‍ ഉയരുന്നതിന് പിന്നില്‍ ആര്‍സിബിയുടെ പങ്കും ചെറുതല്ല. ആര്‍സിബിക്കുവേണ്ടി ഐപിഎല്ലില്‍ കളിച്ചാണ് രാഹുല്‍ വളര്‍ന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായും രാഹുല്‍ കളിച്ചിട്ടുണ്ട്.

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍മാരിലൊരാളാണ് മായങ്ക് അഗര്‍വാള്‍. ടെസ്റ്റില്‍ ഇന്ത്യ കൂടുതല്‍ പരിഗണിക്കുന്ന മായങ്ക് ഇത്തവണ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ്. മായങ്കിന്റെ വളര്‍ച്ചക്ക് പിന്നിലും ആര്‍സിബിയുടെ വലിയ പങ്കുണ്ട്. ആര്‍സിബിക്കൊപ്പമാണ് അദ്ദേഹം ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. ടീമിനൊപ്പം മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാനും മായങ്കിന് സാധിച്ചിരുന്നു. താരത്തിന് കഴിവ് തെളിയിക്കാനുള്ള അവസരം ആര്‍സിബി നല്‍കിയതാണ് ഇന്നത്തെ സൂപ്പര്‍ താര പദവിയിലേക്കുള്ള വളര്‍ച്ചക്ക് കാരണം. മായങ്കിന്റെ വളര്‍ച്ചയിലും തീര്‍ച്ചയായും ആര്‍സിബിക്ക് അഭിമാനിക്കാനാവും.

യുസ്‌വേന്ദ്ര ചഹാല്‍

യുസ്‌വേന്ദ്ര ചഹാല്‍

പരിമിത ഓവറില്‍ ഇന്ത്യയുടെ മുഖ്യ സ്പിന്നറാണ് യുസ് വേന്ദ്ര ചഹാല്‍. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ താരം മുംബൈ ഇന്ത്യന്‍സിലൂടെയാണ് ഐപിഎല്‍ കരിയര്‍ ആരംഭിച്ചതെങ്കിലും വളര്‍ന്നത് ആര്‍സിബിയിലൂടെയാണ്. ആര്‍സിബിക്കായി കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറെന്ന റെക്കോഡ് ചഹാലിന്റെ പേരിലാണ്. അവസാന സീസണിന് ശേഷം ആര്‍സിബി ചഹാലിനെ കൈവിട്ടപ്പോള്‍ മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചഹാലിനെ സ്വന്തമാക്കി. ചഹാല്‍ ഇന്നത്തെ സൂപ്പര്‍ താരമായി വളര്‍ന്നപ്പോള്‍ ആര്‍സിബിയുടെ പിന്തുണ വളരെ വലുതായിരുന്നു.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

ഇന്ത്യക്കായി പരിമിത ഓവറില്‍ കളിച്ചിട്ടുള്ള താരമാണ് മനീഷ് പാണ്ഡെ. ടോപ് ഓഡറിലും മധ്യനിരയിലും മികവ് കാട്ടാന്‍ കെല്‍പ്പുള്ള മനീഷ് ആര്‍സിബിയിലൂടെ വളര്‍ന്ന താരമാണ്. ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡ് ഇപ്പോഴും മനീഷിന്റെ പേരിലാണ്. പിന്നീട് കെകെആര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനായി കളിച്ച മനീഷ് ഇപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഭാഗമാണ്. എന്നാല്‍ മനീഷിന്റെ വളര്‍ച്ചയില്‍ ഏറ്റവും കരുത്ത് പകര്‍ന്നത് ആര്‍സിബി തന്നെയാണെന്ന് പറയാം.

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

ഇന്ത്യയുടെ ആധുനിക പേസര്‍മാരിലൊരാളാണ് മുഹമ്മദ് സിറാജ്. ഇന്ത്യക്കായി ടെസ്റ്റിലും പരിമിത ഓവറിലും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് സിറാജ്. ആര്‍സിബിക്കായി ആദ്യ സമയത്ത് തീര്‍ത്തും നിരാശപ്പെടുത്തിയ സിറാജിന് ടീം നല്‍കിയ പിന്തുണയാണ് ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്. ഇന്ന് ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലേക്കും പരിഗണിക്കുന്ന താരമാണ് സിറാജ്. താരത്തിന്റെ വളര്‍ച്ചയില്‍ ആര്‍സിബിക്ക് വലിയ പങ്കുതന്നെ ഉണ്ടെന്ന് പറയാം.

Story first published: Friday, April 15, 2022, 16:33 [IST]
Other articles published on Apr 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+