Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: റാവത്തിനു ഫിഫ്റ്റി, ആര്‍സിബി നേടി- മുംബൈയ്ക്കു തോല്‍വി തന്നെ

1

പൂനെ: ഐപിഎല്ലിന്റെ 15ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തോല്‍വിയുടെ കാര്യത്തില്‍ പരസ്പരം മല്‍സരിക്കുകയാണ്. നിലവിലെ ചാംപ്യന്‍മാരായ സിഎസ്‌കെ നാലാം തോല്‍വിയേറ്റു വാങ്ങി മണിക്കൂറുകള്‍ക്കം അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈയും നാലാം പരാജയത്തിലേക്കു കൂപ്പുകുത്തി. സീസണിലെ 18ാമത് മാച്ചില്‍ ഏഴു വിക്കറ്റിനാണ് ആര്‍സിബി മംബൈയുടെ കഥ കഴിച്ചത്.

സൂര്യകുമാര്‍ യാദവിന്റെ വണ്‍മാന്‍ ഷോയിലേറി 152 റണ്‍സിന്റെ വിജയലക്ഷ്യമാണ് ആര്‍സിബിക്കു മുംബൈ നല്‍കിയത്. യുവ ഓപ്പണര്‍ അനൂജ് റാവത്ത് (66) കന്നി ഐപിഎല്‍ ഫിഫ്റ്റിയുമായി കസറിയതോടെ ആര്‍സിബിയുടെ ജയം എളുപ്പമായി മാറി. 47 ബോളില്‍ ആറു സിക്‌സറകളും രണ്ടു ബൗണ്ടറികളും റാവത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മുന്‍ നായകന്‍ വിരാട് കോലി 48 റണ്‍സിനും ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി 18 റണ്‍സിനും പുറത്തായി. ദിനേശ് കാര്‍ത്തികും (7*) ഗ്ലെന്‍ മാക്‌സ്വെല്ലും (8*) ചേര്‍ന്ന് 18.3 ഓവറില്‍ മൂന്നു വിക്കറ്റിനു ആര്‍സിബിയുടെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

2

ഓപ്പണിങ് വിക്കറ്റില്‍ ഡുപ്ലെസി-റാവത്ത് സഖ്യം 50 റണ്‍സെടുത്തപ്പോള്‍ തന്നെ ആര്‍സിബി വിജയത്തിനു അടിത്തറ പാകിയിരുന്നു. രണ്ടാം വിക്കറ്റില്‍ റാവത്തും കോലിയും മറ്റൊരു മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ ആര്‍സിബി വിജയമുറപ്പാക്കി. 80 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ടീം സ്‌കോര്‍ 130ല്‍ വച്ച് റാവത്ത് മടങ്ങുമ്പോഴേക്കും ആര്‍സിബി വിജയത്തിനു അരികെയെത്തിയിരുന്നു.

നേരത്തേ സൂര്യകുമാര്‍ യാദവ് രക്ഷകനായതോടെയാണ് മുംബൈ വലിയ നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടത്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനു അയക്കപ്പെട്ട മുംബൈ ആറു വിക്കറ്റിനു റണ്‍സാണ് നേടിയത്. 37 ബോളില്‍ അഞ്ചു ബൗണ്ടറികളും ആറു സിക്‌സറുമടക്കമാണ് പുറത്താവാതെ 68 റണ്‍സുമായി സൂര്യ ടീമിനെ കരകയറ്റിയത്. അപരാജിതമായ ഏഴാം വിക്കറ്റില്‍ സൂര്യ- ജയദേവ് ഉനാട്കട്ട് ജോടി 41 ബോളില്‍ 72 റണ്‍സ് അടിച്ചെടുത്തു.

3

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (26), ഇഷാന്‍ കിഷന്‍ (26), ഉനാട്കട്ട് (13*) എന്നിവരാണ് സൂര്യയെക്കൂടാതെ മുംബൈ നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഡെവാള്‍ഡ് ബ്രെവിസ് (8), തിലക് വര്‍മ (0), കരെണ്‍ പൊള്ളാര്‍ഡ് (ഗോള്‍ഡന്‍ ഡെക്ക്), അരങ്ങേറ്റക്കാരന്‍ രമണ്‍ദീപ് സിങ് (6) എന്നിവരെല്ലാം ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. ആര്‍സിബിക്കു വേണ്ടി വനിന്ദു ഹസരംഗയും ഹര്‍ഷല്‍ പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ആകാഷ്ദീപിനു ഒരു വിക്കറ്റ് ലഭിച്ചു.

തകര്‍പ്പന്‍ തുടക്കത്തിനു ശേഷമാണ് മുംബൈ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത്. ഓപ്പണിങ് വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ- ഇഷാന്‍ കിഷന്‍ എന്നിവര്‍ ചേര്‍ന്ന് 6.1 ഓവറില്‍ മുംബൈയെ 50 കടത്തിയിരുന്നു. എന്നാല്‍ രോഹിത്തിന്റെ പുറത്താവല്‍ മുംബൈയ്ക്കു മൂക്കുകയറിട്ടു. തകര്‍ത്തു കളിച്ച ഹിറ്റ്മാനെ ഹര്‍ഷല്‍ സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു. 15 ബോളില്‍ അദ്ദേഹം നാലു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു.

4

ടീം സ്‌കോര്‍ 50 വച്ചാണ് രോഹിത് പുറത്തായത്. എന്നാല്‍ അടുത്ത 29 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ മുംബൈ ആറിന് 79ലേക്കു കൂപ്പുകുത്തി. ടീം 100 കടക്കുമോയെന്നു പോലും സംശയിട്ട ഘട്ടമായിരുന്നു ഇത്. ക്രീസിന്റെ ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും സൂര്യ പതറിയില്ല. പതിയെ തുടങ്ങിയ അദ്ദേഹം അവസാന ഓവറുകളില്‍ സ്‌കോറിങിന്റെ വേഗത കൂട്ടി. ഇതാണ് മുംബൈയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.

ടോസ് ലഭിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ ഫഫ് ഡുപ്ലെസി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളോെയാണ് മുംബൈ ഇറങ്ങിയത്. ടൈമല്‍ മില്‍സിനു പകരം ജയദേവ് ഉനാട്കട്ടും ഡാനിയേല്‍ സാംസിനു പകരം രമണ്‍ദീപ് സിങും കളിച്ചു. മറുഭാഗത്ത് ആര്‍സിബി ടീമില്‍ കണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിനു പകരം സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍ ടീമിലെത്തി.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു നാലു വിക്കറ്റിനു തോറ്റുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ തുടങ്ങിയത്. വിജയിക്കാമായിരുന്ന മല്‍സരമാണ് അന്നു ഡെത്ത് ഓവറിലെ ദുര്‍ബലമായ ബൗളിങ് ആക്രമണം കാരണം മുംബൈ കൈവിട്ടത്. രണ്ടാമത്തെ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനോടു 23 റണ്‍സിനും അവസാന കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു അഞ്ചു വിക്കറ്റിനും മുംബൈ പരാജയപ്പെടുകയായിരുന്നു. കെകെആറുമായുള്ള അവസാന കളിയും മുംബൈയ്ക്കു നഷ്ടപ്പെടുത്തിയത് ബൗളര്‍മാരാണ്. പാറ്റ് കമ്മിന്‍സിന്റെ ബാറ്റിങ് വെടിക്കെട്ടിന് മുന്നില്‍ മുംബൈ സ്തബ്ധരാവുരയായിരുന്നു.

അതേസമയം, ഫഫ് ഡുപ്ലെസി നയിക്കുന്ന ആര്‍സിബി തോറ്റു കൊണ്ടാണ് സീസണ്‍ തുടങ്ങിയതെങ്കിലും തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളിലും ജയിച്ച് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ആദ്യ കളിയില്‍ പഞ്ചാബ് കിങ്‌സിനോടു അഞ്ചു വിക്കറ്റിനായിരുന്നു ആര്‍സിബി പരാജയപ്പെട്ടത്. അടുത്ത മല്‍സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ മൂന്നു വിക്കറ്റിനും രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിനും ആര്‍സിബി തോല്‍പ്പിക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കരെണ്‍ പൊള്ളാര്‍ഡ്, രമണ്‍ദീപ് സിങ്, മുരുഗന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ജയദേവ് ഉനാട്കട്ട്, ബേസില്‍ തമ്പി.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഡേവിഡ് വില്ലി, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

Story first published: Saturday, April 9, 2022, 23:31 [IST]
Other articles published on Apr 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+