For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: വാര്‍ണര്‍ വെടിക്കെട്ട് രക്ഷിച്ചില്ല, ഡിസിയെ തകര്‍ത്ത് ആര്‍സിബി

16 റണ്‍സിനാണ് ആര്‍സിബിയുടെ വിജയം

1

മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ഡേവിഡ് വാര്‍ണര്‍ ഫിഫ്റ്റിയുമായി കസറിയിലെങ്കിലും അതു ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ജയം സമ്മാനിച്ചില്ല. വാംഖഡെയില്‍ നടന്ന സീസണിലെ 27ാമത് മല്‍സരത്തില്‍ 16 റണ്‍സിനു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു റണ്‍സിനാണ് ഡിസി കീഴടങ്ങിയത്. 190 റണ്‍സിന്റെ വലിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഡിസി ഏഴു വിക്കറ്റിനു 173 റണ്‍സെടുത്ത് കളി അടിയറവയ്‌ക്കേണ്ടി വരികയായിരുന്നു. ഈ വിജയത്തോടെ എട്ടു പോയിന്റുമായി ആര്‍സിബി ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

വാര്‍ണര്‍ (66) വെടിക്കെട്ട് ഇന്നിങ്‌സുമായി റണ്‍ചേസില്‍ ഡിസിക്കു മികച്ച അടിത്തറയിട്ടെങ്കിലും മറ്റാരില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കാതിരുന്നത് അവരെ തോല്‍വിയിലേക്കു തള്ളിയിടുകയായിരുന്നു. 38 േബോളില്‍ അഞ്ചു സിക്‌സറും നാലു ബൗണ്ടറിയുമുള്‍പ്പെട്ടതായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ റിഷഭ് പന്ത് 34 റണ്‍സിനു പുറത്തായി. പൃഥ്വി ഷാ (16), മിച്ചെല്‍ മാര്‍ഷ് (14), റോമന്‍ പവെല്‍ (0), ലളിത് യാദവ് (1), ശര്‍ദ്ദുല്‍ ടാക്കൂര്‍ (17) എന്നിവരൊന്നും കാര്യമായ സംഭാവന നല്‍കി.

2

നേരത്തേ ദിനേശ് കാര്‍ത്തിക് ഒരിക്കല്‍ക്കൂടി രക്ഷകനായി മാറിയതാണ് ആര്‍സിബിയെ രക്ഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ആര്‍സിബി അഞ്ചു വിക്കറ്റിനു 190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. കാര്‍ത്തികും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലും ആര്‍സിബിക്കായി ഫിഫ്റ്റികള്‍ നേടി. പുറത്താവാതെ 66 റണ്‍സുമായി കാര്‍ത്തിക് ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 34 ബോളില്‍ അഞ്ചു ബൗണ്ടറികളും ആറു സിക്‌സറുമടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഡുപ്ലെസി 55 റണ്‍സും നേടി. 34 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹം പായിച്ചു.

ഷഹബാസ് അഹമ്മദാണ് (32*) ആര്‍സിബിയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. നായകന്‍ ഫഫ് ഡുപ്ലെസി (8), അനൂജ് റാവത്ത് (0), വിരാട് കോലി (12), സുയാഷ് പ്രഭുദേസായ് (6) എന്നിവരൊന്നും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കിയില്ല. 12ാം ഓവറില്‍ മാക്‌സ്വെല്‍ അഞ്ചാമനായി മടങ്ങുമ്പോള്‍ ആര്‍സിബി 92 റണ്‍സെന്ന നിലയിലായിരുന്നു. തുടര്‍ന്നായിരുന്നു കളിയില്‍ വഴിത്തിരിവായി മാറിയ കാര്‍ത്തിക്- ഷഹബാസ് കൂട്ടുകെട്ട്. 97 റണ്‍സ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തു.

അവസാന അഞ്ചോവറില്‍ 74 റണ്‍സ് ഈ സഖ്യം ചേര്‍ന്നു വാരിക്കൂട്ടി. ഡിസിക്കു വേണ്ടി ശര്‍ദ്ദുല്‍ ടാക്കൂര്‍, ഖലീല്‍ അഹമ്മദ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. അഞ്ചു റണ്‍സ് മാത്രമെടുത്തു നില്‍ക്കെ കാര്‍ത്തികിന്റെ സിംപിള്‍ ക്യാച്ച് കൈവിട്ടതിനു വലിയ വിലയാണ് ഡിസിക്കു നല്‍കേണ്ടി വന്നത്. കുല്‍ദീപ് യാദവിന്റെ ബൗളിങില് കാര്‍ത്തികിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ റിഷഭിന്റെ കൈകളിലേക്കു വന്ന ശേഷം വഴുതിപ്പോവുകയായിരുന്നു.

3

ആര്‍സിബിയുടെ തുടക്കം മോശമായിരുന്നു. പവര്‍പ്ലേയില്‍ തന്നെ രണ്ടു ഓപ്പണര്‍മാരെയും ആര്‍സിബിക്കു നഷ്ടമായിരുന്നു. ടീം സ്‌കോര്‍ 40ല്‍ നില്‍ക്കെ കോലി റണ്ണൗട്ടാവുകയും ചെയ്തതോടെ ആര്‍സിബി വീണ്ടും പതറി. കഴിഞ്ഞ മല്‍സരത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ സുയാഷ് ആറു റണ്‍സ് മാത്രമെടുത്ത് മടങ്ങി. മാക്‌സ്വെല്‍ ഉജ്ജ്വലമായി കളിച്ചെങ്കിലും കുല്‍ദീപ് ആര്‍സിബിയെ കളിയിലേക്കു തിരികം കൊണ്ടുവന്നു.

ടോസ് ലഭിച്ച ഡിസി നായകന്‍ റിഷഭ് പന്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് ഈ കളിയിലൂടെ ഡിസിക്കായി അരങ്ങേറി. സര്‍ഫറാസ് ഖാനാണ് സ്ഥാനം നഷ്ടമായത്. മറുഭാഗത്ത് തൊട്ടുമുമ്പത്തെ മല്‍സരം നഷ്ടായ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ ആര്‍സിബിയുടെ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി. ആകാഷ്ദീപ് ടീമിനു പുറത്തുപോവുകയും ചെയ്തു.

4

രണ്ടു തുടര്‍ തോല്‍വികള്‍ക്കു ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് റിഷഭ് പന്തിന്റെ ഡിസി. ആദ്യ കളിയില്‍ മുന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ നാലു വിക്കറ്റിനു തകര്‍ത്തു കൊണ്ട് തുടങ്ങിയ ഡിസിക്കു അടുത്ത രണ്ടു കളികളിലും അടിതെറ്റി. രണ്ടാമത്തെ മല്‍സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനോടു അവര്‍ 14 റണ്‍സിനു തോല്‍ക്കുകയായിരുന്നു. മൂന്നാം റൗണ്ടില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു ആറു വിക്കറ്റിനും പരാജയപ്പെട്ടു. ഒടുവില്‍ അവസാന കളിയുല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തകര്‍ത്ത് ഡിസി തോല്‍വിക്കു ബ്രേക്കിടുകയായിരുന്നു. 44 റണ്‍സിന്റെ ആധികാരിക വിജയമാണ് കെകെആറിനെതിരേ ഡിസി നേടിയത്.

അതേസമയം, ഫഫ് ഡുപ്ലെസിക്കു കീഴില്‍ ആര്‍സിബിയുടെ തുടക്കം തോല്‍വിയോടായിരുന്നു. ആദ്യ കളിയില്‍ പഞ്ചാബ് കിങ്‌സായിരുന്നു അഞ്ചു വിക്കറ്റിനു ആര്‍സിബി കീഴടങ്ങിയത്. എന്നാല്‍ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ഡുപ്ലെസിയും സംഘവും ശക്തമായ തിരിച്ചുവരവ് നടത്തി. ഹാട്രിക്ക് വിജയമാണ് അവര്‍ സ്വന്തമാക്കിത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ മൂന്നു വിക്കറ്റിനും രാജസ്ഥാന്‍ റോയല്‍സിനെ നാലും വിക്കറ്റിനും മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിനും ആര്‍സിബി തകര്‍ത്തുവിടുകയായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് അവസാന കളിയില്‍ ആര്‍സിബിക്കു കടിഞ്ഞാണിട്ടത്. 23 റണ്‍സിന്റെ വിജയം സിഎസ്‌കെ പിടിച്ചെടുക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, മിച്ചെല്‍ മാര്‍ഷ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോമന്‍ പവെല്‍, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്മാന്‍, ഖലീല്‍ അഹമ്മദ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, വിരാട് കോലി, ഷഹബാസ് അഹമ്മദ്, ഗ്ലെന്‍ മാക്‌സ്വെല്‍, സുയാഷ് പ്രഭുദേസായ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്.

Story first published: Saturday, April 16, 2022, 23:39 [IST]
Other articles published on Apr 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+